ഒരാള്‍ ശ്രദ്ധിച്ച് ശരിയായ നിലയില്‍ നിസ്‌കാരം നിര്‍വ്വഹിച്ചാല്‍ അഞ്ചു ഗുണങ്ങള്‍ കൊണ്ട് അല്ലാഹു അവനെ ആദരിക്കും.

1 – ജീവിത പ്രയാസം അല്ലാഹു അവനില്‍ നിന്നുയര്‍ത്തും

2 – ഖബ്ര്‍ ശിക്ഷയെ അവനില്‍ നിന്നുയര്‍ത്തും

3 – അവന്റെ കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥം അവന്റെ വലം കൈയ്യില്‍ നല്‍കും.

4 – അവന്‍ മിന്നല്‍ വേഗത്തില്‍ സ്വിറാത്വ് കടക്കും

5 – ഹിസാബ് കൂടാതെ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും.

ഇമാം ഇബ്‌നുഹജറില്‍ ഹൈത്തമി(റ) സവാജിര്‍ എന്ന ഗ്രന്ഥത്തില്‍ ഇതെല്ലാം ഉദ്ധരിച്ചിട്ടുണ്ട്. (1 : 195)

ചുരുക്കത്തില്‍ നിസ്‌ക്കാരം ശരിയായ നിലയില്‍ ശ്രദ്ധിച്ച് നിര്‍വ്വഹിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഒന്നാമത്തെ ഗുണം ജീവിത പ്രയാസം നീങ്ങലാണ്.  മറ്റു ഗുണങ്ങള്‍ മരണാനന്തരമാണ് ലഭിക്കുന്നത്