ഉള്ഹിയ്യത്തിൽ നിയ്യത്ത് നിർബന്ധമാണ്.സുന്നതായതിലും നിർബദ്ധമായതിലും നിയ്യത്ത് വേണം. എന്നാൽ ഈ മൃഗത്തെ ഉള്ഹിയ്യത്ത് അറുക്കാൻ ഞാൻ നേർച്ചയാക്കി എന്നതുപോലെ നേർച്ചയുടെ വാക്ക് ഉപയോഗിച്ച് നിർണയിച്ച മൃഗമാണങ്കിൽ അറവിന്റെ സമയമോ മറ്റോ നിയ്യത്ത് നിർബന്ധമില്ല.അറവിന്റെ സമയത്തോ മൃഗത്തെ മാറ്റിനിർത്തുമ്പോഴോ, അറവിന് ഏൽപ്പിക്ക പ്പെട്ടവന് മൃഗത്തെ കൈമാറുമ്പോയോ ഏതെങ്കിലും ഒരു സമയം നിയ്യത്ത് ചെയ്താൽ മതിയാകുന്നതാണ്. മൃഗത്തെ നിർണയിച്ചതിന് ശേഷം അറവിന് മുമ്പായി എപ്പോയങ്കിലും നിയ്യത്ത് ചെയ്താൽ മതിയാകുന്നതാണ്. അറവിന് ശേഷം നിയ്യത്ത് ചെയ്താൽ മതിയാകുന്നതല്ല.
ഉടമസ്ഥനോ അദ്ദേഹം ഏൽപ്പിച്ചവനോ നിയ്യത്ത് ചെയ്യണം.
നിയ്യത്ത് ചെയ്യാൻ ഏൽപ്പിക്കടുന്നവൻ വകതിരിവായ മുസ്ലിമായിരിക്കണമെന്ന് നിബന്ധനയുണ്ട്.
ഒന്നിലധികമാളുകൾ പങ്കായി ഉള്ഹിയ്യത്ത് നിർവഹിക്കു മ്പോൾ ഓരോരുത്തരും നിയ്യത്ത് ചെയ്യുകയോ നിയ്യത്ത് ചെയ്യാൻ ഒരാളെ ഏൽപ്പിക്കുകയോ ചെയ്യാവുന്നതാണ്. അറവിന് ഒരാളെയും നിയ്യത്ത് ചെയ്യാൻ മറ്റെരാളെയും ഏൽപ്പിക്കുന്നതിന് വിരോധമില്ല. നിയ്യത്ത് ഹൃദയത്തിലാണ് വേണ്ടത്.പറയൽ സുന്ന ത്തുണ്ട്.ഉള്ഹിയ്യത്ത് ഞാൻ നിർവഹിക്കുന്നു ഉള്ഹിയ്യത്ത് എന്ന സുന്നത്ത് ഞാൻ നിർവഹിക്കുന്നു തുടങ്ങിയ രൂപങ്ങളിലാണ് നിയ്യത്ത് ചെയ്യേണ്ടത്.