സുന്നികള്‍ക്കിടയില്‍ കര്‍മ്മ ശാസ്ത്രപരമായി അംഗീകൃതങ്ങളായ പതിനേഴോളം മദ്ഹബുകളുണ്ടായിരുന്നു. ഉമര്‍ബ്നു അബ്ദില്‍ അസീസ്(റ), സുഫ്യാനുബ്നു ഉയൈന(റ), ഇസ്ഹാഖു ബ്നു റാഹവൈഹി(റ), ദാവൂദുള്ള്വാഹിരി(റ), ആമിറുബ്നു ശറഹീലുശ്ശഅബി(റ), ലൈസുബ്നു സഅദ്(റ), അഅ്മശ്(റ), മുഹമ്മദുബ്നു ജരീറുത്ത്വബരി(റ),  സുഫ്യാനുസ്സൌരി (റ),  അബ്ദുറഹ്മാന്‍ ഔസാഇ(റ) തുടങ്ങിയവര്‍ സ്വതന്ത്ര മുജ്തഹിദുകളും ഫുഖഹാഉമായിരുന്നു. അവര്‍ ക്കെല്ലാം സ്വന്തം മദ്ഹബുകളുണ്ടായിരുന്നു. ഇവരില്‍ ആരുടെയും മദ്ഹബ് മുസ്ലിംകള്‍ക്ക് സ്വീകരിക്കാമായിരുന്നു. പക്ഷേ, മറ്റു നാലു മദ്ഹബുകളെ പോലെ അവ ക്രോഡീകരിക്കപ്പെടാത്തതിനാല്‍ പിന്‍തലമുറക്ക് പ്രസ്തുത ചിന്താസരണികള്‍ നഷ്ടപ്പെട്ടുപോവുകയാണുണ്ടായത്.
ഭിന്ന വീക്ഷണങ്ങള്‍ക്ക് അംഗീകാരം
ശരീഅത്തിന്റെ അടിസ്ഥാന നിയമങ്ങളിലെല്ലാം ഖുര്‍ആനും  സുന്നത്തും വ്യക്തമായ വിധികള്‍ നല്‍കിയിട്ടുണ്ട്. കാലികങ്ങളായ പ്രശ്നങ്ങളിലും ശാഖാപരമായ കാര്യങ്ങളിലും മുജ്തഹിദുകള്‍ക്ക് ഭിന്നാഭിപ്രായങ്ങളുണ്ടാകാം. ഈ ഭിന്നാഭിപ്രായങ്ങളെ ഇസ്ലാം അംഗീകരിക്കുന്നുണ്ട്. ഒരിക്കല്‍ അഹ്സാബ് യുദ്ധം കഴിഞ്ഞ് എല്ലാവരും സ്ഥലം വിടാന്‍ ഒരുങ്ങുകയായിരുന്നു. അ പ്പോള്‍ നബി(സ്വ) പറഞ്ഞു: നിങ്ങള്‍ ഉടനെ പുറപ്പെടുക. ബനൂഖുറൈളയില്‍ എത്തിയേ നി ങ്ങള്‍ അസ്വ്ര്‍ നിസ്കരിക്കാവൂ. സ്വഹാബികള്‍ ഉടനെ പുറപ്പെട്ടു. വഴിമദ്ധ്യേ അസ്വ്ര്‍ നിസ്കാരത്തിന് സമയമായി. ചിലര്‍ വഴിക്ക് വച്ച് അസ്വ്ര്‍ നിസ്കരിച്ചു. മറ്റുള്ളവര്‍ ബനൂഖുറൈളയില്‍ എ ത്തിയ ശേഷമാണ് നിസ്കരിച്ചത്. അപ്പോള്‍ അസ്വ്ര്‍ ഖളാആയിരുന്നു. ആദ്യ വിഭാഗത്തിന്റെ ന്യായം ഇപ്രകാരമായിരുന്നു, വേഗം ബനൂഖുറൈളയില്‍ എത്തണമെന്നല്ലാതെ അസ്വ്ര്‍ നിസ് കാരം ഖളാ ആക്കണമെന്ന് നബി(സ്വ) ഉദ്ദേശിച്ചു കാണില്ല. രണ്ടാം വിഭാഗം നബിയുടെ നിര്‍ ദ്ദേശം അക്ഷരാര്‍ഥത്തില്‍ തന്നെ നടപ്പിലാക്കുകയാണ് ചെയ്തത്. നബി(സ്വ) ഇക്കാര്യം അറിഞ്ഞപ്പോള്‍ ഇരു വിഭാഗത്തെയും ശരിവെക്കുകയാണ് ചെയ്തത്. ഗവേഷണത്തിന് സാദ്ധ്യതയുള്ള വിഷയത്തില്‍ അര്‍ഹതയുള്ള ഗവേഷണങ്ങളും അത് വഴി എത്തിച്ചേരുന്ന നിഗമനങ്ങ ളും ഇസ്ലാം ശരിവയ്ക്കുന്നുവെന്നതിന് തെളിവാണ് മുകളിലുദ്ധരിച്ച സംഭവം. വ്യത്യസ്ത മദ്ഹബുകളുണ്ടാകാനുള്ള കാരണം ഗവേഷകരുടെ അഭിപ്രായങ്ങളില്‍ വന്ന ഭിന്ന വീക്ഷണങ്ങളാണ്.
അംഗീകൃത മദ്ഹബുകള്‍
കര്‍മ്മശാസ്ത്ര രംഗത്ത് 4 മദ്ഹബുകള്‍ക്കേ ഇസ്ലാമില്‍ അംഗീകാരമുള്ളൂ ഹിജ്റ 4 ാം നൂറ്റാണ്ടുവരെ നിരവധി കര്‍മ്മശാസ്ത്ര മദ്ഹബുകള്‍ പ്രചാരത്തിലുണ്ടായിരുന്നുവെന്ന് സൂചിപ്പിച്ചുവല്ലോ. ഇവയില്‍ ഹനഫി, മാലികീ, ശാഫിഈ, ഹമ്പലീ എന്നീ നാലു മദ്ഹബുകള്‍ക്ക് മാത്രമെ ഇന്ന് അംഗീകാരമുള്ളു. ഈ മദ്ഹബുകള്‍ മാത്രമെ സ്വീകാര്യ യോഗ്യമായനിലയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളുവെന്നതാണ് കാരണം. മറ്റു മദ്ഹബുകളെല്ലാം ഗ്രന്ഥങ്ങളുടെയും, അനുയായികളുടെയും അഭാവം കൊണ്ട് പില്‍ക്കാലക്കാര്‍ക്ക് നഷ്ടപ്പെട്ടു. അത്തരം മദ്ഹബുകളില്‍ പ്രധാനപ്പെട്ടവയാണ് ഔസാഈ, സൌരീ, ലൈസി, ള്വാഹിരി, ത്വബരി എന്നീ മദ്ഹബുകള്‍. അംഗീകൃത മദ്ഹബുകള്‍ താഴെ പറയുന്നവയാണ്