സംസാരം, പുതിയത് എന്നൊക്കെയാണ് ഹദീസ് എന്ന വാക്കിന്റെ അർത്ഥം. സാങ്കേതികമായി പ്രവാചകന്റെ (സ്വ) വാക്ക്,പ്രവർത്തി, മൗനാനുവാദം എന്നിവയാണ് ഹദീസിന്റെ പരിധി
യിൽ വരുന്നത്. അപ്പോൾ ഹദീസ് മൂന്നായി തിരിയുന്നു.
1)വാക്ക്.
2)വ്യത്തി,
3)മൗനാനുവാദം.

“സർവ്വ പ്രവൃത്തികളും നിയ്യത്ത് കൊണ്ടേ സ്വീകാര്യമാവൂ’ (ബുഖാരി)എന്നൊരു ഹദീസുണ്ട്. അത് പ്രവാചകന്റെ (സ്വ) വാക്കുകളിൽ ഉദാഹരണമാണ്.

അലി(റ) ഉദ്ധരിച്ച
ഹദീസ് ഇങ്ങനെ വായിക്കാം:
“പ്രവാചകൻ വലിയ അശുദ്ധി ഇല്ലാ
അപ്പോഴൊക്കെ ഖുർആൻ ഓതാറുണ്ട്.’ പ്രവാചകന്റെ പ്രവൃത്തി
യാണിത്. ഇത് പ്രവർത്തി റിപ്പോർട്ട് ചെയ്ത ഹദീസാണ്.
ഇനി മൂന്നാമത്തെ
വിധം ഹദീസുകൾ മൗനാനുവാദങ്ങളാണ്. എതിർപ്പേതുമില്ലാതെ
പ്രവാചകൻ അംഗീകരിച്ച വാക്കുകളും പ്രവൃത്തികളുമാണ്.

“തിരുനബിക്ക് (സ്വ) ശേഷം നമ്മുടെ സമൂഹത്തിലെ വിശിഷ്ടർ അബുബക്കറും(റ) ഉമറുമാണ് (റ) “എന്ന് ഞങ്ങൾ പറയാറുണ്ടായിരുന്നു
വെന്ന് ഇബ്നു ഉമർ(റ) പറയുന്നുണ്ട്. ഇതു കേട്ടിട്ടും തിരുനബി
മുഹമ്മദ്(സ്വ) എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല . ഈവാക്ക് മൗനത്തിലൂടെ പ്രവാചകൻ അംഗീകരിക്കുകയായിരുന്നു.
മറ്റൊരനുഭവം കാണുക. “ഞങ്ങൾ നിവേദനസംഘം മദീനയിൽ
ചെല്ലുകയും പ്രവാചകന്റെ കൈയും കാലും ചുംബിക്കുകയും
ചെയ്തു.’ പ്രവാചകന്റെ ശിഷ്യനായ സാരിഅ(റ) ആണ് ഈ
അനുഭവം പറയുന്നത്. .

ഹദീസിന് “സുന്നത്ത്’ എന്നും പറയാറുണ്ട്. ചര്യഎന്നാണർത്ഥം സാങ്കേതികാർത്ഥത്തിൽ സുന്നത്ത് മൂന്ന് രൂപത്തിൽ ഉപയോഗിക്കാറുണ്ട്.

1)ഖുർആനും സുന്നത്തും എന്ന് പറയുമ്പോൾ
ഉദ്ദേശിക്കുന്ന സുന്നത്ത്’ ആണ് ഹദീസ് എന്നർത്ഥത്തിന് പ്രയോഗി
ക്കുന്നത്.

എന്നാൽ “ചെയ്താൽ (പ്രതിഫലമുള്ളതും ഉപേക്ഷിച്ചാൽശിക്ഷയില്ലാത്തതും’ എന്നർത്ഥത്തിനും ഇസ്ലാമിൽ തെളിവുള്ളകാര്യം’ എന്നർത്ഥത്തിനും “സുന്നത്ത്’ എന്നുപയോഗിക്കാറുണ്ട്

ഹദീസ് ജീവിതത്തിന്റെ നാനാതുറകളിലും മാർഗദർശനം.പരിഹാരവുമാണ്.
“അങ്ങേയ്ക്ക് നാം ഉദ്ബോധനം അവതരിപ്പിച്ച് തന്നിരിക്ക
ന്നു. ജനങ്ങൾക്ക് ഇറങ്ങിയത് അവർക്ക് വിവരിച്ചുകൊടുക്കും.
വേണ്ടി’ (സൂറ: അന്നഹ്ൽ 44).
ഖുർആന്റെ ബാഹ്യാർത്ഥവും ആന്തരികാർത്ഥവും ദുർബല
മാക്കപ്പെട്ടതും (മൻസൂഖ്) അല്ലാത്തതും മനസിലാവാൻ ഹദീസ്
പഠനം അനിവാര്യമാണ്.
സുഫ്യാനുസ്സൗരി പറയുന്നു: അല്ലാഹുവിന്റെ തൃപ്തി കാംക്ഷിക്കുന്നവന് ഹദീസ് വിജ്ഞാനത്തെക്കാൾ ശ്രഷ്ഠമായ ഒന്നാം
എന്റെ അറിവിലില്ല. പഠനത്തിൽ മാത്രമല്ല ഹദീസിന്റെ പുണ്യം.അതിന്റെ അധ്യാപനത്തിലും അഥവാ ഹദീസ് കെമാറ്റത്തിലുമൊക്കെ മഹത്തായ പുണ്യവും അനുഗ്രഹവുമുണ്ട്. നബിയുടെ വിയോഗശേഷം ലോകമാകെ കറങ്ങിയ ശിഷ്യന്മാർഹദീസുകളുടെ അനുഭവങ്ങളും കൊണ്ടാണ് ജനങ്ങളെ സമീപിച്ചത്. അങ്ങനെ നബിയെ കണ്ടവരെ കാണാനുള്ള ഭാഗ്യം ഒരുവിധം സമൂഹങ്ങൾക്കൊക്കെ കിട്ടി. പ്രവാചകന്റെ പൊരുളുകൾകൊണ്ട് ലോകം ചുറ്റിയവരെ പിന്നീട് അവരുടെ ശിഷ്യന്മാർ പകർ
ത്തി. അവരത് അടുത്ത തലമുറക്ക്പകർന്നു. ലോകമിപ്പോഴും
കണ്ണിമുറിയാതെ ഹദീസുകൾ കേട്ടുകൊണ്ടേയിരിക്കുന്നു. നബി
കണ്ടതും കേട്ടതും ചിരിച്ചതും കരഞ്ഞതും ആ മുഖം വാടിയതുംവിരിഞ്ഞതും എന്നുവേണ്ട പ്രവാചകന്റെ ഓരോ രംഗവും പിൽക്കാലം ഭവ്യതയോടെ പകർന്നു ജീവിക്കുന്നു.വിടവാങ്ങൽ ഹജ്ജിന്റെ സമയത്ത് ഹദീസ് കൈമാറുന്നവരെ
പ്രവാചകൻ ശ്ലാഘിച്ചു. “ എന്റെ വാക്ക് കേട്ട് കൈമാറ്റം ചെയ്യുന്ന
വനെ അല്ലാഹു പ്രകാശിപ്പിക്കട്ടേ.’ അബൂസഈദിൽ ഖുദ്രിയാണ്.
ഇതു പറഞ്ഞത്. എന്റെ പ്രതിനിധികളോട് നീ കൃപ കാട്ടണേ എന്ന്
പ്രവാചകൻ മനസറിഞ്ഞ് പ്രാർത്ഥിക്കുകയും ചെയ്തു. ഏറ്റവും
നല്ലൊരു ആശംസ, അപ്പോൾ ശിഷ്യന്മാർ ചോദിച്ചു. ആരാണ്അങ്ങയുടെ പ്രതിനിധികൾ? ” എന്റെ ഹദീസുകൾ പഠിപ്പിക്കുന്നവർ’ എന്നായിരുന്നു മറുപടി. ഇബ്നു അബ്ബാസ്(റ) ആണ് ഈ
ഹദീസ് ഉദ്ധരിക്കുന്നത്.പ്രയാസം സഹിച്ച് ഹദീസ് ശേഖരിക്കുകയും കൈമാറുകയും
ചെയ്ത സംഭവങ്ങളുണ്ട്. ഖത്വീബുൽ ബഗ്ദാദി(റ) ഒരു സംഭവംപറയുന്നുണ്ട്. ജാബിറുബ്നു അബ്ദുല്ല പറയുന്നു: “നബിയുടെ (സ)ഒരു ശിഷ്യന്റെ കൈവശം ഞാൻ കേൾക്കാത്ത ഒരു ഹദീസുണ്ട്.
കേട്ടു. ഞാൻ ആ ഹദീസ് സ്വീകരിക്കാൻ പോകാനുള്ള ഒരുക്കങ്ങളാരംഭിച്ചു. ഒട്ടകം വാങ്ങി. യാത്രസാമഗ്രികളൊക്കെതയാറാക്കി.
യാത്രയാരംഭിച്ചു. ഒരു മാസം യാത്രചെയ്തു. ശാമിലെത്തി.
അവിടെണ് ഈ ഹദീസ് പഠിച്ച പ്രവാചക ശിഷ്യൻ ഉള്ളത്. അബ്ദുല്ലാഹിബ്നു ഉനൈസ് അൽ അൻസാരി. അവിടെ കണ്ട അടിയോട് ജാബിർ പുറത്തുണ്ടെന്ന് പറയാൻ പറഞ്ഞു. അടിമ
അകത്തേക്ക് പോയി. ഉടനെ മടങ്ങി വന്നു.
അടിമ : ജാബിറുബ്നു അബ്ദുല്ല ആണോ ….?
ജാബിർ(റ): അതെ
അടുത്ത നിമിഷം അബ്ദുല്ലാഹിബ്നു ഉനൈസ് പുറത്തെത്തി.
പരസ്പരം ആലിംഗനം ചെയ്തു.
ജാബിർ(റ): നിങ്ങളുടെ കൈവശം ഞാൻ കേൾക്കാത്ത ഹദീസ് ഉണ്ടെന്നറിഞ്ഞു. അത് കേൾക്കുന്നതിന്റെ മുമ്പ് ഞാനോ
നിങ്ങളോ മരണപ്പെടാതിരിക്കട്ടേ.
അബ്ദുല്ലാഹിബ്നു ഉനൈസ് ആ ഹദീസ് വിശദീകരിച്ചു. അതിങ്ങ
നെയാണ്
തിരുനബി അരുളി: അല്ലാഹു അടിമകളെ നഗ്നരായും
ചേലാകർമം ചെയ്യപ്പെടാത്തവരായും ഒന്നുമേ ഇല്ലാത്തവരായും
ഒരുമിച്ചു കൂട്ടും. അങ്ങനെ ആരും കേൾക്കും വിധത്തിൽ ഒരാൾ
വിളിച്ചു പറയും:
“ഞാനാണ് രാജാവ്, പ്രതിഫലം നൽകുന്നവ
നും ഞാനാണ്. ചെയ്ത അക്രമത്തിന് പകരം ചോദിക്കുന്ന ഒരു
നരകാവകാശി ഉണ്ടായിരിക്കെ ഒരു സ്വർഗാവകാശിയും സ്വർഗ
ത്തിലേക്കുപോവില്ല. അക്രമത്തിന് പകരം ചോദിക്കുന്ന സ്വർഗാ
വകാശി ഉണ്ടായിരിക്കെ ഒരു നരകാവകാശിയും നരകത്തിലും
കടക്കുകയില്ല.

സ്വഹാബത്ത് (ഭയത്തോടെ): നബിയേ, അന്നേരം നാം എന്ത്
പ്രായശ്ചിത്തം നൽകും? കയ്യിൽ ഒന്നുമുണ്ടാവില്ലല്ലോ?
നബി(സ്വ): അക്രമിക്ക് അക്രമിക്കപ്പെട്ടവന്റെ ദോഷങ്ങൾ കൊ
ടുക്കും. അക്രമിക്കപ്പെട്ടവന്ന് അക്രമിയുടെ നന്മയും നൽകും”.
അങ്ങനെ എണ്ണമറ്റ ഹദീസുകൾ കൈമാറ്റം ചെയ്യപ്പെട്ടു. ഏറെയും പ്രവാചക ശിഷ്യന്മാരുടെ മനഃപാഠങ്ങളായിരുന്നു.
റസൂലുല്ലാഹിയുടെ കൂടെ നടന്ന് ഹദീസ് പകർത്തിയ അബു
ഹുറൈറ(റ) 5374 ഹദീസ് ലോകത്തിനു കൈമാറി. തൊട്ടുപി
ന്നിൽ ഇബ്നു അബ്ബാസ്(റ), 2660 ഹദീസ്. നബി പത്നി ആഇശ
വ), 2210 ഹദീസ്. 1630 ഹദീസ് അബ്ദുല്ലാഹി ബ്നു ഉമർ(റ). 1560
വദിസ് ജാബിറുബ്നു അബ്ദുല്ലയും കൈമാറി, നബി(സ്വ)യുടെ
(സേവകനായി പത്തുവർഷം ജീവിച്ച അനസ് ബ്നു മാലിക് 1286
ഹദീസുകളും, അബൂ സഈദിൽ ഖുദ്രിയ് 1170 ഹദീസും ലോക
ത്തിന് നൽകി. റസൂലിൽ നിന്ന് നേരിട്ട് സ്വികരിച്ച സ്വഹാബികളുടെ കാലം രണ്ടാം നൂറ്റാണ്ട് വരെ നീണ്ടു നിന്നു. ആമിറുബ്നു
വാസിലത്തുല്ലസിയാണ്(റ) അവസാനം ലോകത്തോട് വിടങ്ങിയ സ്വഹാബി. പിന്നീട് പ്രവാചക ശിഷ്യന്മാരുടെശിഷ്യരായ താബിഈങ്ങൾ

താബിഈങ്ങൾ മൂന്ന് തട്ടുകളാണ്.
1) മുതിർന്ന പ്രവാചക ശിഷ്യന്മാരെ കണ്ടവർ.
2) കൂടുതൽ പേരെ കണ്ടവർ.
3) ഒന്നാ രണ്ടോ പേരെ മാത്രം കണ്ടവർ.

മദീനയിൽ 355 താബിഈങ്ങളുണ്ടായിരുന്നു. ഒന്നാം വിഭാ
ത്തിൽ പെട്ട 139 ഉം രണ്ടാം വിഭാഗത്തിൽ പെട്ട് 129 ഉം മുന്നാം
വിഭാഗത്തിൽ പെട്ട 87 ഉം ആളുകളുമുണ്ടായിരുന്നു അവർ.ഹദീസ് സൂക്ഷിപ്പിന്റെ പ്രധാന അവലംബം മനഃപാഠമാ
ക്കലാണെങ്കിലും ചിലരെല്ലാം എഴുതി വെച്ചതുമുണ്ടായിരുന്നു.
അബ്ദുല്ലാഹിബ്നു അംറുബ്നുൽ ആസ്വി കേൾക്കുന്നതെല്ലാം
എഴുതിവെക്കാറുണ്ടായിരുന്നു. ആഇശയിൽനിന്ന് (റ) കേൾക്കുന്ന
ഹദീസുകളെല്ലാം എഴുതി വെക്കുന്ന പതിവ് അബ്ദുല്ലാഹിബ്സുബൈറിനുമുണ്ടായിരുന്നു. ഒരു അൻസ്വാരിസ്വഹാബി തനിക്ക്
മനഃപാം ശക്തിയില്ല എന്ന് തിരുനബിയോട് ആവലാതിപ്പെട്ടപ്പോൾ
എങ്കിൽ എഴുതി വെച്ചോളൂ എന്ന് മുത്തുനബി പരിഹാരം
പറയുന്നതും കാണാം. ചിലരെല്ലാം ഗ്രന്ഥങ്ങളാക്കിയതും കാ
ണാം.ഹദീസിലെ ആദ്യത്തെ ഗ്രന്ഥം “അസ്വഹീഫത്തു സ്വാദിഖ്
എന്ന ഗ്രന്ഥമാണ്. അബ്ദുല്ലാഹിബ്നു അംറുബ്നുൽ ആസ്വിയാണ് അത് രചിച്ചത്. 1000 ഹദീസ് അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഹുമാമുബ് മുനബ്ബഹ് രചിച്ച അസ്വഹീഫത്തു സ്വഹീഹയാണ്
ഈ വിഷയത്തിലെ രണ്ടാമത്തഗ്രന്ഥം.
എന്നാൽ ചിലരോട് ഹദീസുകൾ എഴുതി വെക്കരുതെന്ന് തിരുനബി പറഞ്ഞതായി കാണാം. മനഃപാഠമാക്കാനുള്ള കഴി
വ് ഉണ്ടായിരിക്കെ എഴുതി വെക്കുന്നവരോടാണ് ഈ നിർദേശം.
ഖുർആനും ഹദീസും തമ്മിൽ കൂടിക്കലരുമെന്ന ഭയത്താൽ ഇസ്ലാമിന്റെ തുടക്കക്കാലത്തുള്ള വിലക്കായിരുന്നു അതെന്നും അതി
പിന്നീട് ഒഴിവാക്കിയെന്നും പണ്ഡിതന്മാർ പറയുന്നു.
കാല ക്രമേണ ഇസ്ലാം വ്യാപിച്ചു. ഒട്ടേറെ നബി ശിഷ്യന്മാരിമരണപ്പെട്ടു. അതോടെ ഹദീസുകൾ നഷ്ടപ്പെടാൻ തുടങ്ങി. കാ
ഡീകരണം അനിവാര്യമായി. അങ്ങനെ ഹദീസ് ശേഖരിച്ച് എഴു
തി വെക്കാൻ ഖലീഫ ഉമറുബ്നു അബ്ദിൽ അസീസ് ഉത്തരവിട്ടു.
ഓരോ രാജ്യത്തേക്കും ഈ നിർദേശം അറിയിച്ചു. ഈ നിർദേശ
പ്രകാരം ആദ്യ ക്രോഡീകരണം നടത്തിയവരാണ് റബീഉബ്നുസ്വബീഹും സഈദുബ്നു അബീ അറുബയും. പിന്നീട് ധാരാളംപണ്ഡിതർ ഈ വഴിക്ക് തിരിഞ്ഞു. മദീനയിൽ ഇമാം മാലിക് (റ)

മുവത്വ എന്ന ഗ്രന്ഥം രചിച്ചു. മക്കയിൽ രചന നടത്തിയത് അബ്ദുൽ
മലിക്ബ്നു ജുറൈജ് ആണ്. അബ്ദുറഹ്മാൻ അൽ ഔസാഈ
ശാമിലും സുഫ്യാനുസ്സൗരി കൂഫയിലും ഹമ്മാദുബ്നു സലമത്തുബിനു ദീനാർ ബസ്വറയിലും ഹദീസുകൾ കാഡീകരിച്ചു