……..
നബി(സ) വഫാത്തായപ്പോൾ അൻസാരീ നേതാക്കൾ ബനുസാഇദ ഗോത്രക്കാരുടെ ടെൻ്റിൽ ഒരുമിച്ച് കൂടി.,അസ്റജ് ഗോത്രക്കാരനായ സഅദ് ബ്നു ഉബാദ (റ)വിനെ ഖലീഫയായി തെരെഞ്ഞെടുക്കാൻ അഭിപ്രായപ്പെട്ടു.ഈ വിവരമറിഞ്ഞ മുഹാജിരി തലവൻന്മാർ സ്ഥലതെത്തി അബൂബക്കർ സിദ്ധീഖ് (റ) അവർക്ക് മുമ്പിൽ ഒരു പ്രഭാഷണം ചെയ്തു അൻസാറുകളെയും മുഹാജിറുകളെയും പുകഴ്ത്തിയ ശേഷം അദ്ദേഹം പറഞ്ഞു: ഭരണാധികാരികൾ ഖുറൈഷികളിൽ നിന്നാവണം എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. അറബികൾ ഖുറൈഷികളെ മാത്രമെ അംഗീകരിക്കുകയുള്ളൂ ഞങ്ങൾ അമീറുമാരും നിങ്ങൾ മന്ത്രിമാരുമാണ്.തുടർന്ന് അബൂബക്കർ സിദ്ധീഖ് (റ) പറഞ്ഞു. ഇതാ ഉമർ ഇതാ അബൂഉബൈദ അവരിൽ നിങ്ങൾ ഇഷ്ടമുള്ളവരെ തെരെഞ്ഞെടുക്കുക.
അവർ ഇരുവരും പറഞ്ഞു: നിങ്ങൾ ഉണ്ടായിരിക്കെ ഞങ്ങൾ അധികാരം ഏൽക്കുകയില്ല .നിങ്ങൾ മുഹാജിറുകളിൽ ഉത്തമനാണ്. നബി(സ) കൂടെ ആറ് സൗറിൽ ഉണ്ടായിരുന്ന ആൾ, നബി (സ) തങ്ങൾ നിസ്ക്കാരത്തിന് പ്രതിനിധിയാക്കിയ ആൾ, നിസ്ക്കാരമാവട്ടെ മുസ്ലിമിൻ്റെ എറ്റവും ശ്രേഷ്ടമായ ആരാധനയും, അപ്പോൾ ആർക്കാണ് അങ്ങയുടെ മുമ്പിൽ നിൽക്കാൻ അർഹത .കൈ നീട്ടൂ ഞങ്ങൾ നിങ്ങളെ ബൈഅത്ത് ചെയ്യട്ടെ ,അത് പറഞ്ഞു കൊണ്ട് ഉമർ (റ) അബൂബർ (റ)വിനെ ബൈഅത്ത് ചെയ്തു ശേഷം അബൂഉബൈദ (റ) ബൈഅത്ത് ചെയ്തു .തുടർന്ന് ബഷീർ ബിനു സഅദ് (റ)വും അതോടെ അവിടെ കൂടിയവർ മുഴുവനും അബൂബക്കർ സിദ്ധീഖ് (റ)വിനെ ബൈത്ത് ചെയ്തു
തൊട്ടടുത്ത ദിനം അബൂബർ(റ) ജനങ്ങളെ അഭിസംബോധനം ചെയ്തു .അതിന് ആമുഖ മെന്നോണം കഴിഞ്ഞ ദിവസം നടന്ന ബൈഅത്ത് ജനങ്ങളെ ഉമർ (റ) അറീച്ചു. അവിടെ കൂടി നിന്നവർ ഒന്നടങ്കം ബൈഅത്ത് ചെയ്തു.
അധികാരത്തിലേറിയ ഉടനെയുള്ള പ്രസംഗം :-
ഞാൻ നിങ്ങളുടെ ഖലീഫയായി നിയുക്തനായിരിക്കുന്നു. ഞാൻ നിങ്ങളെക്കാൾ ഉത്തമനല്ല. ഞാൻ നന്മ ചെയ്താൽ എന്നെ സഹായിക്കുക. തിന്മ ചെയ്താൽ എന്നെ തിരുത്തുക. സത്യം വിശ്വസ്തതയാണ്. കളവ് വശ്ചനയാണ്. നിങ്ങളിലെ ബലഹീനൻ എൻ്റെ അടുക്കൽ ശക്തനാണ്.
ഇൻഷാ അള്ളാ, അവൻ്റെ അവകാശം ഞാൻ അവന് നൽക്കും .നിങ്ങളിൽ ശക്തൻ എൻ്റെ അടുത്ത് ബലഹീനനാണ് ഇൻഷാ അള്ളാ, ഞാൻ അവനിൽ നിന്ന് അവകാശം പിടിച്ചെടുക്കും. ധർമ്മസമരം ഉപേക്ഷിച്ച സമൂഹത്തെ നിശ്ചയം അള്ളാഹു നിന്ദിക്കും .ഒരു സമൂഹത്തിൽ തിന്മ വ്യാപിച്ചാൽ അള്ളാഹു അവരെ ഒന്നടങ്കം പരീക്ഷിക്കും ഞാൻ അള്ളാഹുവിനേയും റസൂലിനെയും അനുസരിക്കുമ്പോൾ നിങ്ങൾ എന്നെ അനുസരിക്കുക. അള്ളാഹുവിനേയും റസൂലിനെയും ഞാൻ ധിക്കരിച്ചാൽ നിങ്ങൾ എന്നെ അനുസരിക്കേണ്ടതില്ല അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ