ഏക ദൈവ സിദ്ധാന്തം (തൗഹീദ്) ആധികാരികവും പ്രമാണയോ ഗ്യവുമായി അവതരിപ്പിക്കുകയും മനുഷ്യ രാശിയെ പഠിപ്പിക്കുകയു മാണ് ഖുർആൻ നിർവ്വഹിക്കുന്ന അതിപ്രധാനമായ ദൗത്യം. ബഹു ദൈവ വിശ്വാസം പൊറുക്കാത്ത പാപമായി അത് മനുഷ്യരെ ഉദ്ബോ ധിപ്പിക്കുന്നു. സ്രഷ്ടാവായ അല്ലാഹു ഏകനാണ്. സൃഷ്ടി സ്ഥിതി സംഹാരത്തിൽ അവന് പങ്കാളികളില്ല. അവൻ എല്ലാ കാര്യങ്ങളിലും സ്വയം പര്യാപ്തനാണ്. മറ്റുള്ളവർ സൃഷ്ടിക്കുന്നതോ സംഹരിക്കു ന്നതോ എല്ലാം അല്ലാഹുവിനെ ആശ്രയിച്ച് മാത്രമായിരിക്കും. അല്ലാഹു പരമോന്നതനായ ഏകനാണ്. അവന്റെ ആധികാരികമായ ഏകത്വത്തിൽ ഏതെങ്കിലും വിധത്തിലുള്ള പങ്കാളിത്തമോ ആ പങ്കാളികളെ മനുഷ്യർ പൂജിക്കുകയോ ആരാധിക്കുകയോ ചെയ്യുന്നതോ അവൻ പൊറുക്കുകയില്ല. സ്രഷ്ടാവിനെ വിട്ട് സൃഷ്ടിയെ ആരാധിക്കാൻ ആർക്കാണ് അധികാരം? ബുദ്ധിയോ യുക്തിയോ പോലും അംഗീകരിക്കാത്ത ദുർഗന്ധ പൂരിതമായ ആശയമാകുന്നു ബഹുദൈവത്തം (ശിർക്ക്),

 

ഖുർആൻ പറയുന്നു. ദാ, മനുഷ്യരേ, നിങ്ങളെയും നിങ്ങൾക്കുമുമ്പുളളവരേയും സൃഷ്ടിച്ച നാഥനെ അവന്റെ ഏകത്വം അംഗീകരിച്ച് കൊണ്ട് നിങ്ങൾ ആരാധിക്കുവിൻ. നിങ്ങൾ ഭക്തിയുള്ളവരാകാൻ വേണ്ടി. അവൻനിങ്ങൾക്ക് വേണ്ടി ഭൂമിയെ വിരിപ്പായും ആകാശത്തെ മേലാപ്പായും സൃഷ്ടിച്ചവനത്രെ. ആകാശത്തിൽ നിന്നും അവൻ വെളളത്തെ ഇറ ക്കുകയും തന്നിമിത്തം നിങ്ങൾക്ക് ആഹാരമായി വിവിധയിനം പഴ വർഗങ്ങൾ അവൻ ഉൽപാദിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ ആരാധനയിൽ നിങ്ങൾ അല്ലാഹുവിന് പങ്കാളികളെ ആക്കരുത്. നിങ്ങൾ വിവരമുള്ളവരാണല്ലോ. (2: 21, 22)