പൊതുവെ പത്തു രൂപത്തിലാണ് ഹദീസ് ഗ്രന്ഥങ്ങൾ
1)ജാമിഅ്
ഹദീസിലെ വിധികൾ, ചര്യകൾ, ഖുർആൻ വ്യാഖ്യാനം, ചരിത്രം തുടങ്ങിയവയെല്ലാം അടങ്ങിയ സമാഹാരം, ഇരൂപത്തിലാണ് ഇമാം ബുഖാരിയും തുർമുദിയും രചന നടത്തിയിത്. എന്നാൽ സ്വഹീഹ് മുസ്ലിമിൽ പരിഗണിക്കപ്പെടാവുന്നത്ര തഫ്സീർ ഇല്ലാത്തത് കൊണ്ട് ഈ ഗണത്തിൽ പെടുത്താറില്ല.
2) സുനൻ: ഇതിൽ വിധികളെ സംബന്ധിച്ച ഹദിസുകളാണ്ഉള്ളത്. ത്വഹാറത് (ശുദ്ധി) മുതൽ വസ്വായ(ഒസ്യത്ത്) വരെയുള്ള
എല്ലാ വിധികളും ഇതിൽ ഉൾപെടും.
3) മുസ്തദ്: മുൻഗണനാക്രമം അനുസരിച്ച് തയാറാക്കിയതാണ് ഇത്. ക്രമംശ്രഷ്ഠതയുടെയോ ഇസ്ലാമികാശ്ലേഷണത്തി
ന്റെയോ അക്ഷരമാലാക്രമത്തിന്റെയോ അടിസ്ഥാനത്തിലാകാം.
4) മുഅ്ജം
: ഹദിസ് ശാസ്ത്രജ്ഞന്മാരുടെ(ശൈഖ്) ക്രമമനുസരിച്ച് കോഡീകരിച്ചത്. വിടപറഞ്ഞ കാലത്തിന്റെ അടിസ്ഥാന്
ത്തിലോ ശ്രഷ്ഠതയുടെ അടിസ്ഥാനത്തിലോ അക്ഷരമാലയുടെ
അടിസ്ഥാനത്തിലോ ആകാം ശൈഖുമാരുടെ ക്രമം.
5) ജുസ്തഅ്: ഒരാൾ റിപ്പോർട്ട് ചെയ്ത ഹദീസുകളോ പ്രത്യേക
വിഷയത്തിലുള്ള ഹദീസുകളോ ആണ് ഇങ്ങനെയുള്ള ഗ്രന്ഥങ്ങ
ളിലുണ്ടാവുക.
6) അർബഈനിയ്യാത്ത്: ഒരു വിഷയത്തിലുള്ള നാൽപത് ഹദീ
സ്. അല്ലെങ്കിൽ ഒരു സനദിലൂടെയോ ധാരാളം സനദിലുടെയോ
വന്ന നാൽപത് ഹദീസ്.
7) മുസ്തഖ്റജ്: ഒരു ഗ്രന്ഥത്തിലെ ഹദീസുകൾ ഗ്രന്ഥകർ
ത്താവിന്റേതല്ലാത്ത സനദിലൂടെ കൊണ്ടുവരികയും അവ രണ്ടും
ഗ്രന്ഥകർത്താവിന്റെ ശൈഖിൽ ഒരുമിച്ചു കൂടുകയും ചെയ്യുന്ന
രൂപത്തിലുള്ള ഹദീസുകളാണിവ.
8) മുസ്തദ്റക്: നിശ്ചിത ഗ്രന്ഥത്തിന്റെ നിബന്ധനകൾ യോജിച്ചു വന്നിട്ടും രേഖപ്പെടുത്താതിരുന്ന ഹദീസുകൾ വീണ്ടെടുത്തതാണിവ.
9) അത്റാഫ്: ഹദീസിൽ നിന്ന് അൽപം മാത്രം പറഞ്ഞ ഗ്രന്ഥം, അതിന്റെ ബാക്കി ഭാഗത്തെ കൂടി പ്രതിനിധീകരിക്കാൻ ഈ
അൽപഭാഗത്തിന് സാധിക്കും.
10) ഇലൽ: പ്രശ്നങ്ങൾ പറയപ്പെട്ട ഹദീസുകൾവിശദീകരിച്ചിട്ടുണ്ടാകും.
ക്രമേണ ഹദീസുകൾ എല്ലാവരും കൈമാറുന്ന അവസ്ഥ വന്നു.
വ്യതിയാന ചിന്തകർ ആവശ്യാനുസരണം ഹദീസുകളിൽ മാറ്റം വരുത്താനും തുടങ്ങി. അതോടെ ഹദീസുകൾ സ്വീകരിക്കുന്നതിൽ
കണിശത പുലർത്താനും പരമ്പര പരിശോധിച്ച് ഹദീസിന്റെ സ്വീകാര്യത ഉറപ്പുവരുത്താനും പണ്ഡിതന്മാർ ജാഗരൂകരായി. ഈഒരവസ്ഥയെ താബിഈങ്ങളിൽ പെട്ട മുഹമ്മദ് ബ്നു സീരീൻആവിഷ്കരിക്കുന്നത് ഇങ്ങനെയാണ്.
– “ആദ്യകാലങ്ങളിൽ സനദിനെക്കുറിച്ച് അന്വേഷിക്കേണ്ടതില്ലാ
യിരുന്നു. അങ്ങനെ കുഴപ്പങ്ങൾ കണ്ടുതുടങ്ങിയപ്പോൾ ഹദീസ്
പണ്ഡിതന്മാർ പറയും, നിങ്ങളുടെ നിവേദകരുടെ പേര് പറയു.
നിവേദകർ അഹ്ലുസ്സുന്നയുടെ ആളുകളാണെങ്കിൽ സ്വീകരിക്കും
അല്ലെങ്കിൽ തള്ളിക്കളയും’.
അങ്ങനെയാണ് ഹദീസ് നിദാനശാസ്ത്രം പിറവി കൊള്ളുന്നത്.
ഹദീസ് നിദാനശാസ്ത്രത്തിൽ ആദ്യം ഗ്രന്ഥരചന നടത്തിയി
ത് അൽഖാസി അബു മുഹമ്മദ് അൽഹസൻ അർറാമഹംസി
ആണ്. പിന്നീട് ധാരാളം പണ്ഡിതർ രചന നടത്തി. അവരിൽ
പ്രമുഖരാണ് അൽഹാഫിള് അബുഅബ്ദില്ലാഹ് അന്നെസാബുരി, അഹാഫിള് അബൂ നഈം അഹ്മദ് അൽ ഇസ്ഫഹാനി,അൽഹാഫിള് അബബക്കർ അഹ്മദ് അൽബഗ്ദാദി എന്നിവർ.