അന്ത്യദിനത്തിന്റെ പ്രധാന അടയാളമായി നബി(സ) വിവരിച്ചതാണ്
ദജ്ജാലിന്റെ പുറപ്പാട്. ആദമിന്റെ സൃഷ്ടിപ്പ് മുതൽ അന്ത്യ ദിനം വരെ
യുളള കാലയളവിൽ ദജ്ജാലിന്റെ പുറപ്പാടിനേക്കാൾ വലിയ ഒരു സംഭ
വമില്ലെന്ന് ഹദീസിൽ വന്നിരിക്കുന്നു (മുസ്ലിം
). ദജ്ജാലിന്റെ പരാക്ര
മങ്ങളെ സുദീർഘമായി വിവരിക്കുന്ന ഹദീസുകൾ നിവേദനം ചെയ
പ്പെട്ടിരിക്കുന്നു. അമാനുഷികമായ അൽഭുതങ്ങൾ ദജ്ജാല് കാണിക്കു
മെന്നും ഹദീസിൽ വന്നരിക്കുന്നു. മഴവർഷിപ്പിക്കുക, പുല്ലുകൾ മുളപ്പി
ക്കുക, മരിപ്പിക്കുക, ജീവിപ്പിക്കുക തുടങ്ങിയവ. ഇതൊക്കെ കണ്ട് ചില
നുഷ്യർ ഇവനെ അല്ലാഹുവാണെന്ന് തെറ്റിദ്ധരിച്ച് വഴികേടിൽ അക
പ്പെടും. എന്നാൽ സത്യവിശ്വാസികൾക്ക് അങ്കലാപ്പില്ല. അവർ അല്ലാ
ഹുവിന്റെ കഴിവുകളും സൃഷ്ടികളുടെ കഴിവുകളും വിവേചിച്ചറിയു
രാണല്ലോ. ജീവിപ്പിക്കൽ, മരിപ്പിക്കൽ, മഴവർഷം തുടങ്ങിയവ അല്ലാ
ഹുവിന്റെ മാത്രം കഴിവുകളായി മനസ്സിലാക്കിയവർ ദജ്ജാലിനെ ദൈവ
മായി കാണാൻ നിർബന്ധിതരാകും. അല്ലാഹുവിന്റെ കഴിവുകൾ സ്വയം
പര്യാപ്തമാണെന്നും സൃഷ്ടികളുടേത് അങ്ങനെയല്ലെന്നും മനസ്സിലാ
ക്കിയവർക്ക് ദജ്ജാലിന്റെ പ്രകടനങ്ങളെ തിരിച്ചറിയാൻ പ്രയാസമില്ല.
ബാഹ്യമായി ദജ്ജാലിനെ തിരിച്ചറിയാനും അടയാളങ്ങളുണ്ട്. നബി(
സ) പറയുന്നു. തീർച്ചായായും അല്ലാഹു നിങ്ങൾക്ക് തിരിച്ചറിയപ്പെടാതെ
പോകില്ല. അല്ലാഹു ഒരിക്കലും കുരുടനല്ല. ദജ്ജാൽ വലത് കണ്ണ്
പൊട്ടിയ കുരുടനാകുന്നു. അവന്റെ കണ്ണ് ഉണക്കമുന്തിരിപോലെ ചപ്പി
യതാകുന്നു.
(ബുഖാരി, മുസ്ലിം)
ദജ്ജാലിന് പുറമെ വേറെയും വിചിത്ര ജീവികൾ അന്ത്യദിനത്തോ
ടനുബന്ധിച്ച് പുറപ്പെടുമെന്ന് നബി(സ) വിവരിച്ചിരിക്കുന്നു. യജൂജ്,
മഅജൂജ്, ദാബ്ബത്തുൽ അർള് തുടങ്ങിയ ഭീകരജീവികളുടെ പരാക്രമ
ങ്ങളെക്കുറിച്ചും ഹദീസുകളിൽ വിവരണമുണ്ട്. നബി(സ) വിവരിച്ച പച്ച
യായ യാഥാർത്ഥ്യങ്ങളെ നിഷേധിക്കാനും സ്വയുക്തിക്കനുസൃതം
വ്യാഖ്യാനിക്കാനും ഒരുമ്പെടുന്ന അൽപൻമാരെ അവഗണിക്കുകയാണ്
വേണ്ടത്. അല്ലാഹുവിൽ നിന്നുള്ള വഹ് യ് പ്രകാരമാണ് നബി(സ)
സംസാരിക്കുന്നത്. ഇതാണെങ്കിൽ പ്രബലമായ ഹദീസുകളിൽ വിവരി
ക്കപ്പെട്ട വിഷയങ്ങളാണ് താനും.
– ഇമാം മുസ്ലിം നിവേദനം ചെയ്യുന്ന ദീർഘമായ ഒരു ഹദീസിൽ
നബി(സ) ദജ്ജാല്, യഅജൂജ്, മഅ്ജൂജ് എന്നിവയെക്കുറിച്ചും ഒടുവിൽ
ഈസാനബി ഇറങ്ങിവരുന്നതോടെ ഇവരുടെ ശല്യം അവസാനിക്കുന്ന്
തിനെക്കുറിച്ചും വിവരിക്കുന്നുണ്ട്.
ഹദീസിന്റെ സാരാംശം ഇങ്ങനെയാണ്.
ദജ്ജാലിനെക്കുറിച്ച് വിവരിക്കവെ, നബി(സ) പറയുന്നു അവൻ പുറ
പ്പെടുന്ന സമയം ഞാൻ ഉണ്ടെങ്കിൽ നിങ്ങളുടെ മുമ്പിൽ നിന്ന് തെളിവു
കൾ നിരത്തി ഞാൻ അവനെ പരാജയപ്പെടുത്തും. എന്റെ അഭാവത്തി
ലാണ് അവന്റെ പുറപ്പാടെങ്കിൽ നിങ്ങൾ ഓരോരുത്തരും സ്വന്തം നിലക്ക്
അവനോട് വാദപ്രതിവാദം നടത്തി വിജയിക്കണം. എനിക്ക് പകരം
എല്ലാം മുസ്ലിംകളെയും അല്ലാഹു സഹായിക്കും. ദജ്ജാല് ആരോഗ്യ
വാനായ യുവാവാണ്. അവനെ കണ്ടുമുട്ടുന്നവർ അൽകഹ്ഫ് സൂറി
ത്തിന്റെ ആദ്യഭാഗങ്ങൾ പാരായണം ചെയ്തുകൊള്ളട്ടെ. ദജ്ജാലിന്റെ
ഫിതയിൽ നിന്നും അത് നിങ്ങളെ സംരക്ഷിക്കുന്നതാണ്. ഇറാഖിനും
ശാമിനുമിടയിൽ വിശാലമായ പ്രദേശം വഴിയാണ് ദജ്ജാലിന്റെ അര
ങ്ങേറ്റമുണ്ടാവുക. എല്ലാ ഭാഗങ്ങളിലേക്കും അവൻ അനുയായികളെ
നിശ്ചയിക്കും. അവന്റെ പരാക്രമണം ആരംഭിക്കുകയായി. സത്യവിശ്വാ
സികളേ, നിങ്ങൾ ആ ഘട്ടത്തിൽ സ്വമതത്തിൽ ഉറച്ച് നിൽക്കുക,
ഞങ്ങൾ ചോദിച്ചു. അല്ലാഹുവിന്റെ റസൂലെ ഭൂമിയിൽ എത്രനാളാണ്
അവന്റെ താമസം?
നബി (സ) പറഞ്ഞു നാൽപ്പത് ദിവസം. അതിൽ
മൂന്ന് ദിവസങ്ങൾ യഥാക്രമം ഒരു വർഷമായും ഒരു മാസമായും ഒരു
ആഴ്ചയായും, അവശേഷിക്കുന്നവ സാധാരണ ദിവസങ്ങളായും അനു
ഭവപ്പെടും. ഞങ്ങൾ ചോദിച്ചു. പ്രവാചകരെ, ഒരു കൊല്ലത്തിന് സമാന
മായ ദിവസത്തിൽ ഞങ്ങൾക്ക് ഒരു ദിവസത്തെ നിസ്കാരം മതിയാ
കുമോ? നബി(സ) പറഞ്ഞു. മതിയാകില്ല. സാധാരണ പോലെ സമയം
കണക്കാക്കി നിസ്കരിക്കേണ്ടതാണ്. ഞങ്ങൾ പിന്നേയും ചോദിച്ചു.
അല്ലാഹുവിന്റെ ദൂദരെ ഭൂമിയിൽ ദജ്ജാലിന്റെ വേഗത എങ്ങനെയായി
രിക്കും ? കാറ്റിൽ അടിച്ചുവീശുന്ന് മഴപോലെ അളക്കാനാകാത്ത വേഗ
തയിലാണ് ദജ്ജാല് സഞ്ചരിക്കുക. ഒരു ജനവിഭാഗത്തെ സമീപിച്ച്
അവൻ തന്റെ പിഴച്ച വാദങ്ങളിലേക്ക് അവരെ ക്ഷണിക്കും. അവർ
അവനെ വിശ്വസിക്കുകയും ചെയ്യും. ആകാശത്തോട് മഴവർഷത്തിനായി
അവൻ കൽപ്പിക്കുമ്പോൾ മഴവർഷമുണ്ടാകും. ഭൂമി അവന്റെ നിർദ്ദേശപകാരം പച്ചപിടിക്കുകയും ഉൽപാദന ക്ഷമത കൈവരിക്കുകയും
ചെയ്യും. അവരുടെ മൃഗങ്ങളെല്ലാം പുഷ്ടിപ്പെട്ട് തുടങ്ങും. അവ ക്ഷീരസമൃദ്ധമാകും. അവയുടെ വയറുകൾ നിറഞ്ഞിരിക്കും. ഇതിനെതുടർന്ന്
ദജ്ജാൽ മറ്റൊരു ജനവിഭാഗത്തെ സമീപിക്കുകയും അവൻ ദൈവമാ
ണെന്ന് വിശ്വസിക്കാൻ അവരെട് ആവശ്യപ്പെടുകയും ചെയ്യും. ആ ജനത അത് സ്വീകരിക്കുകയില്ല. തെളിവ് നിരത്തി അവനെ പരാജയപ്പെടു
ത്തുകയും ചെയ്യും. ദജ്ജാൽ തിരിഞ്ഞുനടക്കും. പക്ഷെ നേരം പുലരു
മ്പോൾ ക്ഷാമം ബാധിച്ചവരായും ധനം നഷ്ടപ്പെട്ടവരായും ആ ജനങ്ങൾ മാറിക്കഴിഞ്ഞിരിക്കും. ഫലശൂന്യമായ ആ ഭൂമിയിലൂടെ സഞ്ചാരി
ച്ചുകൊണ്ട് ദജ്ജാൽ ആ ഭൂമിയിലെ നിധികൾ പുറത്ത് വരാൻ വേണ്ടി
കൽപ്പന പുറപ്പെടുവിക്കും. ഉടനെ ഭൂമിയിൽ മറഞ്ഞിരിക്കുന്ന നിധികൾ
പുറത്തേക്ക് വരും, പിന്നീട് ആരോഗ്യ ദൃഡഗാതനായ ഒരു യുവാവിനെ
വിളിച്ച് അവനെ വാൾകൊണ്ട് വെട്ടി രണ്ട് പിളർപ്പാക്കി രണ്ട് ഭാഗത്തി
ക്കായി മറിച്ചിട്ട് ദജ്ജാൽ ആ പിളർപ്പുകൾക്കിടയിലൂടെ സഞ്ചരിക്കും.
തുടർന്ന് മുറിക്കപ്പെട്ട് വീണ് കിടക്കുന്ന മനുഷ്യനെ ദജ്ജാല് വിളിക്കു
മ്പോൾ പുഞ്ചിരിയോടെ അവൻ എഴുന്നേറ്റ് വന്ന് ചോദിക്കും. ഇവനെ
ങ്ങനെ ഇലാഹാകും? മറ്റൊരു നിവേദനത്തിൽ നിന്റെ ഈ കളിയെല്ലാം
നേരത്തെ പ്രവാചകൻ (സ) ഞങ്ങൾക്ക് വിശദീകരിച്ച് തന്നതാണെന്നും
നി ഇലാഹല്ലെന്ന് ഇപ്പോൾ തങ്ങൾക്ക് കൂടുതൽ ബോധ്യമായെന്നും
സത്യ വിശ്വാസികൾ പറയുമെന്ന് കാണാം. ദജ്ജാലിന്റെ പരാക്രമണ
ങ്ങൾ തുടരവെ, ഈസാ(അ)ന്റെ അവതരണമുണ്ടാകും. രണ്ട് മലക്കുക
ളുടെ ചിറകുകളിൽ കൈകൾ ഊന്നി ശാമിന്റെ കിഴക്ക് ഭാഗത്തായാണ്
അദ്ദേഹം ഇറങ്ങുക. ഈസാ (അ)ഉടനെ ദജ്ജാലിനെ തേടിപ്പിടിച്ച് വധി
ക്കും. അവന്റെ ഫിത്നയിൽ വീണ് പോകാതെ വിശ്വാസികളായി ഉറച്ച്
നിന്ന് ജനങ്ങളെ അവർക്ക് സ്വർഗത്തിൽ ലഭിക്കാനിരിക്കുന്ന മഹനീയ
മായ പദവികളെക്കുറിച്ച് ഈസ(അ) സുവിശേഷമറിയിക്കുന്നതാണ്.
. അപ്പോഴാണ് യഅജൂജ് മഅ്ജൂജ് എന്ന ഭീകര ജീവികളുടെ പുറപ്പാ
ട്. ഇത് സംബന്ധിച്ച് ഈസാ(അ) ന് ദിവ്യ സന്ദേശം ലഭിക്കും. ഈ
ജീവികളെ ആരാലും നേരിടാൻ സാധ്യമല്ലെന്നും അത് കൊണ്ട് എന്റെ
അടിമകളെ ഥൂർ പർവ്വതത്തിലേക്ക് കൊണ്ട് പോയി സംരക്ഷിക്കണ
മെന്നും അല്ലാഹു ഈസാ നബിക്ക് നിർദ്ദേശം നൽകും. ഭൂമിയുടെ എല്ലാ
ഉയർന്ന പ്രദേശങ്ങളിൽ നിന്നും കൂട്ടം കൂട്ടമായി യഅജൂജ് മഅജൂജ്
ഇറങ്ങിവരും. ശാമിലുള്ള വിശാലമായി പുഴയിലെ വെള്ളം ഇവർ കുടി
ച്ചുതീർക്കും. ഭൂമിയിലുള്ളവരെ മുഴുവൻ കൊന്ന ശേഷം ആകാശത്തി
ലുള്ളവരെ കൊന്നിടാനായി അവർ അമ്പെയ്ത്ത്തു തുടങ്ങും. അമ്പുകൾ
രക്തം പുരണ്ട നിലയിൽ തിരിച്ചയക്കപ്പെടും. അല്ലാഹുവിന്റെ പ്രവാചക
നായ ഈസാ നബിയും അനുയായികളും ഥൂർ പർവ്വതത്തിൽ ഉപരോ
ധിക്കപ്പെട്ട കാരണം, ഒരു കാളയുടെ തലയെങ്കിലും കിട്ടുന്നത്, നിങ്ങൾക്ക്
ഇന്ന് ഒരു നൂറ് ദീനാർലഭിക്കുന്നതിനേക്കാൾ നല്ലതായി അവർക്ക് അനു
ഭവപ്പെടും. ഈസാ നബി(അ)യും വിശ്വാസികളും പ്രാർത്ഥിക്കുന്നതോടെ
യഅ്ജൂജിനെയും മഅ്ജൂജിനെയും അല്ലാഹു നശിപ്പിക്കും. ഒരു തരം
പുഴുക്കളെയാണ് അല്ലാഹു ഇതിന് നിയോഗിക്കുന്നത്.