നിത്യഅശുദ്ധിക്കാരന് മുസ്വ്ഹഫ് തൊടലും ത്വവാഫും സുജൂദും അനുവദനീയമാണോ?
നിത്യഅശുദ്ധിക്കാരന് അവന്‍ നിത്യഅശുദ്ധിക്ക് കാരണമായതല്ലാത്ത രൂപത്തില്‍ അശുദ്ധി ഉണ്ടായാല്‍ മുസ്വ്ഹഫ് തൊടലും ത്വവാഫും സുജൂദും അനുവദനീയമാവില്ല. അതായത് മൂത്രവാര്ച്ച യുടെ രോഗമുള്ള ഒരാള്ക്ക് കീഴ്വായു പോകല്‍ കാരണമായോ മറ്റോ അശുദ്ധിയുണ്ടായാല്‍ മുസ്വ്ഹഫ് തൊടലും ത്വവാഫ്, സുജൂദ് തുടങ്ങിയവയൊന്നും തന്നെ അനുവദനീയമല്ല. എന്നാല്‍ നിത്യഅശുദ്ധിക്കാരന്‍ അശുദ്ധിയില്‍ നിന്ന് ശുദ്ധിയായ ഉടനെ നിസ്കാരത്തിലേക്ക് പ്രവേശിക്കാതിരിക്കുകയോ ശുദ്ധിയുള്ള സമയത്ത് അവന്‍ ഉദ്ദേശിച്ച കര്മ്ങ്ങള്‍ നിര്വശഹിക്കാതെ വീഴ്ച വരുത്തുകയോ ചെയ്താല്‍ നിസ്കാരം, ത്വവാഫ്, മുസ്ഹഫ് തൊടല്‍ എന്നിവയെല്ലാം അവന് ഹറാമാകുന്നതാണ്. അതേസമയം നിത്യഅശുദ്ധിക്കാരന്‍ ശുദ്ധിവരുത്തിയ ഉടനെ നിസ്കാരത്തിലേക്ക് പ്രവേശിക്കുകയും ശേഷം പ്രസ്തുത ഫര്ള്ു നിസ്കാരത്തിന്റെ് സമയം അവസാനിക്കുന്നത് വരെ സുന്നത്ത് നിസ്കാരങ്ങള്‍ നിര്വരഹിക്കുകയും ചെയ്താല്‍ അതവന് അനുവദനീയമാണ്. ശുദ്ധീകരണത്തിന്റെതയും നിസ്കാരത്തിന്റെമയും ഇടയില്‍ അവന്‍ വിട്ട്പിരിച്ചാല്‍ അത് അവനില്‍ നിന്നുള്ള വീഴ്ചയായി പരിഗണിക്കുകയും ചെയ്യും. അക്കാരണത്താല്‍ നിത്യഅശുദ്ധിക്കാരനാണെങ്കിലും ശേഷം അവനില്‍ നിന്നുണ്ടാകുന്ന അശുദ്ധികളെ തൊട്ട് വിട്ടുവീഴ്ച ചെയ്യപ്പെടുകയില്ല (തുഹ്ഫ: 1/155, ഹാശിയതുശ്ശര്വാ്നി: 1/422).