വയസ്സും ഉത്തമവും

ഒട്ടകം അഞ്ചുവയസ്സ് പൂർത്തിയായതാവണം. മാട്, കോലാട് എന്നിവക്ക് രണ്ടും നൊയ്യാടിന് ഒരു വയസ്സ് പൂർത്തിയാവുകയോ ആറ് മാസത്തിന് ശേഷം പല്ല് പറിയുകയോ വേണം.ഉള്ഹിയ്യത്ത് മൃഗങ്ങളിൽ വ്യത്യസ്ഥ വർഗ്ഗങ്ങൾ ഇണചേർന്നുണ്ടായ മൃഗത്തെ ഉള്ഹിയ്യത്ത് നിർവഹിക്കുമ്പോൾ കൂടുതൽ വയസ്സുള്ളതിന്റെ വയസ്സാണ് പരിഗണിക്കുക. വയസ്സ് പൂർത്തിയായിട്ടുണ്ടോ ഇല്ലയോ എന്ന് ഉറപ്പിക്കൽ മൃഗങ്ങളെ കുറിച്ച് പരിചയമുള്ളവരുടെ വാക്കാണ്. ഒട്ടകം, മാട്, നെയ്യാട്,കോലാട്,ഒട്ടകത്തിൽ പങ്ക് ചേരൽ മാടിൽ പങ്ക് ചേരൽ എന്നിങ്ങനെ യഥാക്രമം ഉത്തമമാണ്.ഏഴ് ആടിനെ അറുക്കലാണ് ഒരു ഒട്ടകത്തേക്കാൾ ഉത്തമം.ഓരോ ഇനത്തിലും കൂടുതൽ തടിച്ചുകൊഴുത്തതാണ് നല്ലത്.

ആണും പെണ്ണും

ആണ്, പെണ്ണ്, രണ്ടുമല്ലാത്തത് (നപുംസകം), ഉടക്കപെട്ടത്, ഉടക്കപെടാത്തത് എല്ലാം ഉള്ഹിയ്യത്തിന് പറ്റുന്നതാണ്. കൂടുതൽ ഇണചേർന്നിട്ടില്ലാത്ത ആണാണ് കൂടുതൽ ഉത്തമം. പിന്നീട് തീരെ പ്രസവിച്ചിട്ടില്ലാത്ത പെൺമൃഗവും, പ്രസവിച്ച പെൺമൃഗത്തേക്കാൾ ഉത്തമം കൂടുതൽ ഇണചേർന്നതാണെങ്കിലും ആണ് തന്നെ. ഇണചേർന്നിട്ടില്ലാത്ത ഉടക്കപ്പെടാത്ത മൃഗമാണ് ഉടക്കപ്പെട്ടതിലും നല്ലത്. ഇണചേർന്നാതാണെങ്കിൽ ഉടക്കപെടാ ത്തതിലും ഉടക്കപ്പെട്ടത് തന്നെ നപുംസകം ആണാവാൻ സാധ്യതയുള്ളതിനാൽ പെൺമൃഗത്തേക്കാൾ ശ്രേഷ്ടമാണ്.

ഉത്തമ നിറം

ഉള്ഹിയ്യത്ത് മൃഗത്തിൽ വെള്ള നിറമാണ് ഏറ്റവും ഉത്തമം. പിന്നീട് മഞ്ഞ, തവിട്ട്, ചുവപ്പ്, വെള്ളയും കറുപ്പും കലർന്നത്. കറുപ്പ് എന്നിങ്ങനെയാണ്. തടിച്ച് കൊയുത്തവെള്ള നിറമുള്ള ആൺമൃഗമാണ് ഏറ്റവും ഉത്തമം. നല്ലവണ്ണം തടിച്ച പെൺമൃഗം തടിച്ചതല്ലാത്ത ആണിലും ഉത്തമമാണ്. മെലിഞ്ഞ രണ്ട് എണ്ണത്തിലും നല്ലത് തടിച്ചഒന്നാണ്.