‎‎‎‎‎‎‎‎‎‎‎‎‎‎‎
ഒരു ഹദീസിൽ ഇപ്രകാരം കാണാം:
ഫിത്ർ സക്കാത്ത് കൊടുക്കുന്നവർക്ക് പത്ത് പ്രത്യേകതകൾ ലഭിക്കും…

01) അവന്റെ ശരീരം ദോഷങ്ങളിൽ നിന്ന് ശുദ്ധീകരിക്കപ്പെടുന്നു.

02) നരകത്തിൽ നിന്ന് മോചനം ലഭിക്കുന്നു.

03) എടുത്ത നോമ്പുകൾ സ്വീകാര്യമുള്ളതാവുന്നു.

04) അവൻക്ക് സ്വർഗം നിർബന്ധമാകുന്നു.

05) അവൻ ഖബറിൽ നിന്ന് നിർഭയനായി (ഖിയാമത്ത് നാളിൽ) പുറത്തേക്ക് വരുന്നതാണ്.

06) ആ വർഷം അവൻ ചെയ്ത എല്ലാ നന്മകളും സ്വീകരിക്കപ്പെടുന്നു.

07) ഖിയാമത്ത് നാളിൽ എന്റെ ശഫാഅത്ത് അവൻക്ക് ലഭിക്കുന്നതാണ്.

08)സ്വിറാത്ത് പാലത്തിൽ മിന്നൽ വേഗത്തിൽ കടന്നു ചെല്ലാൻ അവൻക്ക് സാധിക്കും.

09)നന്മ തിന്മകൾ തൂക്കപ്പടുന്ന തുലാസിൽ നന്മകൾക്ക് തൂക്കം വർദ്ധിക്കും.

10)പരാജിതരുടെ പട്ടികയിൽ നിന്നും അവന്റെ പേർ അല്ലാഹു  മായ്ക്കുന്നതാണ്…

وروي عن النبي صلى الله عليه وسلم أنه قال:مَنْ أَعْطَى صَدَقَةَ الفِطْرِ كاَنَ لَهُ عَشْرَةُ أَشْياَءَ ؛
أَلأَوَّلُ يُطَهَّرُ جَسَدُهُ مِنَ الذُّنُوْبِ , وَالثَّانِى يُعْتَقُ مِنَ النَّارِ , وَالثَّالِثُ يَصِيْرُ صَوْمُهُ مَقْبُوْلاً , وَالرَّابِعُ توجب الجَنَّةَ , وَالخَامِسُ يَخْرُجُ مِنْ قَبْرِهِ آَمِنًا , وَالسَّادِسُ يُقْبَلُ ما عَمِلَ مِنَ الخَيْرَاتِ فىِ تِلْكَ السَّنَةِ , وَالسَّابِعُ تَجِبُ لَهُ شَفَاعَتِى يَوْمَ القِيامَةِ , وَالثَّامِنُ يَمُرُّ عَلَى الصِّرَاطِ كاَلبَرْقِ الخَاطِفِ , وَالتَّاسِعُ يُرَجَّحُ مِيْزَانُهُ مِنَ الْحَسَناَتِ , وَالعَاشِرُ يَمْحُوْ اللهُ تَعالى إِسْمَهُ مِنْ دِيوَانِ الأَشْقِياءِ.
(دخائر الإخوان:٨٦)

1)ذخائر الإخوان فى مواعظ شهر رمضان / أحمد بن الشيخ المرحوم زين الدين المخدوم الفناني الجوباني

സഹ് വിന്റെ സുജൂദ് നിസ്കാരത്തിന്റെ

കുറവ് പരിഹരിക്കുന്ന പോലെ സക്കാത്തുല്‍ ഫിത്ര്‍ നോമ്പിന്റെ കുറവു പരിഹരിക്കും…
(ഫത്ഹുല്‍ മുഈന്‍)

2)فتح المعين بشرح قرة العين بمهمات الدين

ഇബ്നു ശാഹിന്‍(റ), ജരീര്‍(റ)വില്‍ നിന്നും ഉദ്ധരിക്കുന്നു: റമളാന്‍ നോമ്പ് ആകാശഭൂമികള്‍ക്കിടയില്‍ ബന്ധിതമായിരിക്കും. സക്കാത്തുല്‍ ഫിത്ര്‍ നല്‍കിയാലല്ലാതെ അത് ഉയര്‍ത്തപ്പെടില്ല…
(ഹാശിയതുല്‍ ജമല്‍) 3)حاشية الجمل على شرح المنهج ഫിത്ര്‍ സക്കാത്ത് നല്‍കിയില്ലെങ്കില്‍ നോമ്പിന്റെ നേട്ടങ്ങള്‍ ലഭ്യമാവില്ല എന്നര്‍ത്ഥം.

References   [ + ]

1. ذخائر الإخوان فى مواعظ شهر رمضان / أحمد بن الشيخ المرحوم زين الدين المخدوم الفناني الجوباني
2. فتح المعين بشرح قرة العين بمهمات الدين
3. حاشية الجمل على شرح المنهج