പുതുതലമുറയെ ഇസ്ലാമിക ചുറ്റുപാടിലേക്ക് പാകപ്പെടുത്തിയെടുക്കുക എന്നുള്ളത് സമൂഹത്തിന്റെ ബാധ്യതയാണ്. നിസ്‌കാരവും തഥൈവ പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള ആളുകള്‍ക്കേ നിസ്‌കാരവും നിര്‍ബന്ധമാവൂ. എങ്കിലും ഏഴു വയസ്സായ കുട്ടിയെ നിസ്‌കാരം പഠിപ്പിക്കലും നിസ്‌കരിക്കാന്‍ കല്‍പ്പിക്കലും രക്ഷിതാക്കളുടെ മേല്‍ കടമയാണ്. സാധാരണ ഗതിയില്‍ ഏഴു വയസ്സാകുമ്പോള്‍ ഒരു വിവേകത്തോടെയുള്ള പെരുമാറ്റവും സ്വഭാവവും പ്രകടിപ്പിച്ചു തുടങ്ങും . കുട്ടികള്‍ കല്‍പന അനുസരിക്കുന്നില്ല എങ്കില്‍ ശിക്ഷിക്കും എന്ന മുന്നറിയിപ്പും നല്‍കണം (ഫ പേ.53) കുട്ടികള്‍ക്ക് പത്തു വയസ്സാവുകയും നിസ്‌കാര കാര്യങ്ങളില്‍ അലസതയും മടിയും പ്രകടിപ്പിക്കുന്നതെങ്കില്‍ പരിക്കേല്‍ക്കാത്ത വിധം അടിക്കുകയും വേണം മുതിര്‍ന്നവര്‍ നിസ്‌കാരത്തില്‍ പാലിക്കുന്ന പൂര്‍ണ്ണമായ നിബന്ധനകളും മര്യാദകളും തന്നെയായിരിക്കണം കുട്ടികളിലും ഉണ്ടാവേണ്ടത്.അതില്‍ വീഴ്ച വരുത്തുന്നത് കാരണം രക്ഷിതാക്കള്‍ ആയിരിക്കും ശിക്ഷക്ക് നിധേയമാവുക.അപ്പോള്‍ വുളൂഅ് ഇല്ലാതെയും പെണ്‍കുട്ടികളാണെങ്കില്‍ മുഖവും മുന്‍കയ്യും ഒഴിച്ചുള്ള ശരീര ഭാഗങ്ങള്‍ മറക്കാതെയും നിസ്‌കരിക്കുന്നത് ഹറാമാണ്. അതിന്റെ ശിക്ഷ രക്ഷിതാക്കള്‍ക്കായിരിക്കും. മാത്രമല്ല നഷ്ടപ്പെട്ട നിസ്‌കാരങ്ങള്‍ ഖളാഅ് വീട്ടാനും രക്ഷിതാക്കള്‍ കുട്ടികളെ പ്രേരിപ്പിക്കേണ്ടതാണ്. നിസ്‌കാരത്തിന്റെ പൂര്‍ണ്ണമായ മര്യാദകളും സുന്നത്തുകളും ശീലിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്താല്‍ മാത്രമേ പ്രായപൂര്‍ത്തിയായ ശേഷം കുറ്റമറ്റ രീതിയിലുള്ള നിസ്‌കാരം നിര്‍വ്വഹിക്കുന്ന നിലക്ക് കുട്ടികള്‍ വളര്‍ന്നു വരികയുള്ളു.ഇവിടെ രക്ഷിതാക്കള്‍ എന്നത് കണ്ട് വിവക്ഷ മാതാ പിതാക്കള്‍ മാത്രമല്ല അവരുടെ അഭാവത്തില്‍ ഇത്തരം ബാധ്യതകളും കടമകളും മറ്റുള്ള രക്ഷാകര്‍ത്താക്കളിലേക്കും നീങ്ങുനന്നതാണ്. കുട്ടി പൂര്‍ണ്ണ വിവേകത്തോടെ പ്രായ പൂര്‍ത്തിയായല്ലാതെ ഇവരുടെ ഈ ബാധ്യത തീരുകയില്ല മാത്രവുമല്ല ഖുര്‍ആനും നിസ്‌കാരവും മറ്റു മത ചിട്ടകളും പഠിപ്പിക്കേണ്ടതിനാവശ്യമായ ചെലവ് കുട്ടിക്ക് സ്വത്തുണ്ടെങ്കില്‍ അതില്‍ നിന്നും ഇല്ലെങ്കില്‍ പിതാവിന്റെ സ്വത്തില്‍ നിന്നുമായിരിക്കണം. അതുമില്ലെങ്കില്‍ പിതാവിന്റെ സ്വത്തില്‍ നിന്നുമായിരിക്കണം അതുമില്ലെങ്കില്‍ മാതാവിനായിരിക്കും ആ ചുമതല (ഫ പേ 54)