വിശുദ്ധ ഖുർആൻ ദൈവികഗ്രന്ഥങ്ങളിൽ അവസാനത്തതാണ്. ഇക്കാരണം കൊണ്ട് തന്നെ സർവലോകത്തിനും കാലത്തിനും ബാധകവു മാണ്. ഖുർആനുമായിവന്ന പ്രവാചകൻ അന്ത്യ പ്രവാചകനായതും ഈ ആശയമാണ് കുറിക്കുന്നത്. അന്ത്യനാൾ വരെ ലോകത്തിന് മാർഗദർശനം നൽകാനും വെല്ലുവിളികൾക്ക് മുമ്പിൽ പിടിച്ച് നിൽക്കാനും ഖുർആനും അതിൽ നിന്ന് ഗ്രഹിക്കാവുന്ന തത്വങ്ങൾക്കും സാധിക്കും. “എന്റെ ഒട്ടകത്തിന്റ കയറ് കാണാതായാൽ ഖുർആനിൽ നിന്ന് അത് ഞാൻ കണ്ടു പിടിക്കും” എന്നാണ് ഇബ് നു അബ്ബാസ് (റ) പറഞ്ഞത്. അലി (റ) ഇപ്രകാരമാണ് പാഞ്ഞത്: “”ഞാൻ വിചാരിച്ചാൽ “ഫാതിഹ’ക്ക് എഴുപത് ഒട്ടകങ്ങൾ ചു ക്കാവുന്നത്ര വ്യാഖ്യാനം നൽകും”.
മുൻഗാമികളുടെയും പിൻഗാമികളുടെയും വിജ്ഞാനത്തിന്റെ ആകെ ത്തുക നാല് വേദഗ്രന്ഥങ്ങളിലുണ്ടു്. ഇവയുടെ ഉള്ളടക്കം ഖുർആനിലൂ മുണ്ട്. ഖുർആൻ വിജ്ഞാനങ്ങൾ മുഴുവനും ബിസ് മിയിൽ ഒതുങ്ങുന്നു. ബിസ്മിയുടത് അതിന്റെ ആദ്യത്തിലുള്ള ‘ബാഇ’ലും : റാസി, ഇബ് നുന്നഖീബ് തുടങ്ങിയ – പ്രശസ്തരായ വ്യാഖ്യാതാക്കൾ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട് (അൽ ഇത് ഖാൻ 2-186,160 ആൽ ഇക് ലീൽ 6,മഫാതിഹുൽഗയ് ബ് 1-178) ഖുർആന്റെ ആശയങ്ങൾ മുഴുവനും വ്യാഖ്യാനങ്ങളിലോ പരിഭാഷകളിലോ പറഞ്ഞൊതുക്കാൻ നമുക്ക് കഴിയില്ലെന്ന് പറഞ്ഞത് ഇത് കൊണ്ടാണ്.
ഖുർആൻ അറബി ഭാഷയിലാണ്. ഒഴുക്കും സാഹിത്യസമ്പുഷ്ഠിയും അസാധാരണത്വവും എന്ന് വേണ്ട ഏറ്റം ഉയർന്ന സാഹിത്യ സൃഷ്ടിക്ക് അവശ്യമായതെല്ലാം ഖുർആൻ പദങ്ങളും വാക്യങ്ങളും ഉൾക്കൊളളുന്നു . സാഹിത്യം പൊതുവെ മൂന്നായി തിരിക്കാം; പദ്യം, ഗദ്യം, സമ്മിശ്രം, എന്നാൽ ഖുർആൻ ഇത് മൂന്നുമാണെന്നും അല്ലെന്നും വരുത്തുംവിധം അതിൽ അദ്യന്തം നിറഞ്ഞുനിൽക്കുന്ന സൗന്ദര്യവും ആകർഷണീയതയും സാഹിത്യ സാമ്രാട്ടുകളെ അമ്പരപ്പിക്കുന്നതാണ്