അല്ലാഹു (സു) പറയുന്നു . എന്നെ ഓര്‍ക്കാൻ വേണ്ടി നിങ്ങൾ നിസ്കാരം നിര്‍വഹിക്കുക .(വി:ഖു ) നബി തിരുമേനി (സ) പറയുന്നു. നിസ്കാരം ദീനിൻറെ തൂണാകുന്നു .(ഹ) .
നിസ്കാരം ശരിയായും കൃത്യമായും നിർവഹിക്കാൻ അല്ലാഹു ആജ്ഞാപിച്ചിരിക്കുന്നു. നിസ്കാരവും അതിനോടനുബന്ധിച്ച കാര്യങ്ങളും ശ്രദ്ധാപൂർവ്വം നിര്‍വഹിക്കണം എന്നാണ് അതിനർത്ഥം. നിസ്കാരം നിര്‍ബന്ധമുള്ള മുള്ള മുസ്ലിം മനപ്പൂര്‍വ്വം ഒരു ഫര്‍ള് നിസ്കാരത്തെ ജംഇന്റെ സമയത്തിനപ്പുറം പിന്തിച്ചാല്‍ അയാളോട് പശ്ചാത്തപിക്കാന്‍ ആവശ്യപ്പെടണം. അയാള്‍ ചെയ്തിട്ടില്ലെങ്കില്‍ (ഇസ്ലാമിക ഭരണ വ്യവസ്ഥയില്‍) വധശിക്ഷക്ക് അര്‍ഹനായിരിക്കും. (ഫത്.മുഈന്‍ 51, 52). നിസ്കാരത്തിന്റെ നിര്‍ബന്ധാവസ്ഥ നിഷേധിച്ചുകൊണ്ടാണ് ഒഴിവാക്കിയതെങ്കില്‍ അയാള്‍ക്കും വധ ശിക്ഷ നല്കണണം. അവന്റെ മയ്യിത്ത് കുളിപ്പിക്കാനോ നിസ്കരിക്കാനോ പാടില്ല.