ബലിപെരുന്നാൾ ദിനത്തിൽ തന്റെയും താൻ ചെലവ് നൽകാൻ നിർബന്ധമായവരുടെയും ആവിശ്യങ്ങൾ കഴിഞ്ഞ് ഉള്ഹിയ്യത്ത് നിർവഹിക്കാനാവിശ്യമായ സമ്പത്ത് ബാക്കി വരുന്ന ബുദ്ധിയും പ്രായപൂർത്തിയും വിവേകമുള്ള എല്ലാ മുസ്ലിമിനും ഉള്ഹിയ്യത്ത് അറവ് സുന്നത്താണ്. ഉള്ഹിയ്യത്ത് നിർവഹിച്ച പ്രതിഫലം ഉള്ഹിയ്യത്ത് ചെയ്തവന് മാത്രമെ ലഭിക്കുകയുള്ളൂ വെങ്കിലും അഹ്ലുകാർ എല്ലാവരും ഉളഹിയ്യത്ത് സംബന്ധമായ നിർദ്ദേശം മാനിച്ചവരായി കണക്കാക്കപ്പെടും. ഉള്ഹിയ്യത്ത് പ്രതിഫലത്തിന് അർഹരാവണമെങ്കിൽ ഓരോരുത്തരും നിർവഹിച്ചിരിക്കണം. ഉള്ഹിയ്യത്തിനാവശ്യമായ സാമ്പത്തിക ശേഷിയുള്ളവർ അത് ഉപേക്ഷിക്കൽ കറാഹത്താണ്