114\100

വിശുദ്ധ ഖുര്‍ആനിലെ പ്രഥമ സൂറത്തായ ഫാത്തിഹ സൂറത്തിന് ഒട്ടനവധി മഹത്വങ്ങളുണ്ട്. ദിനേനെ അഞ്ചുനേരങ്ങളിലെ നിസ്‌കാരങ്ങളില്‍ നിര്‍ബന്ധമായും ഇത് പാരായണം ചെയ്തിരിക്കണമെന്ന നിബന്ധന തന്നെ 7 ആയത്തുള്ള ഈ സൂറത്തിന്റെ പ്രാധാന്യത്തെ വിളിച്ചറിയിക്കുന്നു. ഉമ്മുല്‍ ഖുര്‍ആന്‍ എന്ന പേരിലാണ് റസൂല്‍(സ്വ) പലപ്പോഴും പറയാറുള്ളത്.
സൂറത്തു ശിഫാഅ്, അര്‍റുഖിയ്യ തുടങ്ങിയ പേരുകള്‍ പറയപ്പെടുന്നതുതന്നെ ചികിത്സരംഗത്ത് ഫാത്തിഹ സൂറത്തിന്റെ പ്രാധാന്യത്തെ കാണിക്കുന്നതാണ്. ഇമാം ബുഖാരി റിപ്പോര്‍ട്ടുചെയ്യുന്ന ഒരു ഹദീസ് കാണുക. അബൂസഈദ്(റ) പറയുന്നു. നബി(സ്വ) എന്നോടുപറഞ്ഞു. നിങ്ങള്‍ പള്ളിയില്‍ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് ഖുര്‍ആനിലെ ഏറ്റവും മഹത്വമേറിയ അധ്യായം ഞാന്‍ പഠിപ്പിച്ചുതരാം. ശേഷം അവിടുന്ന് എന്റെ കരങ്ങല്‍ പിടിച്ചു. പള്ളിയില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ തിരുനബി(സ്വ) ഉദ്ദേശിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു. ഖുര്‍ആനിലെ ഏറ്റവും മഹത്വമുള്ള സൂറത്ത് എനിക്ക് പഠിപ്പിച്ചുതരാം എന്ന് അങ്ങ് പറഞ്ഞിരുന്നല്ലോ. അപ്പോള്‍ അവിടുന്ന് പറഞ്ഞു. അതെ, അത് അല്ലാഹു എനിക്ക് നല്‍കിയ ഹംദിന്റെ വചനം ഉള്‍ക്കൊള്ളുന്ന സബ്ഹുല്‍ മസാനീ എന്ന് പേരുള്ള ഫാത്തിഹ സൂറത്താകുന്നു. (ബുഖാരി).
നബി(സ്വ) പറഞ്ഞു : സൂറത്തുല്‍ ഫാത്തിഹക്ക് തുല്യമായത് തൗറാത്തിലോ ഇഞ്ചീലിലോ സബൂറിലോ ഖുര്‍ആനില്‍ തന്നെയോ അല്ലാഹു ഇറക്കിയിട്ടില്ല. തുര്‍മുദി.
അധിക വായനക്ക്

വിശുദ്ധ ഖുര്‍ആനിലെ രണ്ടാമത്തെ സൂറത്താണ് അല്‍ബഖറ. അല്‍ബഖറയില്‍ 286 ആയത്തുകളുണ്ട്. നബി(സ്വ) ഈ സൂറത്തിന്റെ മഹത്വങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചതായി നിരവധി ഹദീസുകളില്‍ കാണാന്‍ സാധിക്കും. ഭൗതികവും പാരത്രികവുമായ നിരവധി നേട്ടങ്ങള്‍ ഈ സൂറത്ത് പാരായണ ചെയ്യുന്നവര്‍ക്കു ലഭിക്കുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. ഈ സൂറത്തില്‍ വിവരിച്ചിട്ടുള്ള ആജ്ഞകളും വിധിവിലക്കുകളും സംഭവ വികാസങ്ങളും ആയിരം വീതം ഉള്‍കൊള്ളുന്നുവെന്നത് ഇതിന്റെ ഒരു സവിശേഷതയാണ് എന്ന് ഇബ്‌നുല്‍ അറബി എടുത്തു ഉദ്ധരിച്ചിട്ടുണ്ട്. (തഫ്‌സീറുസ്വാവി: 1-5).
സവിശേഷതകളില്‍ മുഖ്യസ്ഥാനത്തുള്ള സൂറത്താണിത്. മറ്റു സൂറത്തുകള്‍ക്കുള്ള മഹത്വങ്ങള്‍ക്കു പുറമേ ഈ സൂറത്തിനു മാത്രമുള്ള ചില സവിശേഷതകള്‍ തുടര്‍ന്നുള്ള വിവരണത്തില്‍ നിന്നു മനസ്സിലാക്കാം. (ഈ സൂറത്തിലുള്ള ചില ആയത്തുകള്‍ക്കുള്ള പ്രത്യേകമായ മഹത്വം ആയത്തുകളുടെ മഹത്വങ്ങള്‍ വിവരിക്കുന്ന സ്ഥലത്ത് പരാമര്‍ശിക്കുന്നുണ്ട്).
നബി(സ്വ) പറഞ്ഞു: നിങ്ങള്‍ സൂറത്തുല്‍ ബഖറ: പാരായണം ചെയ്യുക. നിശ്ചയം അത് പതിവാക്കുന്നതില്‍ ബറകത്തുണ്ട്. ഒഴിവാക്കുന്നത് വന്‍ നഷ്ടവുമാണ്. കപടന്മാര്‍ക്കും അലസന്മാര്‍ക്കും ഇത് പതിവാക്കാന്‍ കഴിയുകയില്ല. 1)يقول سورة البقرة وقال ينبغى أن يقال السورةَ التي يُذكر فيها البقرة كما قال صلى الله عليه وسلم السورةَ التي يُذكر فيها البقرة فسطاط القرآن فتعلموها فإن تعلمها بركة وتركها حسرة2)الكتاب: تفسير أبي السعود = إرشاد العقل السليم إلى مزايا الكتاب الكريمالمؤلف: أبو السعود العمادي محمد بن محمد بن مصطفى (ت ٩٨٢هـ)(മുസ്‌ലിം, മിശ്കാത്ത്).
ആയത്തുല്‍ കുര്‍സിയ്യിന്റെ ശ്രേഷ്ഠത
അധിക വായനക്ക്

അബൂ ഉമാമതുൽ ബാഹിലി (റ) പറയുന്നു: സഹ് റാവൈനി എന്ന പേരിലറിയപ്പെടുന്ന അൽബഖറ, ആലിഇംറാൻ എന്നിവ നിങ്ങൾ പാരാ യണം ചെയ്യുക. അത് രണ്ടും പാരായണം ചെയ്താൽ അവ മഹ്ശറ യിൽ തണലായിരിക്കുകയും സ്വർഗത്തിനുവേണ്ടി സാക്ഷിനിൽക്കു കയും ചെയ്യും (മുസ്ലിം).

ഇരുന്നൂറ് ആയത്തുകൾ ഉൾക്കൊള്ളുന്ന ഈ സൂറത്ത് മദനിയ്യ സൂറത്തിലാണ് ഉൾപ്പെടുന്നത്. ഇബ്നു മസ്ഊദ്(റ)വിൽ നിന്ന് നിവേ ദനം, നബി(സ്വ) പറഞ്ഞു: ഒരാൾ ആലിഇംറാനിലെ

شهد الله أنه لا إله إلا هو والملائكة وأولو العلم قائما بالقسط لا إله إلا هو العزيز الحكيم. إن الدين عند الله الإسلام. എന്ന് ഓതിയ ശേഷം

أنا أشهد بما شهد الله وأستودع الله هذه الشهادة وهي لي عنده وديعة.

എന്ന് പറഞ്ഞാൽ അന്ത്യനാളിൽ അല്ലാഹു ഇപ്രകാരം പറയും, എന്നോട് കരാർ ചെയ്ത ഈ അടിമയെ സ്വർഗത്തിൽ പ്രവേശിപ്പി ക്കുക.

അബൂബക്കർ സ്വിദ്ദീഖ്(റ) പറയുന്നു: ആലിഇംറാൻ പാരായണം സ്വപ്നം കാണുന്നവൻ കുടുംബത്തിൽ ഭാഗ്യം കാണുവാനും, വാർദ്ധ ക്യത്തിൽ സന്താനം ലഭിക്കാവുന്നതുമാണ്. ധാരാളം യാത്ര ചെയ്യാനും സാധ്യതയുണ്ട്. അതോടൊപ്പം ജനങ്ങൾക്കിടയിൽ ഉത്തമനും എല്ലാ മേഛതകളിൽ നിന്നും രക്ഷപ്പെടുന്നതുമാണ്(തഅ്ത്വീമുൽ അനാം: 150).

176 ആയത്തുകൾ ഉൾക്കൊള്ളുന്ന ഈ അധ്യായം ഹിജ്റയുടെ ശേഷം അവതരിച്ച മദനിയ്യായ സൂറത്താണ്. അനന്തരാവകാശത്തെ കുറിച്ച് ഏറെ പ്രതിപാദിക്കുന്ന ഈ പുണ്യസൂറത്തിലെ 58-ാം സൂക്തം മക്കം ഫത്ഹിന്റെ വർഷം മക്കയിലാണ് അവതരിച്ചത്. ആഇശ(റ) പറയുന്നു: ഞാൻ നബി(സ്വ)യുടെ അരികിലുണ്ടാവുമ്പോൾ മാത്രമാ യിരുന്നു സൂറത്തുന്നിസാഅ് അവതരിച്ചത് (ഖുർതുബി 5/3).

നിസാഅ് സൂറത്ത് സ്വപ്നം കണ്ടവൻ ദുഃസ്വഭാവമുള്ള ഭാര്യയെ കൊണ്ട് പരീക്ഷിക്കപ്പെടും. വിദ്യാർത്ഥിയാണെങ്കിൽ അനന്തരാവകാശ വിജ്ഞാന(ഇൽമുൽ ഫറാഇള്ത്തിൽ അവഗാഹമുള്ള വനാവും. ഇബ്നു ഫുളാലത്(റ) പറയുന്നു. നിസാഅ് സൂറത്ത് സ്വപ്നം കാണു ന്നവൻ ജനങ്ങൾക്കെല്ലാം ആവശ്യമുള്ള വ്യക്തിയും സംസാര സ്വാധീ നമുള്ളവനുമായിത്തീരും (തഅതീൽ 150),

ഹിജ്റയുടെ ശേഷം അവതരിച്ച ഈ അധ്യായത്തിൽ നൂറ്റി ഇരു പത് ആയത്തുകളാണ് ഉള്ളത്. നബി(സ്വ) ഹുദൈബിയ്യയിൽ നിന്ന് തിരിച്ച് വരുമ്പോഴാണ് ഈ അധ്യായം അവതരിക്കുന്നത്. മറ്റൊരു സൂറ ത്തിലും പറയപ്പെടാത്ത പതിനെട്ട് മതവിധികൾ പറയപ്പെടുന്ന അധ്യാ യവുമാണ് സൂറത്തുൽ മാറ്റം, നബി(സ്വ) ഹതൽ വദാഇന്റെ അവ സരത്തിൽ അറഫയിൽ വെച്ച് ഓതിയ വിശിഷ്ട അധ്യായവുമാണി ത്. നബി(സ്വ) പറഞ്ഞു: അല്ലാഹുവിന്റെ സന്നിധാനത്ത് മുൻഖിദത് (ക്ഷപ്പെടുത്തുന്നത്) എന്നാണ് ഈ അധ്യായത്തിന്റെ പേര്. ശിക നൽകാൻ നിയോഗിക്കപ്പെടുന്ന മലക്കുകളുടെ ശിക്ഷയിൽ നിന്നും ഈ സൂറത്ത് പാരായണം ചെയ്യുന്നവൻ രക്ഷപ്പെടും (ഖുർതുബി: 6/30).

ശൈഖ് നാബൽ സി(റ) പറയുന്നു. മാഇദ സൂറത്ത് പാരായണം ചെയ്യുന്നത് സ്വപ്നം കാണുന്നവൻ മാന്യമനസ്സുള്ളവനും മറ്റുള്ളവർക്ക്
ഭക്ഷണം നൽകുന്നത് ഇഷ്ടപ്പെടുന്നയാളുമാണ്. സൂക്ഷ്മത, ഭയഭക്തി എന്നിവ ശക്തിപ്പെടുകയും പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുകയും ചെയ്യും (തീഅത്വീറുൽ അനാം: 151).

165 ആയത്തുകളുള്ള ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവത രിക്കപ്പെട്ട മക്കിയ്യത്തുസ്സൂറത്തിലുൾപ്പെടുന്നു. എഴുപതിനായിരം മല ക്കുകളുടെ മുന്നൊരുക്കത്തോടൊപ്പം അവയിലെ ഓരോ സൂക്തത്തി ന്റെയുമൊപ്പം പന്ത്രണ്ടായിരം മലക്കുകൾ അകമ്പടി സേവിച്ച് അവത രിച്ച് അധ്യായമാണിത്. പ്രസ്തുത സൂറത്ത് എണ്ണമറ്റ മലക്കുകളുടെ അകമ്പടിയോടെ കണ്ടപ്പോൾ നബി(സ്വ) അത്ഭുതത്തോടെ തസ്ബീഹ് ചൊല്ലി (ഖുർതുബി 6/246)

നിരവധി പുണ്യങ്ങളുള്ള ഈ അധ്യായത്തെ ഉമർ(റ) നജാഇബുൽ ഖുർആൻ (ഖുർആന്റെ മഹിമകൾ) എന്നാണ് വിശേഷിപ്പിച്ചത്.

സൂറത്തുൽ അൻ ആമിലെ

أومن كان ميتا فأحييناه وجعلنا له نورا يمشي به في الناس كمن مثله في الظلمات ليس بخارج منها كذالك زين للكافرين ما كانوا يعملون.

എന്ന സൂക്തത്തിൽ ഫാത്തിഹയിൽ നൽകപ്പെടാത്ത ഏഴ് അക്ഷ രങ്ങൾ (ഹർഫുകൾ) നൽകപ്പെട്ടിട്ടുണ്ട്. അതിനാൽ ഇത് പാരായണം ചെയ്തശേഷം അല്ലാഹുവിനോട് നന്മ ചോദിക്കുകയും വിഷമങ്ങളിൽ നിന്ന് അഭയം തേടുകയും ചെയ്യുക.

ശൈഖ് അബ്ദുൽ ഗനിയ്യന്നാബൽസി(റ) പറയുന്നു: ഈ സൂറത്ത് പാരായണം ചെയ്യുന്നതോ ഓതുന്നത് കേൾക്കുന്നതോ സ്വപ്ന ദർശ നമുണ്ടായാൽ, സന്താനങ്ങൾക്ക് രക്ഷ, സംരക്ഷണം, ഉത്തമ വിഭവം, ഇരുലോക വിജയം എന്നിവയാണ് അനന്തര ഫലം, ജഅ്ഫറുസ്വാദി ഖ്(റ), ആഇശ(റ), കസാഈ(റ), ഇബ്നു ഫുളാലത്ത്(റ) എന്നിവർ
പറയുന്നു. ഇത് സ്വപ്നത്തിൽ ദർശിക്കുന്നവന്റെ മേൽ എഴുപതിനാ യിരം മലക്കുകൾ പൊറുക്കലിനെ തേടും

(തഅത്വീർ : 151).

ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട ഈ അധ്യായത്തിന് ഈ പേര് നൽകപ്പെട്ടത് സ്വർഗത്തിലും നരകത്തിലും ഉൾപെടാത്ത അഹ്റാഫു കാരെ പരാമർശിച്ചതിനാലാണ്. ഖുർആനിലെ പതിനാല് സജദയുടെ ആയത്തുകളിലെ പ്രഥമ ആയത്ത് ഈ സൂറത്തിലാണ്. ഇരുന്നൂറ്റി ആറ് ആയത്തുകൾ ഈ അധ്യായത്തിലുണ്ട്. സാധാരണ ഏറ്റവും ചെറിയ സൂറത്ത് ഓതൽ പതിവുള്ള മിബ് നിസ്കാരത്തിലൊരിക്കൽ നബി( സ്വ) സൂറത്തുൽ അഹ്റാഫിനെ രണ്ട് റക്അത്തുകളിൽ വീതിച്ച് പാരാ യണം ചെയ്തുവെന്ന് ആഇശ(റ) നിവേദനം ചെയ്ത ഹദീസിലുണ്ട് (തഫ്സീറുൽ ഖുർതുബി: 7/104).

സൂറത്തുൽ അഅ്റാഫിലെ അവസാന സൂക്തം പാരായണം ചെയ്ത ശേഷം തിലാവത്തിന്റെ സുജൂദ് സുന്നത്താണ്.

നാഫിഅ്(റ), ഇബ്നു കസീർ (റ) എന്നിവർ പറയുന്നു: സൂറത്തുൽ അഹ്റാഫ് പാരായണം ചെയ്യുമ്പോൾ അതിൽനിന്ന് ഏതെങ്കിലും ഒരു ഭാഗം കേൾക്കുന്നത് ഒരാൾ സ്വപ്നം കണ്ടാൽ എല്ലാ ജ്ഞാനങ്ങളെ ക്കുറിച്ചും അവനു മനഃപാഠസിദ്ധിയുണ്ടാവും (തഅ്ത്വീർ 151).

എഴുപത്തഞ്ച് ആയത്തുകളുള്ള ഈ അധ്യായം ഹിജ്റയുടെ ശേഷം ഇറക്കപ്പെട്ട മദനിയ്യ സൂറത്തുകളുടെ ഗണത്തിലുൾപ്പെടുന്നു. ഇബ്നു അബ്ബാസ്(റ) പറയുന്നു: സൂറത്തുൽ അൻഫാൽ പാരാ യണം ചെയ്യുന്നത് സ്വപ്നത്തിൽ ദർശിച്ചാൽ അവൻ വിജയിയും ഉന്നതിയിലേക്ക് വഴിനടക്കുന്നവനുമാണ്. പണ്ഡിതൻ ഇപ്രകാരം സ്വപ്നം കാണുന്നത് അവൻ സൂക്ഷ്മതയുള്ളവനാണെന്നതിനു തെളിവാണ് (തഅത്വീർ 151).

നൂറ്റിമുപ്പത് സൂക്തങ്ങളുള്ള ഈ അധ്യായം പാരായണം ചെയ്യു

മ്പോൾ ബിസ്മി ഓതൽ കറാഹത്താണ്. അഊദു മാത്രം ഓതിയാണ്

പാരായണം ആരംഭിക്കേണ്ടത്. ഹിജ്റയുടെ ശേഷം അവതരിച്ചതി

നാൽ ഈ സൂറത്ത് മദനിയ്യയുടെ ഗണത്തിലുൾപ്പെടുന്നു. നിശ്ചയം

ബിസ്മി ശുഭസൂചകമായ കാര്യങ്ങൾ തുടക്കം കുറിക്കുമ്പോഴാണ് പാരാ

യണം ചെയ്യുന്നത്. എന്നാൽ തൗബയുടെ സൂറത്തിൽ ധാരാളവും

നരക ശിക്ഷയെ പരാമർശിക്കുന്നതിനാൽ നബി(സ്വ) ബിസ്മി

ചൊല്ലാൻ കൽപിക്കപ്പെട്ടിട്ടില്ല (ഹാശിയതുസ്സ്വാവി: 2/127). സൂറത്തുതൗബയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാവി ലെയും വൈകുന്നേരവും ഏഴ് തവണ പാരായണം ചെയ്താൽ മരണ മടക്കമുള്ള എല്ലാ കാര്യങ്ങൾക്കും സംരക്ഷണമാണ്. എന്നാൽ മരി ക്കുന്ന ദിവസം അത് ചൊല്ലാൻ അല്ലാഹു തോന്നിപ്പിക്കുകയുമില്ല.

നാഫിഅ്(റ), ഇബ്നു കസീർ (റ) എന്നിവർ പറയുന്നു: ഈ സൂറത്ത് സ്വപ്നത്തിൽ ദർശിക്കുന്നവൻ സയ്യിദരായ മഹാരഥന്മാരെ ഇഷ്ടപ്പെടുന്നവനാണെന്നാണ് വ്യാഖ്യാനം. അതോടൊപ്പം ജനങ്ങൾക്ക് പ്രിയപ്പെട്ടവനും മരണപ്പെടുന്നതിനു മുമ്പ് പശ്ചാത്താപം ചെയ്യുന്നവ നുമാവും, അന്ത്യനാളിൽ നബി(സ്വ) അവർക്ക് ശുപാർശക്കായി സന്നി ഹിതരാവുകയും ചെയ്യും (തീഅത്വീർ : 151).

നൂറ്റി ഒമ്പത് ആയത്തുകളുള്ള ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ടതാണ് ഈ അധ്യായത്തിലെ المപദത്തിന്റെ യഥാർത്ഥ അർത്ഥം അല്ലാഹുവാണ് ഏറ്റവുമറിയുന്നവനെന്നാണ് വ്യാഖ്യാനം. എന്നാൽ ഇബ്നു അബ്ബാസ്(റ) പറയുന്നു: المഎന്നത് أن الله اريഞാൻ അല്ലാഹുവാണ്. ഞാൻ എല്ലാം കാണുന്നുവെന്നാണ് അതിന്റെ അർത്ഥം (ഖുർതുബി: 8/194).

അബൂബക്കർ സ്വിദ്ദീഖ്(റ) പറയുന്നു: ഒരാൾ സൂറത്തു യൂനുസ് സ്വപ്നം കണ്ടാൽ സമ്പത്ത് ലഭ്യമാവാനുള്ള വഴി തെളിയും. ജഅ്ഫ റുസ്വാദിഖ്(റ) പറയുന്നു. ഈ സൂറത്ത് ഓതുന്നത് സ്വപ്നത്തിൽ ദർശി ക്കുന്നവൻ ഏകാന്ത ജീവിതം ഇഷ്ടപ്പെടുന്നതാണ് (തീർ: 151).

നൂറ്റി ഇരുപത്തി മൂന്ന് ആയത്തുകളുള്ള ഈ സൂറത്ത് ഹിജ്റ യുടെ മുമ്പ് അവതരിക്കപ്പെട്ട മക്കിയ്യയുടെ ഗണത്തിലുൾപ്പെടുന്നു. കഅ്ബ്(റ)വിൽ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: നിങ്ങൾ വെള്ളിയാഴ്ച ദിവസം സൂറത്ത് ഹൂദ് പാരായണം ചെയ്യുക (ദാരിമി: 9/3).

പ്രത്യേകം പാരായണം പുണ്യമുള്ള ഈ സൂറത്തിലെ ഉള്ളടക്കം ചിന്തിച്ച് നബി(സ്വ)യുടെ ചില തലമുടികൾക്ക് നര ബാധിച്ചിരുന്നു. വെന്ന് ഹദീസുകളിലുണ്ട്. അബൂബക്കർ(റ) ഒരിക്കൽ നബി(സ്വ)യോട് ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, താങ്കൾക്ക് നര ബാധിച്ചുവ ല്ലോ. നബി(സ്വ) പറഞ്ഞു: എനിക്ക് നര വരാൻ കാരണം ഹൂദ് സൂറ ത്താണ് (ഖുർതുബി: 9/3).

ഉമറുബ്നുൽ ഖത്വാബ്(റ) പറയുന്നു. സൂറത്തു ഹൂദ് പാരായണം ചെയ്യുന്നതോ കേൾക്കുന്നതോ സ്വപ്നം കാണുന്നവന് ശത്രുക്കൾ വർധിക്കുന്നതും കൃഷിയിലൂടെയുള്ള വിഭവങ്ങൾ ലഭ്യമാവുന്നതുമാ ണ്. അതോടൊപ്പം ദീർഘായുസ്സിനെ സൂചിപ്പിക്കുന്നതാണ് പ്രസ്തു സൂറത്തിനെ പാരായണം ചെയ്യുന്നതായി സ്വപ്ന ദർശനമുണ്ടാവുന്നത് (ترتيل: 151).

നൂറ്റിപ്പതിനൊന്ന് ആയത്തുകളുള്ള ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ടതും ഉത്തമ കഥയെന്ന് അല്ലാഹു വിശേഷിപ്പിച്ച യൂസുഫ് നബി(അ)ന്റെ ചരിത്രം അനാവരണം ചെയ്യുന്നതുമാണ്. ഖാലി ദുബ്നു മഅദാൻ (റ) പറയുന്നു. സൂറതു യൂസുഫ്, സൂറതു മർയം എന്നി രണ്ട് അധ്യായങ്ങളെകൊണ്ട് സ്വർഗീയർ സ്വർഗത്തിൽ ആസ്വദിക്കുന്ന താണ് (ഹാശിയതു സ്വാവി: 2/217).

അതോടൊപ്പം സൂറതു യൂസുഫിലെ إِنَّآ أَنزَلْنَٰهُ قُرْءَٰنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ
എന്ന സൂക്തം പ്രസവിച്ച കുഞ്ഞിന്റെ സമീപം ഓതിയാൽ പ്രസ്തുത കുഞ്ഞ് വ്യഭിചാരത്തെ സമീപിക്കുന്നതല്ല (ഇആനത്ത് 2/529),

ഇമാം നാബൽ സി(റ) പറയുന്നു. സൂറതു യൂസുഫ് സ്വപ്നം കാണുന്നവന് യാത്രയിലും വിദേശത്തും സമ്പത്തും അധികാരവും സ്ഥാപിക്കാൻ കഴിയും. അതോടൊപ്പം മരണാവസ്ഥ വളരെ അനായാ സകരവും നന്മയിലുമായി പരിണമിക്കും. ദാരിദ്ര്യത്തിന് ശേഷം ഐശ്വ ര്യവും നിന്ദ്യതക്ക് ശേഷം പ്രതാപവും ഈ സൂറത്തിന്റെ പ്രത്യേകത യാണ് (തഅ്ത്വീർ 151).

നാൽപത്തിമൂന്ന് ആയത്തുകളുള്ള, ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ടതാണ്. എന്നാൽ ഇത് ഹിജ്റയുടെ ശേഷം അവതരി ക്കപ്പെട്ടതാണെന്ന് ശൈഖ് മുഖാതിൽ(റ) പറയുന്നു (ഖുർതുബി: 9/ 183).

സൂറതു റഅദ് മരണാസന്നരായവരുടെ സന്നിധിയിൽ പാരായണം ചെയ്യുന്നത് മരണ വേദനയും ഭയാനകതയും ലഘൂകരിക്കാൻ നിമി ത്തമാവുമെന്ന് പണ്ഡിതർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ സൂറത്തിലെ
وَلِلَّهِ يَسْجُدُ مَن فِي السَّمَاوَاتِ وَالْأَرْضِ طَوْعًا وَكَرْهًا وَظِلَالُهُم بِالْغُدُوِّ وَالْآصَالِ ۩
എന്ന സൂക്തശേഷം
തിലാവത്തിന്റെ സുജൂദ് സുന്നത്താണ്. അബൂബക്കർ സ്വിദ്ദീഖ്(റ), ജഅ്ഫറുസ്വാദിഖ്(റ) എന്നിവർ പറയുന്നു: സൂറതു റഅ്ദ് സ്വപ്നം കാണുന്നത് മരണം അടുത്തു എന്നതിന്റെ സൂചനയാണ്. മാത്രമല്ല, അവൻ അല്ലാഹുവിന്റെ കരാറുകളെ പൂർത്തിയാക്കുന്നവനും ഭരണാ ധിപന്മാരിൽ നിന്നും നിർഭയത്വമുള്ളവനുമാവും (തഅ്ത്വീർ 151).

അമ്പത്തി രണ്ട് സൂക്തങ്ങളുള്ള ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട മക്കിയ്യയിൽ ഉൾപ്പെടുത്തി ഹസൻ(റ), ഇക്രിമ(റ) എന്നിവർ പറയുന്നു. ഈ സൂറത്തിലെ പ്രാരംഭമായി എന്നത് സത്യം ചെയ്യുന്ന പദമാണ് (ഖുർതുബി: 8/194).

ഇബ്നു അബ്ബാസ്(റ) പറയുന്നു. ‘ ‘ എന്നീ ഖുർആനിക ن സൂറത്തുകളിലെ ആദ്യ പദങ്ങൾ – എന്നത് വേർപെടുത്തി രേഖ പ്പെടുത്തിയതാണെന്നതിനും സാധ്യതയുണ്ട് (ഖുർതുബി).

ജഅ്ഫറു സ്വാദിഖ്(റ) പറയുന്നു: എന്നോട് എന്റെ പിതാവ് പറഞ്ഞു: അദ്ദേഹം ഹാജിബുബ്നു അബ്ദില്ല(റ)വിനോട് സൂറതു ഇബ്റാഹീം സ്വപ്നത്തിൽ കാണുന്നതിനെ കുറിച്ചു ചോദിച്ചു. തദവ സരം ഹാജിബ്(റ) പറഞ്ഞു: അപ്രകാരം കാണുന്നവൻ അല്ലാഹുവിന് നിരന്തരം തസ്ബീഹ് ചൊല്ലുന്ന അടിമയും അവന്റെ മനസ്സിലുള്ള പ്രയാസങ്ങൾ എത്രയും പെട്ടെന്ന് ദൂരീകരിക്കുകയും ചെയ്യും.
تعتير ١٥١

മദീനയുടെയും ശാമിന്റെയും ഇടയിലുള്ള സ്ഥലമാണ്. ഹിജ്ർ. പ്രസ്തുത സ്ഥലത്തെ ജനങ്ങളെക്കുറിച്ച് വിവരിക്കുന്ന ഈ അധ്യായംതൊണ്ണൂറ്റി ഒമ്പത് ആയത്തും ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ടതു മാണ്.

നാഫിഅ്(റ) പറയുന്നു. സൂറത്തുൽ ഹിജ്ർ സ്വപ്നം കാണുന്ന വൻ ദരിദ്രനായി മരണപ്പെടും. ഇത് പണ്ഡിതൻ സ്വപ്നം കാണുകയാ ണെങ്കിൽ അദ്ദേഹം ദേശാടനക്കാരനായി മരണപ്പെടും. ഭരണാധികാരി കണ്ടാൽ അയാളുടെ ജീവിത രീതി ഗുണമുള്ളതായിത്തീരും(തഅതീർ 152)

سورة النحل

തേനീച്ചയെക്കുറിച്ചും തേനിനെക്കുറിച്ചും പ്രതിപാദിക്കുന്ന ഈ പുണ്യ അധ്യായം 128 സൂക്തങ്ങളടങ്ങിയതും ഹിജ്റയുടെ മുമ്പ് അവ തരിക്കപ്പെട്ടതുമാണ്.

ഉമറുബ്നുൽ ഖത്വാബ്(റ) പറയുന്നു. സൂറത്തുൽ നഹ്ൽ സ്വപ്നം കാണുന്നവന്റെ ഭക്ഷണം സംരക്ഷിക്കപ്പെടും. അതോടൊപ്പം ശാരി രിക ആരോഗ്യവും അനുവദനീയ ഭക്ഷണവും അവനു നൽകപ്പെടാൻ അത് നിമിത്തമാവും (തഅ്ത്വീർ 152).

നൂറ്റി പന്ത്രണ്ട് സൂക്തങ്ങളുള്ള ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ടതാണ്. സൂറതു ബനീ ഇസ്റാഈൽ, സൂറതു സുബ്ഹാൻ എന്നീ പേരുകളിലും ഈ അധ്യായം അറിയപ്പെടുന്നു. (ഹാശിയതു സ്വാവി: 2/311).

അബൂ മൂസാ(റ)വിൽ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ഒരാൾ രാവിലെയും വൈകുന്നേരവും സൂറതുൽ ഇസ്റാഇലെ

قل ادعوا الله أو ادعوا الرحمان أيا ما تدعوا فله الأسماء الحسنى

ولا تجهر بصلاتك ولا تخافت بها وابتغ بين ذلك سبيلاً.

17

എന്നത് മുതൽ സൂറത്തിന്റെ അവസാനം വരെ പാരായണം ചെയ്താൽ അന്നത്തെ രാത്രിയും പകലും അവന്റെ ഹൃദയം മരിക്കു ന്നതല്ല (കൻസുൽ ഉമ്മാൽ).

നമുക്ക് യോഗ്യതയും പ്രതാപവും സ്വാധീന ശക്തിയും ലഭ്യമാ വുന്ന പുണ്യ സൂക്തം وقل الحمد لله الذي لم يتخذ ولدا ولم يكن له شريك في الملك ولم

يكن له ولي من الذل وكبره تكبيرا.

എന്നാണെന്ന് അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്ത ഹദീ സിൽ നബി(സ്വ) പറഞ്ഞിട്ടുണ്ട് (ത്വബ്റാനി)

ഇമാം അഹ്മദ് സ്വാവി അൽ മാലികി(റ) പറയുന്നു. ഈ സൂക്തം പാരായണം ചെയ്താൽ അവനു ഉന്നതിയും പ്രതാപവുമുണ്ടാകുന്ന താണ് (ഹാശിയതു സ്വാവി).

വിശുദ്ധ ഖുര്‍ആനിലെ പതിനെട്ടാമത്തെ സൂറത്താണ് സൂറത്തുല്‍ കഅ്ഫ്. 110 ആയത്തുകള്‍ ഉള്‍ക്കൊള്ളുന്ന ഈ സൂറത്തിന്റെ മഹത്വവും പ്രാധാന്യവും വിവരിക്കുന്ന നിരവധി തിരുവചനങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഓരോ വെള്ളിയാഴ്ചയും ഈ സൂറത്ത് മൂന്നാവര്‍ത്തി ഓതല്‍ സുന്നത്തായതുതന്നെ ഇതിന്റെ മാഹാത്മ്യത്തെക്കുറിക്കുന്നു. വെള്ളിയാഴ്ച രാവും പകലും ഇത് പാരായണം ചെയ്യല്‍ സുന്നത്താണ്. അല്‍ കഅ്ഫ് പകല്‍ സമയം പാരായണം ചെയ്യുന്നതാണ് ശ്രേഷ്ടത. ജുമുഅ:യും പള്ളിയിലെ ജമാഅത്തും സ്ത്രീകള്‍ക്കില്ലെങ്കിലും അല്‍ കഅ്ഫ് ഓതല്‍ അവര്‍ക്കും സുന്നത്താണ്. സംഭവ ബഹുലമായ മൂന്ന് ചരിത്ര സത്യങ്ങള്‍ ഈ സൂറത്ത് പരാമര്‍ശിക്കുന്നുണ്ട്. അചഞ്ചലമായ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നതിന്റെയും ത്യാഗപൂര്‍ണ്ണമായ വിജ്ഞാന സമ്പാദനത്തിന്റെയും ജനസേവനത്തിന്റെയും ഉദാത്ത പാഠങ്ങളാണ് ഈ പരിശുദ്ധ ചരിത്ര കഥകള്‍ പ്രതിപാധിക്കുന്നത്. ഈ സൂറത്തിന്റെ പ്രത്യേക മഹത്വങ്ങളും പാരായണം ചെയ്താലുള്ള പ്രയോജനങ്ങളും തുടര്‍ന്നും വായിക്കുക.

ഖുർആനിൽ പേരെടുത്ത് പറയപ്പെട്ട ഏക വനിതയായ ഈസാ നബിയുടെ മാതാവ് മർയം ബീവി(റ)യുടെ നാമത്തിലറിയപ്പെടുന്ന ഈ അധ്യായം തൊണ്ണൂറ്റി ഒമ്പത് ആയത്തും മക്കിയ്യ സൂറത്തിൽ പെട്ട തുമാണ്. മുപ്പത് സ്ഥലങ്ങളിലാണ് മർയം എന്ന പേര് ഖുർആനിൽ പരാമർശിച്ചത്.

ഖാലിദുബ്നു മഅ്ദാൻ(റ) പറയുന്നു: സൂറതു മർയം കൊണ്ട് സ്വർഗീയർ സ്വർഗത്തിൽ ആസ്വദിക്കുകയും സുഖിക്കുകയും ചെയ്യും (ഹാശിയതു സ്വാവി: 2/217).

ഈ സൂറത്തിലെ كهيعص എന്ന പദം അല്ലാഹുവിന്റെ മഹാത് യ ഇസ്മുൽ അഹ്ളമാണെന്നും അതുകൊണ്ട് പ്രാർത്ഥിച്ചാൽ ഉടനടി ഉത്തരം ലഭ്യമാവുമെന്നും സുദ്ധിയ്യ്(റ) പറയുന്നു. അലി(റ) ഇപകാരം പ്രാർത്ഥിക്കുമായിരുന്നു. . . يا كهيعص اغفرلي (അല്ലാഹുവേ എനിക്ക് നീ പൊറുത്ത് തരേണമേ),

ആഇശ(റ), ജഅ്ഫറുസ്വാദിഖ്(റ) എന്നിവർ പറയുന്നു. സൂറതുമർയം സ്വപ്നം കാണുന്നവന്റെ എല്ലാ ദുഃഖ വിഷമങ്ങൾക്കും ഭാവി ആകുലതക്കും താമസിയാതെ പരിഹാരമുണ്ടാവും, തെറ്റിധാരണക്ക് വിധേയനും ഏറെ വൈകാതെ ജനങ്ങൾക്ക് സത്യം ബോധ്യപ്പെടാനും ഇത് നിമിത്തമാവും (തഅ്ത്വീർ 152).

നബി(സ്വ)യുടെ അപരനാമത്തിലറിയപ്പെടുന്ന ഈ വിശിഷ്ട അധ്യായം 135 സൂക്തങ്ങളടങ്ങിയതും ഹിജ്റയുടെ മുമ്പ് അവതരിക്കു പ്പെട്ട മക്കിയ്യയിലുൾപ്പെടുന്നതുമാണ്.

ഉമർ(റ) മുസ്ലിമാവാനുള്ള കാരണം സൂറത്തു ത്വാഹയായിരുന്നു. വെന്ന് ദാറഖുത്തുനി നിവേദനം ചെയ്തിട്ടുണ്ട്. അബൂഹുറൈറ(റ) യിൽ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: നിശ്ചയം അല്ലാഹു, ത്വാഹ, യാസീൻ എന്നീ സൂറതുകൾ ആകാശ ഭൂമി സൃഷ്ടിക്കുന്ന തിന് രണ്ടായിരം വർഷം മുമ്പ് സൃഷ്ടിച്ചിട്ടുണ്ട്. മലക്കുകൾ ഈ ഖുർ ആനിക വചനം കേട്ടപ്പോൾ ഇപ്രകാരം പറഞ്ഞു: ഇത് അവതരിക്ക
പ്പെടുന്ന സമൂഹത്തിനു മംഗളം (ഖുർതുബി: 11/11),

നാഫിഅ്(റ), ഇബ്നു കസീർ(റ) എന്നിവർ പറയുന്നു. സൂറതു ത്വാഹ സ്വപ്നം കാണുന്നവൻ മാരണം ചെയ്യുന്നവരോട് ശത്രുത പുലർത്തും അദ്ദേഹത്തിന്റെ കൈകൾ കൊണ്ട് മാരണക്കാരുടെ സിഹ്റിനെ അല്ലാഹു ബാത്വിലാക്കുകയും ചെയ്യും (تعتير. 152).

ഒരുകൂട്ടം പ്രവാചകന്മാരുടെ ചരിത്രം വിശദീകരിക്കുന്ന സൂറത്താ യതിനാൽ ഈ സൂറത്തിനു സൂറത്തുൽ അമ്പിയാഅ് എന്ന് നാമക രണം ചെയ്തു. നൂറ്റിപ്പന്ത്രണ്ട് ആയത്തുകളുള്ള ഈ അധ്യായം സൂറതു ഇബ്റാഹീമിന്റെ ശേഷം അവതരിക്കപ്പെട്ടതും മക്കിയ്യ സൂറത്തിലുൾപ്പെ ട്ടതുമാണ്.ശൈഖ് അബ്ദുൽ ഗനിയ്യുന്നാബൽ സി(റ) പറയുന്നു: സൂറതുൽ അമ്പിയാഅ് ഓതുന്നത് സ്വപ്നം കാണുന്നവർ മഹാഭാഗ്യവാന്മാരാ യിത്തീരും. അതോടൊപ്പം പ്രവാചകന്മാർക്ക് നൽകപ്പെട്ട ജ്ഞാനങ്ങൾ നൽകപ്പെടുകയും ചെയ്യും (തഅ്ത്വിർ: 152).

ഹജ്ജിന്റെ പുണ്യവും അടിസ്ഥാനവും വിവരിക്കപ്പെടുന്ന ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിച്ചതും എഴുപത്തെട്ട് സൂക്തങ്ങ ളുമാണ്. രണ്ട് തിലാവത്തിന്റെ സുജൂദുള്ള ഏക അധ്യായമാണ് സൂറതുൽ ഹജ്ജ്

ഉഖ്ബതുബ്നു ആമിർ(റ)വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഞാൻ ചോദിച്ചു: സൂറതുൽ ഹജ്ജിലെ രണ്ട് സുജൂദുകൾക്ക് ശ്രേഷ്ഠതയുണ്ടോ? നബി(സ്വ) പറഞ്ഞു: അതെ, അത് പാരായണം ചെയ്യുമ്പോൾ രണ്ടിനും സുജൂദ് ചെയ്യാത്തവൻ അത് ഓതേണ്ടതില്ല (ദാറഖുത് നി, ഖുർതുബി : 12/3).

നാഫിഅ്(റ), ഇബ്നു കസീർ (റ) എന്നിവർ പറയുന്നു. ഈ സൂറത്ത് സ്വപ്നം കാണുന്നവനു നിരവധി തവണ ഹജ്ജ് ചെയ്യാനവ സരമുണ്ടാകും (തഅ്ത്വീർ 152),

118 സൂക്തങ്ങളുള്ള ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതീർണ മായതും സത്യവിശ്വാസികളുടെ സ്വഭാവത്തിന്റെ നേർരേഖ വരച്ച് കാണിക്കുകയും ചെയ്യുന്നതുമാണ്.

അനസ്(റ)വിൽ നിന്ന് നിവേദനം, നബി(സ്വ) പറഞ്ഞു: അല്ലാഹു സ്വർഗത്തിലെ ഏദൻ തോട്ടം സൃഷ്ടിക്കുന്ന ഘട്ടത്തിൽ വൃക്ഷതൈ കൾ സംവിധാനി ക്കുകയായിരുന്നു. അല്ലാഹു വൃക്ഷങ്ങളോട് പറഞ്ഞു. സംസാരിക്കുക. അപ്പോൾ അവ ഇപ്രകാരം ഓതി قد تفاح المؤمنون (ബൈഹഖി, ഖുർതുബി: 12/69),

അബ്ദുല്ലാഹിബ്നു സാഇബ്(റ) പറയുന്നു. നബി(സ്വ) മക്ക വിജയ ദിവസം ഈ സൂറത്ത് പാരായണം ചെയ്യുകയുണ്ടായി (ഖുർതുബി 12/69).

അറുപത്തിനാല് സൂക്തങ്ങളടങ്ങിയിട്ടുള്ള ഈ അധ്യായം മദനി നയിലുൾപ്പെടുന്നു. ഖുർആനിലൂടെ നിരവധി വിധികൾ തെര്യപ്പെടു ത്തുന്ന ഈ അധ്യായം ഓരോ സ്ത്രീയുടെയും ജീവിത വിശുദ്ധിക്ക് അനിവാര്യമാണ്.

ഉമർ(റ) കൂഫയിലേക്ക് ഇപ്രകാരം കത്തെഴുതി: നിങ്ങളുടെ സ്ത്രീകൾക്ക് സൂറതുന്നൂർ പഠിപ്പിക്കുക (ഹാശിയതു സ്വാവി 3/119). ആഇശ(റ) പറയുന്നു: നിങ്ങൾ സ്ത്രീകളെ സൂറതുന്നൂർ പഠിപ്പിക്കണം
(തഫ്സീറുൽ ഖുർതുബി 12/158).

ജഅ്ഫറുസ്വാദിഖ്(റ) പറയുന്നു: സൂറതുന്നൂർ ഓതുന്നതായോ ഓതുന്നത് കേൾക്കുന്നതായോ സ്വപ്നം കണ്ടാൽ അവൻ നന്മകൊണ്ട് കൽപിക്കുന്നവനും തിന്മകൊണ്ട് വിരോധിക്കുന്നവനുമാണ്. അവന്റെ ഹൃദയവും മുഖവും പ്രകാശിക്കപ്പെടും. സൂറതുന്നൂറിലെ പത്ത് ആയത്ത് സ്വപ്നത്തിൽ ഓതിയാൽ അവൻ ഭാര്യയെ വിവാഹമോചനം ചെയ്യാനോ, അവൻ മരണപ്പെട്ട് ഭാര്യ വിധവയാകാനോ സാധ്യതയുണ്ട്
(തഅതീർ: 153).

എഴുപത്തേഴ് ആയത്തുകളുള്ള ഈ അധ്യായം ഹിജ്റയുടെ മുമ്പ് ഇറക്കപ്പെട്ട മക്കിയ്യാ സൂറത്തുകളുടെ ഗണത്തിൽ പെടുന്നു. ഏകത്വം (തൗഹീദ്), സൽസ്വഭാവം, പരലോക ജീവിതാവസ്ഥ എന്നിവ വ്യക്ത മായി വിവരിക്കുന്ന ഈ സൂറത്ത് സത്യ-അസത്യത്തെ വിവേചിച്ചറി യുന്ന അധ്യായമായതിനാൽ സൂറതുൽ ഫുർഖാൻ എന്ന പേരിൽ അറിയപ്പെട്ടു (ഹാശിയതുസ്വാവി 3/141),

യാസീൻ സൂറത്തിന് ശേഷം അവതരിച്ച ഈ സൂറത്തിൽ എഴുപ ത്തേഴ് ആയത്തുകളാണ് ഉൾക്കൊള്ളുന്നത്. സൂറത്തുൽ ഫുർഖാനിലെ എഴുപത്തിനാലാം സൂക്തമായ

ربنا هب لنا من أزواجنا وذرياتنا قرة أعين واجعلنا للمتقين إماما .

എന്ന് സന്താനങ്ങൾക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കു ന്നത് സന്താനങ്ങളിൽ ഗുണവും ഐശ്വര്യവും വന്നുചേരാൻ നിമിത്ത മാവും (ഖുർതുബി: 13/55),

ത്വാ സീ മീം കൊണ്ട് തുടങ്ങുന്ന അധ്യായമാണിത്. ഈ പദം കൊണ്ട് തുടങ്ങുന്ന അധ്യായത്തിന് ഏറെ പ്രത്യേകതയുണ്ടെന്ന് ഹാദീ സിലുണ്ട്. നബി(സ്വ) പറഞ്ഞു: അല്ലാഹു ദാവൂദ് നബി(അ)യുടെ വേദ ഗ്രന്ഥത്തിനു സബൂർ നൽകിയ അത്ര പദവി ഖുർആനിൽ എനിക്ക് നൽകപ്പെട്ട ത്വാ സീൻ കൊണ്ട് തുടങ്ങുന്ന സൂറത്തുകൾക്കുണ്ട് (ഹാശിയതുസ്വാവി 3/157). ഇരുന്നൂറ്റി ഇരുപത്തേഴ് സൂക്തങ്ങളുള്ള ഈ സൂറത്ത് വാഖിഅ സൂറത്തിനു ശേഷവും ഹിജ്റയുടെ മുമ്പും ഇറക്ക പ്പെട്ടതാണ്.

അബൂബക്കർ സ്വിദ്ദീഖ്(റ) പറഞ്ഞു: ഈ അധ്യായം പാരായണം ചെയ്യുന്നവനു ഭക്ഷണം ലഭ്യതയിൽ വിഷമം നേരിടുന്നതോടൊപ്പം തീക്ഷ്ണമായ പ്രതിസന്ധികളെ അതിജീവിച്ച് ഐശ്വര്യം നേടും (തഅത്വീർ: 153).

രണ്ട് ബിസ്മി ഉൾപ്പെടുന്ന ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് അവ തരിക്കപ്പെട്ടതാണ്. ശുഅറാഅ് സൂറത്തിന്റെ പിറകെ അവതരിക്കപ്പെട്ട അധ്യായവും. തൊണ്ണൂറ്റി മൂന്ന് സൂക്തങ്ങളാണുള്ളത്. ദാവൂദ് നബി (അ)മിന് നൽകപ്പെട്ട സബൂർ എന്ന വേദഗ്രന്ഥത്തിന്റെ മഹത്വം സൂറതുന്നംലിന്റെ തുടക്കത്തിലുള്ള ത്വാസീൻ എന്ന പദത്തിനുണ്ട് (ഖുർതുബി: 13/60).

നാഫിഅ്(റ), ഇബ്നു കസീർ (റ) എന്നിവർ പറയുന്നു: സൂറതു പാരായണം ചെയ്യുന്നവൻ തന്റെ സമൂഹത്തിലെ നേതാവായി വാഴും.

അധികാരം, സ്ഥാനമാനങ്ങൾ എന്നിവ ഇതുവഴി നൽകപ്പെടുമെ ന്നും ചില വ്യാഖ്യാന പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട്(തഅ്ത്വീർ:153),

നിരവധി ചരിത്ര കഥകൾ വിവരിക്കുന്ന ഈ സൂറത്തിനു സൂറതു മൂസ എന്നും പേരുണ്ട്. ത്വാസീമീം കൊണ്ട് തുടങ്ങുന്ന സൂറത്തായതി നാൽ നബി(അ)നു ഇറക്കപ്പെട്ട സബൂർ ഗ്രന്ഥം പാരായണം
ചെയ്യുന്നതിനു തുല്യമായ പ്രതിഫലം എൻപത്തി എട്ട് സൂക്തങ്ങൾ മാത്രമുള്ള ഈ അധ്യായത്തിനുണ്ട്.

സൂറതുന്നലിന് ശേഷം അവതരിച്ച ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിച്ച് മക്കിയ്യയിലുൾപ്പെടുന്നു. അബൂബക്കർ സ്വിദ്ദീഖ്(റ) പറയുന്നു: ഭൂമിയിൽ പരീക്ഷണത്തിന് വിധേയനാവാൻ ഈ സൂറത്ത് സ്വപ്നം കാണുക വഴി കാരണമാവുന്നതാണ് (തഅ്ത്വീർ 153).

29. അങ്കബൂത്

അറുപത്തൊമ്പത് ആയത്തുകൾ ഉൾക്കൊള്ളുന്ന ഈ അധ്യായം അൻകബൂത്ത് (ചിലന്തി)യുടെ നാമധേയത്തിലറിയപ്പെടാൻ കാരണം പ്രസ്തുത ജീവി ഈ സൂക്തത്തിലെ പരാമർശമായതിനാലാണ്.

സൂറതു റൂമിനു ശേഷം അവതരിച്ച ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിച്ച് മക്കിയ്യയിലുൾപ്പെടുന്നു. അബൂബക്കർ സ്വിദ്ദീഖ്(റ) പറയുന്നു: ഭൂമിയിൽ പരീക്ഷണത്തിന് വിധേയനാവാൻ ഈ സൂറത്ത് സ്വപ്നം കാണുക വഴി കാരണമാവുന്നതാണ് (തഅതീർ: 153)

ഹിജ്റയുടെ മുമ്പ് ഇറക്കപ്പെട്ട ഈ സൂക്തം അറുപത് ആയത്താണ്. സൂറതുൽ ഇൻശിഖാഖിന്റെ ശേഷമാണ് ഈ അധ്യായം അവതരിച്ചത്. നാഫിഅ്(റ), ഇബ്നുകസീർ (റ) എന്നിവർ പറയുന്നു. സൂറതു

റൂം സ്വപ്നം കാണുന്നവന്റെ ഹൃദയത്തിൽ കാപട്യമുണ്ടാവുന്നതാണ്. ഇബ്നു ഫുളാലത്(റ) പറയുന്നു. സൂറതു റൂം സ്വപ്നം കാണുന്ന വൻ പണ്ഡിതനോ ഖാളിയോ ആണെങ്കിൽ അദ്ദേഹം മനഃപാഠ സിദ്ധി യുള്ളവനായി (ഹാഫിള്ത്തീരും. അതോടൊപ്പം അക്രമവാസനയും അവനിലുണ്ടാവും (തഅ്ത്വിർ: 153).

ലുഖ്മാൻ (റ)വിന്റെ ചരിത്രവും സാരോപദേശവും വിവരിക്കുന്ന ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട മുപ്പത്തിനാല് സൂക്ത ങ്ങൾ ഉൾകൊള്ളുന്ന അധ്യായമാണ്. സൂറതു സ്വാഫാതിനു ശേഷ മാണ് ഈ സൂറത്ത് അവതരിച്ചത്.

ഒരാൾ സ്വപ്നത്തിൽ സൂറതു ലുഖ്മാൻ പാരായണം ചെയ്യുന്നത് സ്വപ്നം കാണുകയോ മറ്റൊരാൾ ഓതുന്നത് സ്വപ്നം കാണുകയോ ചെയ്താൽ അവന് അല്ലാഹു തത്വജ്ഞാനവും ഖുർആനും പഠിപ്പിക്കും. അതോടൊപ്പം അവനു കളങ്കരഹിതമായ ആത്മസമർപ്പണ മനസ് നൽകപ്പെടുകയും ചെയ്യും (തഅ്ത്വീർ 153).

മുപ്പത് ആയത്തുകളുള്ള ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവ തരിക്കപ്പെട്ടതും വ്യതിരക്ത പുണ്യമുള്ള സൂറത്തുമാണ്. ഈ സൂറ ത്തിനു സൂറതുൽ മുൻജിയ (രക്ഷപ്പെടുത്തുന്ന അധ്യായം) എന്നും പേരുണ്ട്. സൂറതുൽ മുൻജിയ (നരക ശിക്ഷയിൽ നിന്നു രക്ഷപ്പെടു ത്തുന്ന അധ്യായം) നിശ്ചിതമായ ഏഴ് അധ്യായങ്ങളാണ്. സജദ , യാസീൻ, ദുഖാൻ, വാഖിഅ, സൂറതുൽ ഇൻസാൻ, സൂറതുൽ ബുറൂജ് തബാറക എന്നിവയാണത്. ഖാലിദുബ്നു മഅദാൻ (റ) പറയുന്നു: നിങ്ങൾ സൂറതുൽ മുൻജിയ ഓതുക. അത് ധാരാളം പാപമുള്ളവർക്ക് പോലും അനുഗ്രഹത്തിന്റെ ചിറകുകൾ പരത്തിത്തരും(സ്വാവി 3/254).

നബി(സ്വ) വെള്ളിയാഴ്ച സുബ്ഹി നിസ്കാരത്തിൽ സൂറതു സജദയും സൂറതുദ്ധഹറും ഓതിയിരുന്നു എന്ന് ഹദീസിലുണ്ട്. ജഅ്ഫ റുസ്വാദിഖ്(റ) പറയുന്നു: സൂറതു സജദ പാരായണം സ്വപ്നം കണ്ടാൽ അവൻ ശക്തനായ മതവിശ്വാസിയും അല്ലാഹുവിന്റെടുക്കൽ രക്ഷ പ്രാപിച്ചവനുമാണ് (തഅ്ത്വീർ 153).

എഴുപത്തിമൂന്ന് സൂക്തങ്ങളുള്ള ഈ അധ്യായം ഹിജ്റയുടെ ശേഷം അവതരിക്കപ്പെട്ടതാണ്. നബി(സ്വ)യുടെ മദ്ഹുകൾ (പ്രകീർത്തനം) കൂടുതൽ പ്രതിപാദിക്കപ്പെടുന്ന അധ്യായം എന്ന ഖ്യാതിയും ഈ സൂറത്തിനുണ്ട് (സ്വാവി: ../249),

വ്യഭിചരിച്ചവരെ എറിഞ്ഞുകൊല്ലണമെന്ന പല ആയത്തുകളും ഈ സൂറത്തിലുണ്ടായിരുന്നു. പിന്നീട് അവയെല്ലാം ദുർബലപ്പെടുത്തി അല്ലാഹുവിലേക്ക് ഉയർത്തപ്പെട്ടു. അന്ന് സൂറതുൽ ബഖറയോട് തുല്യ തയുണ്ടായിരുന്ന വലിയ സൂറത്ത് സൂറതുൽ അഹാബാണ് (ഖുതുബി 14/1113).

അബൂബക്കർ സ്വിദ്ദീഖ്(റ) പറയുന്നു: സൂറതുൽ അഹ് സാബ് സ്വപ്നം കാണുന്നവൻ തന്റെ കുടുംബത്തോട് അസഹിഷ്ണുതയു ള്ളവനായിത്തീരും. അവൻ അറിയാത്ത വഴിയിലൂടെ സഹായം ലഭ്യമാ കുമെന്നും ചില പണ്ഡിതർ വ്യാഖ്യാനം നൽകിയിട്ടുണ്ട്(തഅ്ത്വീർ 153).

അമ്പത്തിനാല് സൂക്തങ്ങളുള്ള ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ടതാണ്. സൂറതു ലുഖ്മാന്റെ പിറകെ അവതരിച്ച ഈ സൂറത്ത് ഹംദുകൊണ്ട് തുടങ്ങുന്ന സൂറതുകളിലൊന്നാണ്.

ശൈഖ് അബ്ദുൽ ഗനിയ്ക്കുന്നബൽസി(റ) ഉദ്ധരിക്കുന്നു. സൂറതു സബഅ ഓതുന്നത് കേൾക്കുന്നതോ സ്വയം ഓതുന്നതോ കേൾക്കു അവൻ പ്രപഞ്ച ത്യാഗിയായി മാറാനും പർവതങ്ങളിലും താഴ്വരക ളിലും ഏകാന്ത ജീവിതം നയിക്കാൻ ഉദ്യമിക്കാനും സാധ്യതയുണ്ട്. അനുഗ്രഹങ്ങൾ നഷ്ടപ്പെടുകയും അത് തിരിച്ചെത്തുകയും ചെയ്യാനും ചിലപ്പോൾ ഈ സ്വപ്നം കാരണമാവും (തഅ്ത്വീർ 153).

35. സുറതുൽ ഫാത്വിർ

നാൽപത്തഞ്ച് സൂക്തങ്ങളുള്ള ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട മക്കിയ്യ സൂറത്തുകളുടെ ഗണത്തിൽ പെടുന്നു. സൂറ തുൽ മാലാഇക്ക എന്നും ഈ അധ്യായത്തിനു പേരുണ്ട്. സൂറതുൽ ഫുർഖാനിനു ശേഷമാണ് ഈ സൂറത്തിന്റെ അവതരണം.

ശൈഖ് നാബൽ സി(റ) പറയുന്നു: ഒരാൾ സൂറതുൽ ഫാത്വിർ (സൂറതുൽ മലാഇക) സ്വപ്നത്തിൽ ഓതുന്നത് കണ്ടാൽ അവനുവേണ്ടി അല്ലാഹുവിന്റെ ഏറ്റവും സാമീപ്യരായ മലക്കുകൾ പൊറുക്കലിനെ തേടും. പ്രാർത്ഥനക്ക് അവൻ ഉത്തര ലഭ്യതയുള്ളവനായിത്തീരുകയും ചെയ്യും (തീഅത്വീർ : 153),

വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയമാണീ സൂറത്ത്. നബി(സ) പറയുന്നു- എല്ലാ വസ്തുക്കുക്കള്‍ക്കും ഒരു ഹൃദയമുണ്ട്. ഖുര്‍ആനിന്റെ ഹൃദയം യാസീനാകുന്നു. ആകാശ ഭൂമികള്‍ സൃഷ്ടിക്കപ്പെടുന്നതിന്റെ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പേ യാസീന്‍ എന്ന സൂറത്തും ത്വഹാ എന്ന സൂറത്തുംമലാഇകത്തിനെ കേള്‍പ്പിച്ചു. അതു കേട്ടു മലക്കുകള്‍ പറഞ്ഞു. ഈ സൂറത്തുകള്‍ ഇറക്കപ്പെടുന്ന സമുദായത്തിനാണ് സന്തോഷങ്ങള്‍ മുഴുവന്‍ ! ഈ സൂറത്ത് സൂക്ഷിക്കപ്പെടുന്ന ഹൃദയങ്ങള്‍ക്കാണ് സകലആഹ്ലാദവും ! ഇവകള്‍ ഉച്ചരിക്കുന്ന നാവുകള്‍ക്കാണ് എല്ലാ ചാരിതാര്‍ത്ഥ്യങ്ങളും (ദാരിമി- മിശ്കാത്ത് 187).
ഒരു തവണ യാസിന്‍ സൂറത്ത് പാരായണം ചെയ്താല്‍ പത്തു തവണ ഖുര്‍ആന്‍ മുഴുവന്‍ ഓതിയ പ്രതിഫലം ലഭിക്കുമെന്ന് തിരുനബി (സ) പറഞ്ഞിട്ടുണ്ട് (തുര്‍മുദി). വിശക്കുന്നവന്‍ യാസീന്‍ ഓതിയാല്‍ അല്ലാഹു അവന്റെ വിശപ്പ് അകറ്റും. ദാഹിക്കുന്നവന്‍ ഓതിയാല്‍ ദാഹശമനം ലഭിക്കും. വസ്ത്രമില്ലാത്തവന്‍ ഓതിയാല്‍ വസ്ത്രം ലഭിക്കും. പേടിക്കുന്നവന്‍ ഓതിയാല്‍ പേടി അകലും. ഏകാന്തതയില്‍ പ്രയാസപ്പെടുന്നവന്‍ ഓതിയാല്‍ അല്ലാഹു അവന് കൂട്ടുകാരനെ ഏര്‍പ്പെടുത്തും. ദരിദ്രന്‍ ഓതിയാല്‍ അല്ലാഹു അവന്റെ ആവശ്യങ്ങള്‍ തീര്‍ത്തു കൊടുക്കും. ജയിലിലകപ്പെട്ടവന്‍ ഓതിയാല്‍ മോചനം ലഭിക്കും. വഴി പിഴച്ചവര്‍ ഓതിയാല്‍ വഴി കാണിച്ചുകൊടുക്കും. കടം കൊണ്ടു വലഞ്ഞവന്‍ ഓതിയാല്‍ കടങ്ങള്‍ വീട്ടപ്പെടും. (റൂഹുല്‍ ബയാന്‍ 47 തഫ്‌സീറുന്നസഫി 2/187) തുടങ്ങിയ ഭൗതീക സുഖങ്ങള്‍ക്കു പുറമെ നിരവധി പാരത്രിക ഫലങ്ങളും യാസീന്‍ സൂറത്തിനുള്ളതായി ധാരാളം ഹദീസുകള്‍ ഇനിയുമുണ്ട്.

നൂറ്റി എൺപത്തി രണ്ട് സൂക്തങ്ങളുള്ള ഈ അധ്യായം ഹിജ്റ യുടെ മുമ്പ് അവതരിക്കപ്പെട്ടതാണ്. അലി(റ) പറയുന്നു. സൂറതു സ്വാഫാതിലെ അവസാന ആയതുകളായ

سبحان ربك رب العزة عما يصفون. وسلام على المرسلين. والحمد

لله رب العالمين.

എന്നു ഒരു സത്യവിശ്വാസി ഒരു സദസ്സിൽ നിന്നും എണീറ്റുപോവു മ്പോൾ പറഞ്ഞാൽ അന്ത്യനാളിൽ അവന്റെ പ്രതിഫലങ്ങളെല്ലാം പരി പൂർണമാക്കി നൽകപ്പെടുന്നതാണ് (ഹാശിയതുസ്വാവി 3/327), ഒരാൾ സൂറതു സ്വാഫാത്ത് സ്വപ്നം കണ്ടാൽ അല്ലാഹുവിനു കീഴ്പെടുന്ന വിശ്വാസ ദാർഢ്യതയുള്ള സന്താനത്തെ അല്ലാഹു അവനു നൽകും (തഅത്വീർ : 153, 154).

എൺപത്തി എട്ട് ആയത്തുകളുള്ള ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ടതാണ്. സൂറതു ദാവൂദ് എന്നും ഇതിനു പേരുണ്ട്.

സഈദുബ്നു ജുബൈർ(റ) പറയുന്നു. ഈ സൂറത്തിലെ പ്രഥമ ആയത്തിലുൾപ്പെടുന്ന (ص) എന്നത് മരണപ്പെട്ടവരെ ജീവിപ്പിക്കുന്ന ഒരു സമുദ്രമാണെന്നാണ് വ്യാഖ്യാനം. എന്നാൽ ഇബ്നു അബ്ബാസ് (റ)വിന്റെ അഭിപ്രായത്തിൽ അല്ലാഹുവിന്റെ പേരുകളുടെ താക്കോ ലാണെന്നാണ് വ്യാഖ്യാനം (ഖുർതുബി; 15/195).

ഒരാൾ ഈ സൂറത്ത് പാരായണം ചെയ്യുന്നത് സ്വപ്നം കണ്ടാൽ അവന്റെ സമ്പത്ത് വർധിക്കുകയും തൊഴിലിൽ നിപുണനായിത്തീരു കയും ചെയ്യും (തഅ്ത്വീർ 154).

എഴുപത്തഞ്ച് ആയത്തുകളുള്ള ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട മക്കിയ്യയുടെ ഗണത്തിൽ പെടുന്നു. സൂറതുൽ ഗുറഫ് എന്നും ഈ സൂറത്തിനു പേരുണ്ട്. ഒരു ഹദീസിൽ ഇപ്രകാരം കാണാം. അല്ലാഹു തന്റെ സൃഷ്ടിക

ളിൽ വിധിക്കപ്പെടുന്ന കാര്യം അറിയാൻ ഒരാൾക്ക് ഉദ്ദേശ്യമുണ്ടെങ്കിൽ

അവൻ സൂറതുൽ ഗുറഫ് പാരായണം ചെയ്യട്ടെ (സ്വാവി 3/342). നബി(സ്വ) സൂറതു സുമർ പാരായണം ചെയ്യാതെ കിടന്നുറങ്ങാ റുണ്ടായിരുന്നില്ലെന്നും ഹദീസുകളിൽ വന്നിട്ടുണ്ട്. ശൈഖ് അബ്ദുൽ ഗനിയ്യന്നാബൽ സി(റ) പറയുന്നു. സൂറതുസ്സുമർ സ്വപ്നം കാണുന്ന വർ ധാരാളം ഗ്രന്ഥങ്ങൾ ശേഖരിക്കുകയും അവയിലുള്ളത് മനസ്സി ലാക്കി അതുകൊണ്ട് സുരക്ഷിത വലയം തീർക്കുകയും ചെയ്യും (തഅത്വീർ : 154).

സൂറതു മുഅമിനുന എന്ന പേരിലും അറിയപ്പെടുന്ന ഈ അധ്യായം ഹാമീം കൊണ്ട് തുടങ്ങുന്ന സൂറത്തുകളിലൊന്നാണ് حمകൊണ്ട് തുടങ്ങുന്ന സൂറത്തുകൾക്ക് നിരവധി ശ്രേഷ്ഠതകൾ ഹദീസുകളിലു ണ്ട്. നബി(സ്വ) പറഞ്ഞു: ഹാമീം കൊണ്ടുള്ള സൂറത്ത് ഖുർആനിൽ പട്ട് വസ്ത്രമാണ്. ഒരാൾ സ്വർഗീയ പൂന്തോട്ടങ്ങളിൽ ഉല്ലസിക്കുന്നു വെങ്കിൽ അവൻ ഹാമീം കൊണ്ട് തുടങ്ങുന്ന സൂറത്ത് പാരായണം ചെയ്യട്ടെ (ഹാശിയത്തു സ്വാവി 1/2)

സൂറത്തുസ്സുമറിനു ശേഷം അവതരിച്ച ഈ അധ്യായം എൺപത് സൂക്തങ്ങളടങ്ങിയതും ഹിജ്റയുടെ മുമ്പ് അവതരിച്ച് മക്കിയ്യ സൂറതു കളുടെ ഗണത്തിലുൾപ്പെട്ടതുമാണ് (ഖുർതുബി: 151281)

സൂറതു ഗാഫിർ സ്വപ്നം കാണുന്നവൻ യഥാർത്ഥ സത്യവിശ്വാ സിയാവുകയും അവൻ വഴി നിരവധി നന്മകൾ നാട്ടിലുണ്ടാവുന്നതോ ടൊപ്പം ദുനിയാവിലും ആഖിറത്തിലും ഉന്നതി നൽകുകയും ചെയ്യും (تعتير: 154).

ഈ സൂറത്തിനെ “ഹാമീം സജദ’ എന്ന പേരിലുമറിയപ്പെടുന്നു. സൂറതുൽ ഗാഫിറിനു ശേഷം അവതരിച്ച ഈ അധ്യായം അമ്പത്തി നാല് സൂക്തങ്ങളാണ്.

ശൈഖ് നാബൽ സി(റ) പറയുന്നു: സൂറതു ഫുസ്വിലത് സ്വപ്നം

കാണുന്നവർ സന്മാർഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നവനായി

ത്തീരും (തീഅത്വീർ: 154).

കളഞ്ഞുപോയ വസ്തു തിരിച്ചുകിട്ടാൻ സൂറതു ഫുസ്വിലതിനു വലിയ പ്രാധാന്യമുണ്ടെന്ന് ഹാഫിള് ഇബ്നു അബിദ്ദുൻയാ(റ) പറയു ന്നു. സിയാദുന്നമിരിയുടെ കൂടെ ഉമാറതുബ്നു സാദാൻ(റ) മക്കയി ലൂടെ സഞ്ചരിക്കുന്നതിനിടയിൽ അവരുടെ കൂട്ടുകാരന്റെ ഒട്ടകം കാണാതായി. തദവസരം സിയാദ് പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ സൂറതു ഫുസ്വിലത് ഓതി അതിലെ സജദയുടെ ആയത്ത് പാരായണം ചെയ്ത ശേഷം പ്രാർത്ഥിക്കാൻ അനസ്(റ) കൽപിച്ചിട്ടുണ്ട്. അപ്രകാരം ചെയ്ത പ്പോൾ സുജൂദിൽ നിന്നും തലയുയർത്തിയ വേളയിൽ തൊട്ടു മുമ്പിൽ ഒരു അപരിചിതനും ഒപ്പം കളഞ്ഞുപോയ ഒട്ടകവുമുണ്ടായിരുന്നു (മുജാബുദ്ദഅവ:72)

ഈ സൂറത്തിന് صورة حم عسق എന്നും صورة عسق എന്നും പറയപ്പെടുന്നു (ഹാശിയതുസ്വാവി: 4/29).

നബി(സ്വ) പറഞ്ഞു: എല്ലാ വസ്തുവിനും ഓരോ പഴമുണ്ട് (ഫലം). ഖുർആനിന്റെ പഴം ഹാമീം കൊണ്ട് തുടങ്ങുന്ന അധ്യായമാ (ഹാശിയതുസ്വാവി 1/2).

ഹാമീം കൊണ്ട് തുടങ്ങുന്ന സൂറത്തുകൾക്ക് ഹവാമീം, ആലു ഹാമീം (ഹാമീമിന്റെ കുടുംബങ്ങൾ), ദാവാതെ ഹാമീം എന്ന പേരിലു മറിയപ്പെടുന്നു. സൂറതു ഫുസ്വിലതിനു ശേഷം അവതരിച്ച ഈ അധ്യാ യത്തിൽ അമ്പത്തിമൂന്ന് സൂക്തങ്ങൾ ഉൾക്കൊള്ളുന്നു.

ശൈഖ് അബ്ദുൽ ഗനിന്നാബൽ സി(റ) പറയുന്നു. സൂറതു ശൂറാ പാരായണം ചെയ്യുന്നത് സ്വപ്നദർശനമുണ്ടായാൽ ദീർഘായു സുള്ളവനായിത്തീരും, മലക്കുകൾ അവനുവേണ്ടി പൊറുക്കലിനെ തേടും (തഅ് തീറുൽ അനാം 154),

എൺപത്തൊമ്പത് ആയത്ത് ഉൾക്കൊള്ളുന്ന ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിച്ചതാണ്. നബി(സ്വ) പറഞ്ഞു: എല്ലാ വസ്തുവിനും അതിന്റെ അകക്കാമ്പു ണ്ട്. ഖുർആനിന്റെ അകക്കാമ്പുകളിലൊന്ന് ഹാമീം കൊണ്ട് തുടങ്ങു ന്നവയാണ് (സ്വാവി 4/2).

ഹാമീം കൊണ്ട് തുടങ്ങുന്ന അധ്യായമായതിനാൽ ഹാമീം കൊണ്ട്
ആരംഭിക്കുന്ന സൂറത്തുകൾക്കുള്ള എല്ലാ പ്രാധാന്യവും ഈ സൂറ
ത്തുകൾക്കും ലഭ്യമാവും. സൂറതു ശൂറായുടെ ശേഷം അവതരിച്ച

അധ്യായമാണിത്. സൂറതു സുഖ്റുഫ് ഓതുന്നത് സ്വപ്നം കണ്ടാൽ അവനു ഭൗതിക സമ്പാദ്യം ഏറെയുണ്ടാവുകയും അതോടൊപ്പം ഇരുലോക വിജയം സിദ്ധിക്കുകയും ചെയ്യും (തഅ് തീർ: 154)

ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട ഈ സൂക്തത്തിനു നിരവധി ശ്രേഷ്ഠ ഗുണങ്ങൾ കൽപിക്കപ്പെട്ടിട്ടുണ്ട്. നബി(സ്വ) പറഞ്ഞു: ഒരാൾ വെള്ളിയാഴ്ച രാവിൽ സൂറതു

ദുഖാൻ ഓതിയാൽ അവൻ പ്രഭാതത്തിലുണരുന്നത് ദോഷം പൊറു

ക്കപ്പെട്ടവനെപ്പോലെയാണ്. മാത്രമല്ല, അവനു ഹൂറുൽ ഈനിനെ

(സ്വർഗീയ സ്ത്രീകൾ) വിവാഹം ചെയ്ത് കൊടുക്കുന്നതുമാണ് (ഹാ

ശിയത്തു സ്വാവി).

വെള്ളിയാഴ്ച രാവിലോ പകലിലോ പ്രസ്തുത സൂറത്തിനെ പാരായണം ചെയ്താൽ സ്വർഗത്തിൽ ഒരു ഭവനം നിർമിച്ചുകൊടുക്ക പ്പെടുമെന്നും ഹദീസിലുണ്ട്. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: ഒരാൾ വെള്ളിയാഴ്ച രാവിൽ സൂറതു ദുഖാൻ ഓതിയാൽ പ്രഭാതമാവുന്നത് വരെ അവനുവേണ്ടി എഴുപതിനായിരം മലക്കുകൾ പൊറുക്കലിനെ തേടും (തുർമുദി).

സൂറതു സുഖ്റുഫിനു ശേഷം അവതരിച്ച ഈ അധ്യായത്തിൽ അമ്പത്തൊന്ന് ആയത്തുകളാണ്. ശൈഖ് അബ്ദുൽ ഗനിയ്യിനാബൽ സി(റ) പറയുന്നു: സൂറതുദുഖാൻ ഓതുന്നത് സ്വപ്നത്തിൽ കണ്ടാൽ അവൻ ശത്രുവിൽ നിന്ന് രക്ഷപ്പെടുകയും അവന് ഉന്നത പദവി ലഭ്യമാവുകയും ചെയ്യും (تعتر 154).

സൂറതുശ്ശരീഅ എന്ന പേരിലും ഈ സൂറത്ത് അറിയപ്പെടുന്നു. ഖുർആനിലെ പച്ചപ്പും സമൃദ്ധിയും നിറഞ്ഞ ഏഴ് പൂന്തോട്ടങ്ങളിലൊ ന്നാണ് സൂറതു ജാസിയയെന്ന് ശൈഖ് അഹ്മദ് സ്വാവിൽ മാലിക്(റ) സാക്ഷ്യപ്പെടുത്തുന്നു (സ്വാവി: 4/2).

സൂറതു ദുഖാനിനു ശേഷം അവതരിച്ച ഈ അധ്യായത്തിൽ മുപ്പ സൂക്തങ്ങളാണുള്ളത്. ശൈഖ് അബ്ദുൽ ഗനിയ്യുനാബസി റ) പറയുന്നു. സൂറതുൽ ജാസിയ ഓതുന്നത് സ്വപ്നം കാണുന്നവൻ പ്രപഞ്ച ത്യാഗത്തിനു സന്നദ്ധനാവുകയും അല്ലാഹുവിനെ കൂടുതൽ ഭയപ്പെടുന്നതിനു കാരണമാവുകയും ചെയ്യും (തഅ്ത്വിർ 154).

ഹാമീം കൊണ്ട് തുടങ്ങുന്ന അധ്യായത്തിലെ അവസാനത്തേതാ ണിത്. നബി(സ്വ) പറഞ്ഞു. ഹാമീം സൂറതുകൾ ഏഴെണ്ണമാണ്. നരക വാതിലുകളും ഏഴെണ്ണമാണ്. ഇവയിലോരോന്നും ഓരോ കവാടത്തിനു മുമ്പിൽ നിന്ന് പ്രസ്തുത സൂറതുകൾ പാരായണം ചെയ്യുന്നവരെ നര കത്തിൽ നിന്നും സംരക്ഷിക്കുന്നതാണ് (ഹാശിയതു സ്വാവി 4/2).

മുപ്പത്തിയഞ്ച് ആയതുകളുള്ള ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് അവതരിച്ച് മക്കിയ്യയിലുൾപ്പെടുന്നു. ഇബ്നു അബ്ബാസ്(റ) പറയുന്നു: പ്രസവിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്ന സ്ത്രീക്ക് സൂറതുൽ അഹ്ഖാ ഫിലെ അവസാനത്തെ രണ്ട് സൂക്തങ്ങൾ ഒരു പാത്രത്തിൽ എഴുതികുടിപ്പിച്ചാൽ എത്രയും പെട്ടെന്ന് സുഖപ്രസവം സംഭവിക്കും (ത് റുൽ ഖുർതുബി, ഹാശിയതുസ്വാവി: 4/80).

ഒരാൾ സൂറതുൽ അഹ്ഖാഫ് പാരായണം ചെയ്യുന്നത് സ്വപ്നം കണ്ടാൽ അവൻ അത്ഭുതങ്ങളെ തേടുന്നവനും അല്ലാഹുവിന്റെ മഹാ ത്മ്യത്തിൽ വിശ്വസിക്കുന്നവനുമാണ്. മരണ സമയത്ത് മലക്ക് അവന ടുക്കലേക്ക് സുന്ദരമായ രൂപത്തിൽ വരും (تعتير: 154).

സൂറതുൽ ഖിതാൽ, സൂറതു അല്ലദീന കഫറ എന്ന പേരുകളിലും ഈ സൂറത്ത് അറിയപ്പെടുന്നു. സൂറതുൽ ഹദീദിനു ശേഷം അവതരിച്ച ഈ അധ്യായം മുപ്പത്തെട്ട് സൂക്തങ്ങളുള്ള മദനിയ്യ സൂറത്താണ്.

സൂറതു മുഹമ്മദിലെ ഏറ്റവും അവസാനത്തെ ആയത്ത് അവത രിച്ചപ്പോൾ നബി(സ്വ) ഏറെ സന്തോഷിക്കുകയും എനിക്ക് ദുനിയാ വിനേക്കാൾ പ്രിയപ്പെട്ട ഖുർആനികാധ്യായമാണതെന്ന് പറയുകയും ചെയ്തു (ഖുർതുബി: 16/171),

ഒരാൾ സൂറതു മുഹമ്മദ് ഓതുന്നത് സ്വപ്നം കണ്ടാൽ അവൻ അന്ത്യനാളിൽ മുഹമ്മദ് നബി(സ്വ)യുടെ പതാകയുടെ കീഴിൽ അണി ചേരും, ഭൗതിക ലോകത്ത് നബി(സ്വ)യുടെ ചര്യയിലൂടെ സഞ്ചരി ക്കും. ശത്രുക്കളെ അതിജയിക്കുകയും ചെയ്യും (തഅ്ത്വീർ 154).

ഇരുപത്തൊമ്പത് ആയത്തുകളുള്ള ഈ അധ്യായം ഹിജ്റയുടെ ശേഷം അവതരിച്ച് മദനിയ്യയിലുൾപ്പെടുന്നു. മക്ക വിജയത്തോടനു ബന്ധമായി അവതരിപ്പിക്കപ്പെട്ട ഈ സൂറത്ത് നിത്യ പാരായണം ചെയ്യു ന്നതിലൂടെ ഇരുലോക വിജയത്തിനു നിദാനമാണെന്ന് പണ്ഡിതർ രേഖ പ്പെടുത്തിയിട്ടുണ്ട്.

നബി(സ്വ) പറഞ്ഞു: ഇന്നലെ എനിക്ക് ഒരു സൂറത്തിനെ ഇറക്ക പ്പെട്ടു. സൂര്യനുദിക്കുന്നതിനേക്കാൾ അധികമായി ഞാനതിനെ ഇഷ്ട പ്പെടുന്നു (ഖുർതുബി).

മസ്ഊദ്(റ) പറയുന്നു: ഒരാൾ റമളാനിന്റെ ആദ്യത്തെ രാത്രി യിലെ സുന്നത്ത് നിസ്കാരത്തിൽ സൂറതുൽ ഫത്ഹ് ഓതിയാൽ ആ വർഷം മുഴുവൻ അവനെ സംരക്ഷിക്കപ്പെടും (ഖുർതുബി: 16/172).

സൂറതുൽ ഫത്ഹിലെ അവസാന സൂക്തങ്ങളായ

مُّحَمَّدٌ رَّسُولُ اللَّهِ ۚ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ ۖ تَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا ۖ سِيمَاهُمْ فِي وُجُوهِهِم مِّنْ أَثَرِ السُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِي التَّوْرَاةِ ۚ وَمَثَلُهُمْ فِي الْإِنجِيلِ كَزَرْعٍ أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَىٰ عَلَىٰ سُوقِهِ يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمُ الْكُفَّارَ ۗ وَعَدَ اللَّهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًا (29)

ആത്മജ്ഞാനികളായ മഹാരഥന്മാർ എല്ലാ വിഷമ പ്രതി സന്ധികളിൽ നിന്നും രക്ഷ പ്രാപിക്കാൻ ദിനചര്യയായി ചൊല്ലിയി രുന്നു (ഹാശിയതുസ്വാവി: 4/101).

സൂറതുൽ ഫത്ഹ് ഓതുന്നത് സ്വപ്നം കാണുന്നവൻ സഹോദര ങ്ങളെയും കുടുംബങ്ങളെയും സ്നേഹിക്കുന്നവനും എല്ലാ നന്മക ളെയും തുറക്കപ്പെട്ടവനുമാവും (തഅ്ത്വിർ: 154).

ഹിജ് റയുടെ ശേഷം അവ ത രിക്കപ്പെട്ട ഈ സൂറത്തിൽ
يا أيها الذين ءامنوا

എന്ന് അഞ്ചു തവണ പറയപ്പെടുന്നു എന്ന വിശേ ഷണവുമുണ്ട്. സൂറതുൽ മുജാദലയുടെ ശേഷം അവതരിച്ച ഈ സൂറ ത്തിൽ പതിനെട്ട് ആയതുകളാണുള്ളത്.

ശൈഖ് അബ്ദുൽ ഗനിന്നാബൽ സി(റ) പറയുന്നു: ഒരാൾ സു
തുൽ ഹുജുറാത് ഓതുന്നതോ മറ്റൊരാൾ ഓതുന്നതോ സ്വപ്നം

കണ്ടാൽ അവൻ അല്ലാഹുവിന്റെ കൽപനക്ക് വിധേയമായി ജീവിക്കു
ന്നവനാണ്. അതോടൊപ്പം കുടുംബ ബന്ധം പുലർത്തുന്നവനും ജനങ്ങളോട് നന്മയിൽ വർത്തിക്കുന്നവനുമായിത്തീരും (തഅ്ത്വീർ 154).

നിരവധി മഹാത്മ്യങ്ങൾ നൽകപ്പെടുന്ന ഈ സൂറത്തിനെയായി രുന്നു നബി(സ്വ) ബലിപെരുന്നാൾ നിസ്കാരത്തിലും ചെറിയ പെരു ന്നാൾ നിസ്കാരത്തിലും പാരായണം ചെയ്തിരുന്നത്.

അതോടൊപ്പം വെള്ളിയാഴ്ച ഒന്നാം ഖുതുബയിൽ ഓതപ്പെ ടുന്ന ഖുർആൻ സൂക്തം സൂറതു ഖാഫിൽ നിന്നായിരിക്കൽ പ്രത്യേകം സുന്നത്താണ് (ഹാശിയതുസ്വാവി: 4/110).

ജാബിറുബ്നു സമൂഹത്(റ)വിൽന്ന് നിവേദനം. നബി(സ്വ)

സുബ്ഹി നിസ്കാരത്തിലും സൂറതു ഖാഫ് പാരായണം ചെയ്തി

രുന്നു (തഫ്സീറുൽ ഖുർ ബി 17/3).

നാൽപത്തഞ്ച് സൂക്തങ്ങളുള്ള ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട മക്കിയ്യ

ഖാഫ് സൂറത്ത് സ്വപ്നം കാണുന്നവനു എല്ലാ പ്രവാചകന്മാരു ടെയും ജോലികൾ ചെയ്യാനുള്ള ഭാഗ്യമുണ്ടാവും. അതോടൊപ്പം ഭക്ഷണം വിശാലമാവുകയും മരണവേദന ലഘൂകരിക്കപ്പെടുകയും ചെയ്യും (തഅ്ത്വീറുൽ അനാം: 154),

ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട ഈ അധ്യായം അറുപത് സൂക്തങ്ങളാണ്.

ശൈഖ് അഹ്മദുസ്സാവിൽ മാലിക്(റ) പറയുന്നു. ജയിൽ മോച നം, കടം വീടുക, ശത്രുവിന്റെ മേൽ ജയം, ഭൗതികവും പാരത്രികവു മായ ഭയാനതകളിൽ നിന്ന് സംരക്ഷണം, സുലഭമായ ഭക്ഷണ വിഭവം എന്നീ കാര്യങ്ങൾക്ക് വുളൂ ചെയ്ത ശേഷം നാൽപത്തൊന്ന് തവണ ഒരു സ്ഥലത്തുവെച്ച് ഈ സൂറത്ത് പാരായണം ചെയ്താൽ പ്രസ്തുത ഉദ്ദേശ്യങ്ങൾ സഫലീകരിക്കപ്പെടുമെന്ന് സ്ഥിരപ്പെട്ടതാണ് (ഹാശിയ തുസ്വാവി: 4/123).

അറുപത് ആയത്തുകളുള്ള ഈ സൂക്തം ഹിജ്റയുടെ മുമ്പ് അവ തരിക്കപ്പെട്ട മക്കിയ്യയിലുൾപ്പെടുന്നു.

സൂറതുദ്ദാരിയാത് സ്വപ്നം കണ്ടവനു സ്വന്തം ഭൂമിയിലെ കൃഷി കളിൽ നിന്നും ഭക്ഷണം നൽകപ്പെടും (തീർ: 154).

ഈ അധ്യായം നാൽപത്തി ഒമ്പത് സൂക്തങ്ങളുൾക്കൊള്ളുന്ന ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട മക്കിയ്യ സൂറത്തുകളിലുൾപ്പെടുന്നു.

മൂസാ നബി(അ) അല്ലാഹുവിനോട് സംസാരിച്ച് പർവതത്തെ മഹത്വപ്പെടുത്തി അതുകൊണ്ട് സത്യം ചെയ്ത് തുടങ്ങുന്ന അധ്യായ മാണിത്. ജുബൈറുബ്നു മുത്വഇം(റ)വിൽ നിന്ന് നിവേദനം. നബി(സ്വ) മഗ്‌രിബ് നിസ്കാരത്തിൽ സൂറതുത്വുർ ഓതിയിരുന്നു (ബുഖാരി, മുസ്ലിം).

സൂറതുത്വുർ പാരായണം ചെയ്യുന്നത് ഒരാൾ സ്വപ്നം കണ്ടാൽ മസ്ജിദുൽ ഹറാമിൽ വർഷങ്ങളോളം താമസിക്കാൻ അവസരമു ണ്ടാവും.ഇപ്രകാരം സ്വപ്നം കാണുന്നവർക്ക് പ്രായപൂർത്തിയാവുന്നതിനു മുമ്പ് മരണപ്പെടുന്ന ഒരു കുഞ്ഞുണ്ടാവുമെന്നും ചില പണ്ഡിതർ അഭി പ്രായപ്പെട്ടിട്ടുണ്ട്. (തഅത്വീറുല് അനാം: 155)

അറുപത്തി രണ്ട് സൂക്തങ്ങളുൾകൊള്ളുന്ന ഈ അധ്യായം ഹിജ്റ യുടെ മുമ്പ് അവതീർണമായതിലുൾപ്പെടുന്നു.

നബി(സ്വ) ഈ സൂറത്തിലെ അവസാന സൂക്തം പാരായണം ചെയ്തപ്പോൾ നബി(സ്വ)യോടൊപ്പം, സത്യവിശ്വാസികളും അവിശ്വാ സികളും ജിന്നുകളും മറ്റെല്ലാ മനുഷ്യരും സുജൂദ് ചെയ്തു. എന്നാൽ ഉബയ്യുബ്നു ഖലഫ് എന്ന കപട വിശ്വാസി ഒരൽപം മണ്ണെടുത്ത് എനിക്ക് ഇത്ര മതിയെന്ന് പറഞ്ഞ് നെറ്റിയിൽ വെച്ചു അഹങ്കാരം പ്രക ടിപ്പിച്ചുവെന്നത് ചരിത്ര രേഖയാണ്. ഈ സൂക്തത്തിനു ശേഷം തിലാ വത്തിന്റെ സുജൂദ് സുന്നത്താണെന്ന് കർമശാസ്ത്ര പണ്ഡിതർ വ്യക്ത മാക്കിയിട്ടുണ്ട് (സ്വാവി: 4/137, ഖുർതുബി: 17/55).

സൂറതുന്നജ്മ് പാരായണം ചെയ്യുന്നത് സ്വപ്നം കണ്ടാൽ അല്ലാ ഹുവിന്റെ തൃപ്തിയിൽ മരണപ്പെടുന്ന സന്താനമുണ്ടാവുമെന്ന് ജഅ്ഫ റുസ്വാദിഖ്(റ) പറഞ്ഞിട്ടുണ്ട് (തഅ്ത്വീർ 155).

അമ്പത്തഞ്ച് ആയത്തുകളുള്ള ഈ സൂറത്തിലെ ഓരോ ആയത്തും സുകൂനുള്ള റാഅ് കൊണ്ടാണ് അവസാനിക്കുന്നത്. സൂറതു ത്വാരിഖിനു ശേഷം അവതരിക്കപ്പെട്ട ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട മക്കിയ്യയുടെ ഗണത്തിലാണുൾപ്പെടുന്നത്. ശൈഖ് അബ്ദുൽ ഗനിയ്യുന്നാബൽ സി(റ) പറയുന്നു: സൂറതുൽ ഖമർ സ്വപ്നം കണ്ടാൽ പ്രസ്തുത വ്യക്തിയെ ജയിലിടക്കപ്പെടുകയും
താമസിയാതെ അതിൽ നിന്നും രക്ഷപ്പെടുകയും ചെയ്യും. തുടർന്ന് എല്ലാ ദുശക്തികളുടെയും വിപത്തിൽ നിന്നും അവനെ സംരക്ഷിക്ക പ്പെടുന്നതാണ് (തഅത്വീർ : 155)

ഖുർആനിന്റെ മണവാട്ടി എന്ന പേരിലറിയപ്പെടുന്ന ഈ സൂറ ത്തിന് നിരവധി ശ്രേഷ്ഠ ഗുണങ്ങളുണ്ട്. സൂറതു റഹ്മാന്റെ ഘടനയും സൗന്ദര്യവും ശത്രുക്കളെ ആകർഷിക്കുകയും പലരും ഇസ്ലാമാശേഷിക്കാൻ കാരണമാകുകയും ചെയ്തിട്ടുണ്ട്.

ഒരിക്കൽ ഖൈസ്(റ) നബി(സ്വ)യോട് ഖുർആൻ ഓതാനാവശ്യ പ്പെട്ടപ്പോൾ നബി(സ്വ) സൂറതു റഹ്മാനാണ് ഓതിക്കൊടുത്തത്. അതിന്റെ ആസ്വാദന ശൈലിയിൽ ഓതിക്കൊടുത്തപ്പോൾ അദ്ദേഹം ഇസ്ലാംമത വിശ്വാസിയായി (ഖുർതുബി: 17/99).

അലി(റ) നിവേദനം ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: എല്ലാ വസ്തു വിനും മണവാട്ടിയുണ്ട്. ഖുർആനിന്റെ മണവാട്ടി സൂറതു റഹ്മാനാണ് (ബൈഹഖി).

എൺപത്തേഴ് ആയതുകളുള്ള ഈ ശ്രേഷ്ഠ സൂറത്ത് ഹിജ്റയുടെ

മുമ്പ് അവതരിക്കപ്പെട്ട മക്കിയ്യയിലുൾപ്പെടുന്നു.

ശൈഖ് അബ്ദുൽ ഗനിന്നാബൽ സി(റ) പറയുന്നു. സൂറതു റഹ്മാൻ പാരായണം ചെയ്യുന്നത് സ്വപ്നം കാണുന്നവന് രണ്ട് ഹറമുകളിൽ നിന്നേതെങ്കിലുമൊരു സ്ഥലത്ത് മരണപ്പെടാൻ സാധ്യതയുണ്ട്. (തഅത്വീർ : 155).

എല്ലാരാത്രിയിലും പാരായണം ചെയ്യുന്നവര്‍ക്ക് ദാരിദ്ര്യം പിടികൂടില്ലെന്നു നബി(സ) പറഞ്ഞിട്ടുണ്ട്. (ബൈഹഖി) എല്ലാരാത്രിയിലും വിരിപ്പിലെത്തിയാല്‍ സൂറത്തുല്‍ കാഫിറുന പാരായണം ചെയ്യാന്‍നബി(സ)ഫര്‍ഖബ്‌നു നൗഫല്‍ (റ) വിന്റെ പിതാവിനോട് ഒരിക്കല്‍ പറഞ്ഞു അത് ശിര്‍ക്കില്‍ നിന്നു മോചനം നല്‍കുന്ന സൂറത്താണ്. (അബൂദാവൂദ്,തുര്‍മുദി)
അബ്ദുല്ലാഹിബ്‌ന മസ്ഊദ് (റ) രോഗശയ്യയിലായിരിക്കെ ഖലീഫ ഉസ്മാന്‍(റ) അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തുന്നു. അവര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഖലീഫ ചോദിച്ചു:
”എന്തെങ്കിലും പ്രയാസങ്ങള്‍ താങ്കളെ അലട്ടുന്നുണ്ടോ?”
”എന്റെ പാപങ്ങള്‍” അദ്ദേഹം മറുപടിപറഞ്ഞു.
”എന്താണ് താങ്കളുടെ ആഗ്രഹം”
”അല്ലാഹുവിന്റെ കാരുണ്യം”
”താങ്കള്‍ക്ക് ഒരു സഹായം തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു”
”സഹോദരാ! എനിക്കതിന്റെ ആവശ്യമില്ലല്ലോ?”
”താങ്കള്‍ക്ക് ശേഷം താങ്കളുടെ പെണ്‍മക്കള്‍ക്ക് അതുപകരിച്ചേക്കും”.
”എന്റെ മക്കള്‍ ദരിദ്രരാകുമെന്ന ഭയം താങ്കള്‍ക്കുണ്ടോ?”
”നിത്യവും ‘സൂത്തുല്‍ വാഖിഅ:’ ഓതാന്‍ ഞാനവരെ ശീലിപ്പിച്ചിട്ടുണ്ട്. അല്‍ വാഖിഅ: പതിവായി ഓതിയാല്‍ ദാരിദ്ര്യം പിടിപെടില്ലെന്ന് നബി(സ്വ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.(ഇബ്‌നുകസീര്‍ 2534)

ഇരുപത്തി ഒമ്പത് ആയത്തുകളുള്ള ഈ സൂറത്തിൽ ഇരുമ്പിനെ കുറിച്ച് പ്രതിപാദിക്കുന്നതിനാൽ സൂറതുൽ ഹദീദ് എന്ന പേരിൽ ഈ അധ്യായമറിയപ്പെടുന്നു.

ശൈഖ് അഹ്മദ് സ്വാവിൽ മാലിക്(റ) പറയുന്നു. ഈ സൂറത്തിലെ ആദ്യം മുതൽ أن كنتم مومنين വരെയുള്ള ആയത്തുകൾ ഒരു ഏടിൽ കണ്ടത് കാരണമാണ് ഉമർ(റ) മുസ്ലിമാവാനുള്ള നിമിത്തങ്ങളിൽ മുഖ്യ മായ ഒരു ഘടകം (സ്വാവി: 4/159)

അബുൽ അബ്ബാസിൽ ഹള്റമി(റ) പറയുന്നു. ഈ സൂറത്തിലെ

هو الأول والآخر والظاهر والباطن وهو بكل شئ عليـم
എന്ന ആയത്ത് രണ്ട് റകഅത്ത് നിസ്കാരശേഷം 141 തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശങ്ങൾ സഫലീകരിക്കപ്പെടും (സആദത ദാനി). ഹിജ്റയുടെ ശേഷമാണ് വ്യതിരക്ത സവിശേഷതയുള്ള ഈ അധ്യായം അവതീർണമായത്.

അബൂബക്കർ സിദ്ദീഖ്(റ) പറയുന്നു. സൂറതുൽ ഹദീദ് സ്വപ്നം കാണുന്നവൻ അല്ലാഹുവിന്റടുക്കൽ ശക്തനും സൽസ്വഭാവിയുമായി രിക്കും (تعتير: 155)

ഇരുപത്തി രണ്ട് ആയതുകളുള്ള ഈ സ്വലാത്ത് ഹിജ്റയുടെ ശേഷം അവതരിക്കപ്പെട്ടതാണ്. സൂറതുകളുടെ എണ്ണത്തെ പരിഗണിച്ച് ഖുർആനിലെ രണ്ടാം പകുതിയിലെ പ്രഥമ അധ്യായമാണിത്. അല്ലാഹു എന്ന പദം എല്ലാ ഓരോ ആയത്തിലും ഒന്നോ രണ്ടോ തവണ പറയ പ്പെട്ട വിശിഷ്ട അധ്യായമാണിത്.

നാഫിഅ്(റ), ഇബ്നു കസീർ(റ) എന്നിവർ പറയുന്നു. സൂറതുൽ മുജാദല പാരായണം സ്വപ്നം കാണുന്നവനു മോശപ്പെട്ട സമൂഹത്തിൽ നിന്നും ബുദ്ധിമുട്ട് നേരിടേണ്ടിവരും. ഇബ്നു ഫുളാലത്(റ) പറയുന്നു. എന്നാൽ പണ്ഡിതനാണ് ഇത് കണ്ടതെങ്കിൽ ഒരാളുടെയും ഉപദ്രവം നേരിടേണ്ടിവരില്ല. എന്നാൽ അവൻ പിഴച്ച പ്രസ്ഥാനക്കാരുമായി സംവാദങ്ങളിലേർപ്പെടും (തഅ്ത്വീർ 155),

ഇരുപത്തിനാല് അധ്യായങ്ങളുള്ള ഈ സൂക്തത്തിനു വൈവിധ്യ ഗുണഗണങ്ങളുണ്ട്. ഇബ്നു അബ്ബാസ്(റ)വിൽനിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു:ഒരാൾ സൂറതുൽ ഹശ്ർ ഓതിയാൽ, സ്വർഗം, നരകം, അർശ്, ആകാശ ഭൂമികൾ, കാറ്റ്, മേഘം, പക്ഷി, മൃഗങ്ങൾ, വൃക്ഷങ്ങൾ, സൂര്യൻ, ചന്ദ്രൻ പർവതങ്ങൾ, മലക്കുകൾ എന്നിവയെല്ലാം അവനുവേണ്ടി നന്മക്കായി പ്രാർത്ഥിക്കുകയും പൊറുക്കലിനെ തേടുകയും ചെയ്യും (ഹാശിയതു സ്വാവി: 4/176).

സൂറതുൽ ഹറിലെ لو انزلنا: മുതൽ സൂറത്തിന്റെ അവസാനം വരെ ദിനംപ്രതി ഓതൽ ഏറെ പുണ്യകരമാണ്.

അബൂഉമാമ(റ) നിവേദനം ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: ഒരാൾ സൂറതുൽ ഹറിലെ അവസാന മൂന്ന് സൂക്തങ്ങൾ രാത്രിയും പകലും പാരായണം ചെയ്യുകയും അന്ന് പകലോ രാത്രിയോ മരണപ്പെടുകയും ചെയ്താൽ നിശ്ചയം അവനു സ്വർഗം നിർബന്ധമാക്കപ്പെട്ടു (ബൈഹഖി )

സൂറതുൽ ഹശ്ർ സ്വപ്നം കണ്ടാൽ അവനെ സജ്ജനങ്ങളോ ടൊപ്പം ഒരുമിച്ച് കൂട്ടപ്പെടും. അവൻ അനുഭവിക്കുന്ന വിഷമ പ്രതിസ ന്ധികളിൽ നിന്നും സന്തോഷത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും (തഅത്വീർ : 155).

പതിമൂന്ന ആയതുകളുള്ള ഈ സൂറത്ത് ഹിജ്റയുടെ ശേഷം അവ തരിച്ച മദനിയ്യയുടെ ഗണത്തിൽ പെടുന്നു. അഹ്സാബ് സൂറത്തിന്റെ ശേഷമാണ് ഈ സൂറത്ത് അവതരിക്കപ്പെട്ടത്.

ജഅ്ഫറു സ്വാദിഖ്(റ) പറയുന്നു: സൂറതുൽ മുംതഹിന സ്വപ്നം കാണുന്നവൻ തന്റെ അവസാന കാലഘട്ടങ്ങളിൽ നിഷ്കളങ്കമായി പശ്ചാത്തപിക്കും. എല്ലാ വിപത്തുകളിൽ നിന്നും സംരക്ഷിക്കപ്പെടു കയും പരീക്ഷണങ്ങളിൽ വിജയിച്ചു അതിനും പ്രതിഫലം നൽകപ്പെ ടുകയും ചെയ്യും (തഅ്ത്വീർ 155).

ഇക്രിമ(റ), ഖതാദ(റ), ഹസൻ(റ) എന്നിവരുടെ അഭിപ്രായപ കാരം പതിനാല് ആയതുള്ള ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവ തരിക്കപ്പെട്ടതാണ്. ഇർബാളുബ്നു സാരിയ(റ)വിൽ നിന്ന് നിവേദനം. നബി(സ്വ) ഉറങ്ങുന്നതിന് മുമ്പ് തസ്ബീഹ് കൊണ്ട് തുടങ്ങുന്ന സൂറതുകൾ ഓതി

യിരുന്നു. നിശ്ചയം അവയിലെ ഓരോ ആയതിനും ആയിരം ആയ

തിന്റെ പുണ്യമുണ്ട്. അവയിലൊന്ന് സൂറതു സ്വഫാണ് (ഖുർതുബി

5/153).

അല്ലാഹുവിന്റെ മാർഗത്തിൽ മരണപ്പെടുമെന്നാണ് സൂറതു സ്വഫ് പാരായണം ചെയ്യുന്ന സ്വപ്നം കാണുന്നതിലൂടെ സഫലമാകുന്ന തെന്ന് ഇമാം അബ്ദുൽ ഗനിയ്യുന്നാബസി(റ) രേഖപ്പെടുത്തുന്നു (തഅത്വീർ : 155).

മദനിയ്യ സൂറതുകളിലുൾപ്പെട്ടതും പതിനൊന്ന് സൂക്തങ്ങളുള്ള തുമായ ഈ അധ്യായം എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅ നിസ്കാരത്തിലും വെള്ളിയാഴ്ച സുബ്ഹിയിലും ഓതിവരാറുള്ള ശ്രേഷ്ഠ സൂറത്താണ്. സൂറതു സ്വഫിന്റെ ശേഷം ഇറക്കപ്പെട്ട ഈ അധ്യായം ഹിജ്റയുടെ ശേഷം അവതരിച്ചതാണ്. സൂറതുൽ ജുമുഅയിലെ ഓരോ ആയതിനും ആയിരം ആയതിന്റെ പുണ്യമാണെന്നാണ് പ്രവാചക വചനം (ഖുർതുബി: 5/153).

പ്രസ്തുത കണക്ക് പ്രകാരം പതിനൊന്നായിരം സൂക്തങ്ങളുടെ പുണ്യമാണ് പതിനൊന്ന് സൂക്തം മാത്രമുള്ള സൂറതുൽ ജുമുഅ ഓതു ന്നതിലൂടെ നമുക്ക് സാധ്യമാവുന്നത്.

ശൈഖ് നാബൽസി(റ) പറയുന്നു: സൂറതുൽ ജുമുഅ ഓതുന്നതോ
ഓതുന്നത് കേൾക്കുന്നതോ സ്വപ്നം കാണുന്നവനു ദുനിയാവിലെയും ആഖിറത്തിലെയും എല്ലാ സൗഭാഗ്യങ്ങളും വന്നുചേരും (തഅ്ത്വീറുൽ അനാം : 155).

ഹിജ്റയുടെ ശേഷം അവതരിച്ച ഈ സൂറത്ത് സൂറതുൽ ജുമുഅ യെപ്പോലെ പതിനൊന്ന് സൂക്തമാണ്.

ശൈഖ് അഹ്മദ് സ്വാവി അൽമാലികി(റ) പറയുന്നു. അറുപത്തി മൂന്നാമത്തെ അധ്യായമായ ഈ സൂറത്ത് നബി(സ്വ)യുടെ വിയോഗ വയസ്സായ അറുപത്തിമൂന്നിനെ സൂചിപ്പിക്കുന്നു. കാരണം ഇതിനു ശേഷമുള്ള അധ്യായമായ സൂറതുത്തഗാബുൻ നബി(സ്വ)യുടെ വിയോഗ വഴിയുള്ള തഗാബുൻ (മനോദൗർബല്യം പ്രകടമാവൽ) സൂചി പ്പിക്കുന്നു (ഹാശിയതുസ്വാവി: 4/199).

ജഅ്ഫറുസ്വാദിഖ്(റ) പറയുന്നു: സൂറതുൽ മുനാഫിഖൂന സ്വപ്നം കാണുന്നവൻ ഒന്നിൽ കൂടുതൽ വിവാഹവും അതുവഴി അദ്ദേഹത്തിന്റെ ആദ്യ ഭാര്യക്ക് വിഷമം നേരിടാനും സാധ്യതയുണ്ട് (തഅ്ത്വീർ 155).

سورة التغابن

പതിനെട്ട് ആയത്തുകളുള്ള ഈ സൂറത്ത് തസ്ബീഹ് കൊണ്ട് തുടങ്ങുന്ന മുസബ്ബഹാത്ത് സൂറത്തിൽ ഉൾപ്പെടുന്നു.

പ്രസ്തുത സൂറത്ത് പാരായണം ചെയ്യാതെ നബി(സ്വ) രാത്രി ഉറങ്ങാറുണ്ടായിരുന്നില്ല. തസ്ബീഹ് കൊണ്ട് തുടങ്ങുന്ന സൂറത്ത് ആയ തിനാൽ ഓരോ ആയത്തിനും ആയിരം ആയത്തുകളുടെ പുണ്യമുണ്ട് (ഖുർതുബി: 5/153)
അബ്ദുല്ലാഹിബ്നു ഉമർ(റ)വിൽ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ഏതൊരു പ്രസവിക്കുന്ന കുഞ്ഞിന്റെയും ശിരസ്സിൽ സൂറതു ഗാബു നിന്റെ ആദ്യത്തെ അഞ്ച് സൂക്തം എഴുതപ്പെട്ടിട്ടുണ്ട് (: 18/87).

സൂറതുത്തഗാബുൻ പാരായണം ചെയ്യുന്നത് സ്വപ്നം കാണുന്ന വനെ പെട്ടെന്നുള്ള മരണത്തിൽ നിന്നും സംരക്ഷിക്കപ്പെടും (തഅ്തീർ 155).

പതിമൂന്ന് ആയത്തുകളുള്ള ഈ അധ്യായം ഹിജ്റയുടെ ശേഷം അവതരിക്കപ്പെട്ടതാണ്. പ്രസ്തുത സൂറത്തിലെ

ومن يتق الله يجعل له مخرجا ويرزقه من حيث لا يحتسب ومن يتوكل على الله فهو حسبه إن الله بالغ أمره قد جعل الله لكل شيئ قدرا.

എന്ന ആയത്തിനു അമൂല്യമായ നിരവധി പുണ്യങ്ങളുണ്ട്. ശൈഖ് അഹമ്മദ് സ്വാവിൽ മാലികി(റ) പറയുന്നു. പ്രയാസങ്ങളും പ്രതിസ ന്ധികളും ഒന്നൊന്നായി അഭിമുഖീകരിക്കേണ്ടിവരുമ്പോഴും വലിയ വിപത്ത് വരുമെന്ന സൂചനയുണ്ടാവുമ്പോഴും ഈ ആയത്ത് ഓതി യാൽ താമസിയാതെ അവയിൽനിന്നും സംരക്ഷണവും മോചനവും നൽകപ്പെടും (ഹാശിയതുസ്വാവി 4/205).

അബൂബക്കർ സ്വിദ്ദീഖ്(റ) പറയുന്നു: സൂറതു ത്വലാഖ് സ്വപ്നം കാണുന്നവൻ സുഹൃത്തുക്കളോട് വിരക്തിയുള്ളവനും ഭാര്യമാരെ വിവാ ഹമോചനം ചെയ്യാൻ സാധ്യതയുള്ളവനുമായിരിക്കും (തഅത്വീർ: 155)

ഹിജ്റയുടെ ശേഷം അവതരിക്കപ്പെട്ട പന്ത്രണ്ട് ആയത്തുകളുള്ള ഈ സൂറത്തിന് സൂറതുന്നബിയ്യ് എന്നും പേരുണ്ട് (സ്വാവി: 4/208), സൂറതുൽ ഹുജറാത്തിനു ശേഷം അവതരിക്കപ്പെട്ട ഈ അധ്യായം ഹിജ്റയുടെ ശേഷം അവതരിക്കപ്പെട്ട മദനിയ്യയിൽ ഉൾപെടുന്നു.

ജഅ്ഫറുസ്വാദിഖ്(റ), ഇബ്നു ഫുളാലത്ത്(റ) എന്നിവർ പറഞ്ഞു: ഒരാൾ സൂറതുത്തഹ്രീം സ്വപ്നം കണ്ടാൽ തന്റെ ശരീരത്തിനും സമ്പ ത്തിലും ഉപദ്രവമുണ്ടാക്കുന്ന സ്ത്രീയെകൊണ്ട് അവനെ പരീക്ഷിക്ക പ്പെടും. തുടർന്ന് അവർക്ക് നല്ല ബോധമുണ്ടാവുകയും എല്ലാം ശുഭക രമായി പര്യവസാനിക്കുകയും ചെയ്യും (തഅത്വീറുൽ അനാം; 156).

തബാറക, വാഖിഅ (സംരക്ഷിക്കുന്നത്. മുൻജിയ (രക്ഷിക്കുന്ന ത്) മാനിഅ (പ്രതിരോധിക്കുന്നത്) എന്നിവയെല്ലാം ഈ പുണ്യസം ത്തിന്റെ വിവിധ നാമങ്ങളാണ് (ഹാശിയതുസ്വാവി: 4/213).

ഇമാം ഖുർതുബി(റ) ഉദ്ധരിക്കുന്നു: ഒരാൾ എല്ലാ രാത്രിയിലും പതിവായി സൂറതു തബാറക ഓതിയാൽ ഒരു ബുദ്ധിമുട്ടും അവനെ ബാധിക്കുകയില്ല (ഖുർതുബി: 18134).

അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. നിശ്ചയം ഖുർആനിൽ മുപ്പത് സൂക്തങ്ങളുണ്ട്. അത് പാരായണം ചെയ്യുന്നവനുവേണ്ടി അവ അല്ലാഹു പൊറുക്കപ്പെടുന്നത് വരെ ശുപാർശ ചെയ്യും (അഹ്മദ്, അബൂ ദാവൂദ്, തിർമുദി),

ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: ഖബർ ശിക്ഷയിൽ നിന്നും രക്ഷിക്കുന്ന ഈ സൂറത്ത് ഓതുന്നത് സ്വപ്നം കാണുന്നവൻ ധാരാളം വസ്തുക്കളുടെ ഉടമയാകും. നിരവധി ഉപകാരങ്ങൾ ലഭ്യമാവുന്ന ഭരണാധികാരിയുടെ സേവകനാവു കയും ചെയ്യും (തഅ്ത്വീറുൽ അനാം: 156).

സൂറതു നൂർ എന്ന പേരിലും ഈ അധ്യായം അറിയപ്പെടുന്നു. അമ്പത്തൊന്ന് സൂക്തങ്ങളുൾക്കൊള്ളുന്ന ഈ അധ്യായം ഹിജ്റയുടെ മുമ്പ് മക്കയിൽ അവതരിച്ചതാണ്.

ഈ സൂറത്തിലെ (നൂൻ) എന്നത് പ്രകാശത്തിന്റെ പലകയാണെന്ന്

നബി(സ്വ) പറഞ്ഞതായി മുആവിയതുബ്നു ഖുർത്(റ) പറഞ്ഞിട്ടുണ്ട്.

നൂൻ കൊണ്ടുള്ള വിവക്ഷ മഷിക്കുപ്പിയാണെന്നും ഏഴാം ഭൂമിക്കടിയി ലുള്ള മത്സ്യമാണെന്നും അഭിപ്രായപ്പെട്ടവരുണ്ട് (ഖുർതുബി: 18/146), സൂറതുന്നൂർ സ്വപ്നം കാണുന്നവൻ അല്ലാഹുവിന്റെ അനുഗ്രഹ ങ്ങളെക്കുറിച്ച് നിരന്തരം ചിന്തിക്കുന്നവനാവും. അതോടൊപ്പം എഴു ത്തിലും സാഹിത്യത്തിലും നൈപുണ്യവും ഉന്നതമായ സിദ്ധിയും നൽകപ്പെടും (തഅ്ത്വീർ 156).

അമ്പത്തി രണ്ട് സൂക്തങ്ങളുള്ള ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിച്ച് മക്കിയ്യയുടെ ഗണത്തിലുൾപ്പെടുന്നു.

അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ഒരാൾ സൂറതുൽ ഹാഖ ഓതിയാൽ അന്ത്യനാളിൽ ശിരസ്സിന്റെ മുകൾഭാഗം മുതൽ പാദം വരെ അത് പ്രകാശമായി നിലനിൽക്കും (ami: 18/167).

ശൈഖ് അബ്ദുൽ ഗനിയ്ക്കുന്നാബൽ സി(റ) പറയുന്നു: സൂറതുൽ

ഹാഖ സ്വപ്നം കാണുന്നവനു ചാട്ടവാർ അടി കിട്ടാൻ സാധ്യതയുണ്ടെന്നാണ് സഈദുബ്നുൽ മുസയ്യബ്(റ) പറയുന്നത്. ജഅ്ഫറുസ്വാ ദിഖ്(റ) പറയുന്നു. ഭരണാധികാരി ഈ സ്വപ്നം കാണുകയാണെങ്കിൽ അധികാരം നഷ്ടപ്പെടാൻ സാധ്യതയുണ്ട് (തഅ്ത്വീർ 156).

سورة المعارج

നാൽപത്തിനാല് സൂക്തമുള്ള ഈ സൂറത്തിനു സഅല സാഇൽ എന്ന പേരിലുമറിയപ്പെടുന്നു. സൂറതുൽ ഹാഖയുടെ ശേഷം ഇറങ്ങിയ ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് അവതരിച്ച മക്കിയ്യയുടെ ഗണത്തി ലുൾപ്പെടുന്നു.

ശൈഖ് അബ്ദുൽ ഗനിയ്ക്കുന്നാബൽ സി(റ) പറയുന്നു. സൂറതുൽ മആരിജ് സ്വപ്നം കാണുന്നവന്റെ അവസാന കാലങ്ങൾ ഭയഭക്തിയി ലായിരിക്കും. ദൂരസ്ഥലങ്ങളിലുള്ളവർ പോലും അവനോട് സാമീപ്യം പുലർത്തും.

അതോടൊപ്പം അവൻ നിർഭയത്വമുള്ളവനും എന്നും അല്ലാഹു

വിന്റെ സഹായം ലഭ്യമാവുന്നവനുമായിരിക്കും (തഅതീർ: 156).

ഇരുപത്തി ഒമ്പത് സൂക്തങ്ങളുള്ള ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ടതാണ്. സൂറതുന്നഹ്ലിന്റെ ശേഷമാണ് ഈ സൂറ ത്തിന്റെ അവതരണം.

ആദ്യത്തെ റസൂലായ നൂഹ് നബി(അ)യുടെ ചരിത്രത്തെ ഈ സൂറത്ത് അനാവരണം ചെയ്യുന്നുണ്ട്. ശൈഖ് അബ്ദുൽ ഗനിയ്യുന്നാ ബൽസി(റ) പറയുന്നു: ഒരാൾ സൂറതുന്നഹ് ഓതുന്നതോ മറ്റൊരാൾ ഓതുന്നത് കേൾക്കുന്നതോ സ്വപ്നം കണ്ടാൽ ശത്രുവിനെ അതിജയിക്കാനും ജനങ്ങളിൽനിന്ന് നിഷ്പക്ഷ സമീപനമുണ്ടാവുകയും
ചെയ്യും (തഅതീർ: 156)

ഇരുപത്തെട്ട് അധ്യായങ്ങളുള്ള സൂറതുൽ ജിന്ന് ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ടതും നബി(സ്വ)യുടെ സവിധത്തിലെത്തി ജിന്നുകൾ ഇസ്ലാം സ്വീകരിച്ച സംഭവം വിവരിക്കുന്ന അധ്യായവുമാണ്.

സൂറതുൽ അഹ്റാഫിനു ശേഷം അവതരിച്ച ഈ അധ്യായം ജിന്നു കൾ നബി(സ്വ)യുടെ സവിധത്തിലെത്തി ഖുർആൻ ശ്രവിക്കുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്ത ചരിത്ര സംഭവങ്ങളെ അനാവ രണം ചെയ്യുന്നു.

ജഅ്ഫറുസ്വാദിഖ്(റ) പറയുന്നു: ഒരാൾ സൂറതുൽ ജിന്ന് ഓതു ന്നത് സ്വപ്നം കണ്ടാൽ ആദ്യം ഭക്ഷണ വിഭവങ്ങളിൽ പ്രയാസമനുഭ വപ്പെടുകയും തുടർന്ന് ഭക്ഷണ വിശാലതയും ജിന്നുകൾ അവനു കീഴ്പെടാനും കാരണമാവും (തഅ്ത്വീർ 156).

ഇരുപത് സൂക്തങ്ങളുള്ള ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് അവത രിച്ച പ്രഥമ അധ്യായങ്ങളിലൊന്നാണ്. സൂറതുൽ ഖലമിനു ശേഷമാണ് ഈ അധ്യായം അവതരിച്ചത്.

ഈ സൂറത്തിലെ ഇരുപതാമത്തെ സൂക്തം എല്ലാ രാത്രിയിലും നൂറ് ആയത്തെങ്കിലും ഖുർആനിൽ നിന്ന് പാരായണം ചെയ്യണമെന്ന നബി(സ്വ)യുടെ വചനത്തെ സൂചിപ്പിക്കുന്നുവെന്ന് ശൈഖ് സുദ്ധി(റ) പറയുന്നു. കാരണം നൂറ് ആയത്ത് ഓതുന്നവൻ അല്ലാഹുവിന്റെ ഉത്തമ ദാസികളിൽ പെട്ടവരാണെന്നതോടൊപ്പം അന്ത്യനാളിൽ അവനെതിരിൽ ഖുർആൻ സാക്ഷി നിൽക്കുന്നതുമല്ല (ഖുർതുബി: 19/37). സൂറതുൽ മുസ്സമ്മിൽ സ്വപ്നം കാണുന്നവൻ നന്മയുള്ളവനായി ത്തീരുകയും ഭൗതികമായ പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യും (തഅ്ത്വീർ 156).

ഹിജ്റയുടെ മുമ്പ് മക്കയിൽ അവതരിക്കപ്പെട്ട ഈ അധ്യായം അമ്പത്തഞ്ച് ആയത്താണ്.

ഖുർആനിലെ പ്രഥമ സൂറത്തായ സൂറതുൽ അലഖിനു ശേഷം കുറച്ചു കാലത്തേക്ക് നബി(സ്വ)ക്ക് വയൊന്നും ലഭ്യമായില്ല. പിന്നീട് ജിബ്രീൽ(അ) വയുമായെത്തിയപ്പോൾ അവതരിച്ച അധ്യായം സൂറ തുൽ മുദ്ദസിറായിരുന്നു (സ്വാവി 4 249). സൂറതുൽ മുസ്സമ്മിലിന്റെ ശേഷം അവതരിക്കപ്പെട്ട അധ്യായമാണിത്.

ശൈഖ് അബ്ദുൽ ഗനിയ്ക്കുന്നാബൽ സി(റ) പറയുന്നു. സൂറതുൽ മുദ്ദസിർ സ്വപ്നം കാണുന്നവൻ കൂടുതൽ നോമ്പനുഷ്ഠിക്കുന്നവനും ക്ഷമയും സഹനശീലമുള്ളവനുമായിരിക്കും (തഅ്ത്വീർ: 156).

നാൽപത് സൂക്തങ്ങളുള്ള ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് അവ തരിച്ച് മക്കിയ്യയുടെ ഗണത്തിലുൾപ്പെടുന്നു. ഈ സൂറത്തിലെ അവ സാന ആയത്തായ

أليس ذلك بقادر على أن يحيي الموتى

എന്ന് ഓതിയപ്പോൾ നബി(സ്വ) بلى എന്ന് പറയുമായിരുന്നതിനാൽ പ്രസ്തുത സൂറത്ത് ഓതിത്തീർന്ന ശേഷം سبحانك اللهم بلىഎന്ന് പറയൽ സുന്നത്താണ് (സ്വാവി 4/257).

ജഅ്ഫറുസ്വാദിഖ്(റ) പറയുന്നു: സൂറതുൽ ഖിയാമ സ്വപ്നത്തിൽ ദർശിക്കുന്നവൻ മറ്റുള്ളവരെ ഭക്ഷണം കഴിപ്പിക്കുന്ന നല്ല മനസ്സിന്റെ ഉടമയായിരിക്കും (തഅ്വീറുൽ അനാം: 156).

മുപ്പത്തൊന്ന് ആയത്തുകളുള്ള ഈ സൂറത്ത് സൂറതു ഹൽ അതാ, സൂറതുദ്ദഹ്ർ, സൂറതുൽ അംശാജ് എന്നീ പേരുകളിലും അറിയപ്പെ

ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം. നബി(സ്വ) വെള്ളി യാഴ്ച സുബ്ഹ് നിസ്കാരത്തിൽ സൂറതുസ്സജദയും രണ്ടാമത്തെ റക് അത്തിൽ സൂറതുൽ ഇൻസാനുമാണ് പാരായണം ചെയ്യാറുള്ളത് (ഹാശിയതുസ്വാവി 3/244).

സൂറതുൽ ഇൻസാൻ ഓതുന്നത് സ്വപ്നത്തിൽ കാണുന്നവർ ധാരാളം ധർമം ചെയ്യുന്നവരായിരിക്കും. അതോടൊപ്പം ധാരാളം ഉപ കാരങ്ങൾ ലഭ്യമാവുന്ന കാര്യത്തിൽ നിന്നും അവൻ അശ്രദ്ധനായിരി ക്കും. അതിനാൽ ഈ സൂറത്ത് സ്വപ്നം കണ്ടത് മുതൽ പ്രസ്തുത അശ്രദ്ധയിൽ നിന്നും മോചിതനാവുക (തഅ്ത്വിർ 156).

سورة المرسلات

അമ്പൽ ആയത്തുകളുള്ള ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവ തരിക്കപ്പെട്ടതാണ്. ജിന്നുകളുമായി കണ്ടുമുട്ടിയ രാത്രിയിലാണ് ഈ സൂറത്ത് അവതരിച്ചത് (ഹാശിയതുസ്വാവി. 4/263).

ഈ സൂറത്തിലെ അവസാന സൂക്തമായ

فبأي حديث بعده يؤمنون.

എന്ന് ഓതിയശേഷം . آمنت بالله وبما أنزل

(ഞങ്ങൾ അല്ലാഹുവിനെ വിശ്വ സിച്ചു എന്ന് പറയൽ സുന്നത്താണ് (ഹാശിയതുസ്വാവി: 4/258).

ഇബ്നു മസ്ഊദ്(റ) പറയുന്നു. സൂറതുൽ ഹുമസയുടെ ശേഷം അവതരിക്കപ്പെട്ട ഈ അധ്യായം ജിന്നുകളുടെ രാത്രിയിൽ മിനായിലെ ഗുഹയിൽ ഞങ്ങൾ നബി(സ്വ)യോടൊപ്പമുണ്ടായിരുന്നപ്പോൾ അവ തരിച്ചതാണ്. ഈ സൂറത്ത് നബി(സ്വ) ഓതിക്കൊണ്ടിരിക്കെ ഒരു സർവം അവിടെ വീണു. ഞങ്ങൾ അതിനെ കൊല്ലാൻ ചാടിയെഴുന്നേ റ്റപ്പോഴേക്കും പാമ്പ് രക്ഷപ്പെട്ടു. തദവസരം നബി(സ്വ) പറഞ്ഞു: പാമ്പിൽ നിന്നുള്ള വിപത്തിൽ നിന്നും നിങ്ങളെ സംരക്ഷിക്കപ്പെട്ട പോലെ നിങ്ങളുടെ വിപത്തിൽ നിന്നും പാമ്പിനെയും സംരക്ഷിക്ക പ്പെട്ടു (തഅത്വീർ: 157).

سورة النبأ

നാൽപത്തി ഒന്ന് സൂക്തങ്ങളുള്ള ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ടതാണ്. സൂറത്തുത്താൽ ) എന്നീ പേരുക ളിലും ഈ അധ്യായം അറിയപ്പെടുന്നു.

സൂറതുൽ മആരിജിനു ശേഷം ഇറക്കപ്പെട്ട ഈ അധ്യായം ഖുർ ആൻ മുപ്പതാം ഭാഗത്തിലെ പ്രഥമ അധ്യായമാണ്.

അബൂബക്കറുസ്വിദ്ദീഖ്(റ) പറയുന്നു. സൂറതുന്നബഅ് സ്വപ്നം കാണുന്നവനെ അവൻ ചെയ്ത നന്മകൾ കാരണം ജനങ്ങൾ അവനെ സ്തുതിക്കുകയും അവനോട് സ്നേഹം വർധിക്കുകയും ചെയ്യും. വിജ്ഞാനം തേടുന്ന വിദ്യാർത്ഥിയോട് ഈ സൂറത്ത് പാരായണം ചെയ്യുന്നത് സ്വപ്നം കാണുന്നതെങ്കിൽ അവൻ പണ്ഡിതന്മാരുടെ ദൂത നായിത്തീരും (തഅത്വീർ : 157),

നാൽപത്തി ആറ് സൂക്തങ്ങളുള്ള ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ടതാണ്. സൂറത്തുന്നബഇന് ശേഷം ഇറക്കപ്പെട്ട ഈ അധ്യായത്തെ സൂറതുന്നാസിആത് എന്നും സൂറതു വന്നാസി ആത് എന്നും പറയപ്പെടുന്നു.

ജഅ്ഫറു സ്വാദിഖ്(റ) പറയുന്നു: സൂറത്തുന്നാസിആത് സ്വപ്നം കാണുന്നവനു വ്യാപാരത്തിൽ ഉന്നതമായ വിജയ സൗഭാഗ്യമുണ്ടാ വും, അതോടൊപ്പം അവന്റെ ഹൃദയത്തിൽ നിന്നും അനാവശ്യ സംശ യങ്ങളും വഞ്ചനാപരമായ മനസ്സും ഇല്ലാതാവും (തഅത്വീർ : 157),

സൂറതുൽ അഅ്ലാ എന്ന പേരിലും അറിയപ്പെടുന്ന

ഈ അധ്യായം നാൽപത്തിരണ്ട് സൂക്തങ്ങളാണ്. സൂറതുന്നജ്മിനു ശേഷം അവതരിച്ച ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട മക്കിയ്യയുടെ ഗണത്തിലുൾപ്പെടുന്നു.

ജഅ്ഫറുസ്വാദിഖ്(റ) പറയുന്നു. സൂറതു അബസ പാരായണം ചെയ്യുന്നത് സ്വപ്നത്തിൽ കാണുന്നവൻ ഇല്ലാത്ത പോരിശ പറഞ്ഞ് അഹന്ത നടിക്കുന്നവനായിരിക്കും (തഅ്ത്വിർ: 157).

ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട ഈ അധ്യായം ഇരുപത്തൊ പത് ആയത്തുകളാണ്. അന്ത്യനാളിന്റെ ഭയാനക ഘട്ടത്തെ അവതരി ക്കപ്പെടുന്ന ഈ സൂറത്ത് പാരായണം ചെയ്യുമ്പോൾ അന്ത്യനാളിനെ മുമ്പിൽ കാണപ്പെടുന്നതുപോലെ സത്യവിശ്വാസികൾക്കനുഭവപ്പെ ടുന്നു.

നബി(സ്വ) പറഞ്ഞു: ഒരാൾ അന്ത്യനാൾ കാണാൻ ഉദ്ദേശിക്കു ന്നെങ്കിൽ അവൻ സൂറതുത്തക് വീർ എന്ന അധ്യായം ഓതുക (ഖുർതുബി: 19/147, ഹാശിയതുസ്വാവി 4/278).

ജഅ്ഫറു സ്വാദിഖ്(റ) പറയുന്നു: സൂറതുത്തകീർ സ്വപ്നം കാണുന്നവനു മോഷണ സമ്പത്തിൽ നിന്നും ഒരു വിഹിതം ലഭ്യമാ വാനിടയുണ്ട് (തത്വീറുൽ അനാം: 157)

പത്തൊമ്പത് ആയത്തുകളുള്ള ഈ സൂറത്ത് ഹിജ്റയുടെ മുമ്പാണ് അവതരിക്കപ്പെട്ടത്. നബി(സ്വ) പറഞ്ഞു: നിങ്ങൾ അന്ത്യനാൾ കണ്ണു കൊണ്ട് കാണാനാഗ്രഹിക്കുന്നെങ്കിൽ
إِذَا الشَّمْسُ كُوِّرَتْ

എന്ന സൂറത്തുകൾ പാരായണം ചെയ്യുക.

നാഫിഅ്(റ), ഇബ്നു കസീർ (റ) എന്നിവർ പറയുന്നു. സൂറതുൽ ഇൻഫിത്വാർ സ്വപ്നം കാണുന്നവൻ നിസ്കാരത്തെ യഥാസമയം നിർവ ഹിക്കുന്നവരായിരിക്കും. ഈ അധ്യായം കാണുന്നവൻ ഭരണാധികാരിളോട് സഹവാസമുള്ളവരായിരിക്കും (തഅ്ത്വിർ: 157).

മുപ്പത്താറ് ആയത്തുകളുള്ള ഈ അധ്യായത്തിനു സൂറതുത ത്വഫീഫ് എന്നും പേരുണ്ട്. അൻകബൂത് സൂറത്തിനുശേഷം അവത രിച്ച ഈ സൂറത്ത് മക്കയുടെയും മദീനയുടെയും ഇടയിലാണ് അവത രിച്ചതെന്നാണ് ജാബിറുബ്നു സൈദ്(റ) പറയുന്നത് (ഖുർതുബി: 19/ 164).

എന്നാൽ മദീനയിൽ വെച്ച് ആദ്യം അവതരിച്ച സൂറത്താണിതെ ന്നാണ് ഇബ്നു അബ്ബാസ്(റ) പറയുന്നത് (ഖുർ ബി. 19/164). ശൈഖ് അബ്ദുൽ ഗനിന്നാബൽ സി(റ) പറയുന്നു. സൂറതുൽ മുതഫിഫീൻ സ്വപ്നം കാണുന്നവൻ സത്യവിശ്വാസികളുടെ സമ്പത്ത് അനധികൃതമായി വഴിയിലൂടെ കൈവശപ്പെടുത്തുന്നവരാണെന്നാണ്

വ്യാഖ്യാനം (തഅ തീറുൽ അനാം: 157),

ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട ഈ അധ്യായം ഇരുപത്തഞ്ച് സൂക്തങ്ങളാണ്. സൂറതുൽ ഇൻഫിത്വാറിനു ശേഷം അവതരിച്ച ഈ സൂറത്ത് പ്രസവിക്കാൻ സമയമായവർക്ക് എഴുതി കുടിപ്പിക്കുന്നത് മുൻഗാമികളുടെ രീതിയായിരുന്നു.

അബൂബക്കർ സ്വിദ്ദീഖ്(റ) പറയുന്നു. സൂറതുൽ ഇൻശിഖാഖ് പാരായണം ചെയ്യുന്നത് സ്വപ്നം കണ്ടാൽ അത് അനുകൂലവും പ്രതി കൂലവുമായി പരിണമിക്കും. ഒരു സ്ത്രീയാണ് പ്രസ്തുത സൂറത്ത് പാരായണം ചെയ്യുന്നത് സ്വപ്നം കണ്ടതെങ്കിൽ അവളുടെ ഭർത്താവ് അവളെ ത്വലാഖ് ചെയ്യും. പുരുഷൻ സ്വപ്നം കാണുകയാണെങ്കിൽ അദ്ദേഹത്തിനു ധാരാളം സന്താനങ്ങളുണ്ടാകും (തഅ്വീറുൽ അനാം 157).

سورة البروج

ഇരുപത്തി രണ്ട് ആയത്തുകൾ ഉൾക്കൊള്ളുന്ന ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട മക്കിയ്യയുടെ ഗണത്തിലുൾപ്പെടു ന്നു. ശത്രുക്കളുടെ അതിക്രമത്തിൽ ശക്തമായ ക്ഷമയവലംബിക്കാനും അതോടൊപ്പം വിശ്വാസദൃഢത ഹൃദയത്തിലലിഞ്ഞുചേരാനും ഇറക്കപ്പെട്ട അധ്യായമാണിത് (സ്വാവി 4 288).

സൂറത്തു ശംസിനു ശേഷം അവതരിച്ച ഈ അധ്യായം പന്ത്രണ്ട് ഗ്രഹനില (രാശി)യുള്ള ആകാശത്തെ സത്യം ചെയ്താണ് ആരംഭി ക്കുന്നത്.

ജഅ്ഫറുസ്വാദിഖ്(റ) പറയുന്നു. സൂറതുൽ ബുറൂജ് ഓതുന്നത്. ഒരാൾ സ്വപ്നം കാണുകയാണെങ്കിൽ അല്ലാഹുവിന്റെ മതത്തിൽ അദ്ദേഹം ശക്തനും മതവിജ്ഞാനത്തിൽ അവഗാഹമുള്ളവനുമായി ത്തീരുകയും ചെയ്യുന്നതോടൊപ്പം അല്ലാഹു അദ്ദേഹത്തെ ഏറെ ഇഷ്ട പ്പെടുകയും ചെയ്യും (തഅ്ത്വീർ 157),

പതിനേഴ് ആയത്തുകളുള്ള ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിച്ച മക്കിയ്യയുടെ ഗണത്തിലുൾപ്പെടുന്നു. സൂറതുൽ ബലദിന് ശേഷം അവതരിക്കപ്പെട്ട ഈ അധ്യായത്തിലെ എട്ടാമത്തെ സൂക്ത മായ മ أنه على رجعه لقادر (അതിനെ മടക്കിക്കൊണ്ടുവരാൻ നിശ്ചയം അല്ലാഹു കഴിവുള്ളവനാണ്) എന്ന സൂക്തം ധാരാളം തവണ ചൊല്ലി യാൽ കളഞ്ഞുപോയ വസ്തു തിരിച്ചുകിട്ടാൻ അത് നിമിത്തമാവുന്ന താണെന്ന് പണ്ഡിതർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ശൈഖ് അബ്ദുൽ ഗനിന്നാബൽ സി(റ) പറയുന്നു. ജഅ്ഫറു സ്വദിഖ്(റ) പറയുന്നു. സൂറതു ത്വാരിഖ് ഓതുന്നത് സ്വപ്നം കാണു ന്നവരെ അല്ലാഹു ആൺ സന്താനങ്ങളും പെൺമക്കളും നൽകപ്പെടും (തഅത്വീർ : 157).

ധാരാളം വിജ്ഞാനങ്ങളും നന്മകളും ഉൾകൊണ്ട് അധ്യായമെന്ന നിലയിൽ നബി(സ്വ) ഏറെ ഇഷ്ടപ്പെട്ടിരുന്ന സൂറത്തായിരുന്നു ഇത്. (സ്വാവി: 4/293),

സൂറതുത്തകീറിനു ശേഷം അവതരിച്ച ഈ അധ്യായം പത്തൊ

സത് സൂക്തങ്ങളാണ്. നബി(സ്വ) ഈ സൂറത്തിനെ ഓതിയാൽ سبحان ربي الاعلىഎന്നു പറഞ്ഞിരുന്നു (ഖുർതുബി: 20/12).

ജഅ്ഫറു സ്വാദിഖ്(റ) പറയുന്നു. സൂറതുൽ അഅ്ലാ പാരായണം ചെയ്യുന്നവർ അല്ലാഹുവിനു ധാരാളം തസ്ബീഹ് ചൊല്ലുന്നവനായിരിക്കും. അതോടൊപ്പം പരലോക ജീവിതത്തെ ഭൗതിക ജീവിതത്ത ക്കാൾ ഉത്തമമായി തിരഞ്ഞെടുക്കുകയും ചെയ്യും (തഅ്ത്വിർ: 157),

ഹിജ്റയുടെ മുമ്പ് അവതരിച്ച ഈ സൂറത്ത് ഇരുപത്തി ആറ് സൂക്ത ങ്ങളാണ്. സൂറതുദ്ദാരിയാതിനു ശേഷം അവതരിച്ച ഈ അധ്യായ ത്തിലെ فيعذبه الله الاكبر എന്ന സൂക്ത ശേഷം اللهم لاتعذبنيഅല്ലാഹു വേ, എന്നെ നീ ശിക്ഷിക്കരുതെന്നർത്ഥമുള്ള പ്രാർത്ഥനാവചനം ചൊല്ലുന്നത് ഉത്തമ ചര്യയാണ്. അതോടൊപ്പം ثم أن علينا حسابهم എന്ന സൂക്തശേഷം اللهم يسرلي حسابي
(അല്ലാഹുവേ, എന്റെ വിചാരണ നീ എളുപ്പമാക്കേണമേ) എന്നർത്ഥമുള്ള പ്രാർത്ഥനയും സുന്നത്താണ്.

ജഅ്ഫറു സ്വാദിഖ്(റ), കസാഈ(റ) പറയുന്നു. സൂറതുൽ ഗാശിയ പാരായണം ചെയ്യുന്നത് സ്വപ്നം കാണുന്നവൻ സാമ്പത്തിക പ്രയാ സമനുഭവിക്കുന്നയാളാണെങ്കിൽ അദ്ദേഹത്തിനു സാമ്പത്തിക വിശാ ലതയുണ്ടാകും (തഅ്ത്വീർ 157).

ദുൽഹിജ്ജ മാസത്തിന്റെ പത്ത് രാത്രികളെ കൊണ്ട് സത്യംചെയ്യുന്ന ഈ അധ്യായത്തിൽ മുപ്പത് ആയത്തുകളുണ്ട്. സൂറതു ലിനു ശേഷം അവതരിച്ച ഈ അധ്യായം ഹിജ്റയുടെ മുമ്പ് മക്ക യിൽ വെച്ച് അവതരിച്ചതാണ്.

നാഫിഅ്(റ), ഇബ്നുകസീർ (റ) എന്നിവർ പറയുന്നു. സൂറതുൽ ഫജ്ർ പാരായണം ചെയ്യുന്നത് കേൾക്കുന്നതോ സ്വയം ഓതുന്നതോ ഒരാൾ സ്വപ്നം കണ്ടാൽ പ്രസ്തുത വർഷം അവസാനിക്കുന്നതിനു മുമ്പ് അദ്ദേഹം മരണപ്പെടുമെന്നാണ് വ്യാഖ്യാനം (തഅതീർ: 157)

ഇരുപത് സൂക്തങ്ങളടങ്ങിയ ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് മക്ക യിൽ വെച്ച് അവതരിച്ചതാണ്. സൂറതു ഖാഫിനു ശേഷം അവതരിക്ക പ്പെട്ട ഈ സൂറത്ത് നബി(സ്വ)യുടെ ജന്മദേശമായ പുണ്യ മക്കയെ സത്യം ചെയ്തുകൊണ്ട് പ്രാരംഭം കുറിക്കുന്ന അധ്യായമാണ്.

ജഅ്ഫറുസ്വാദിഖ്(റ) പറയുന്നു. സൂറതുൽ ബലദ് പാരായണം ചെയ്യുന്നത് കേൾക്കുകയോ സ്വയം ഓതുകയോ ചെയ്യുന്നവൻ ഏതെ ങ്കിലുമൊരു വിഷയത്തിൽ സത്യം ചെയ്യുകയും തുടർന്ന് പ്രസ്തുത കാരണം കൊണ്ട് ഖേദിക്കുകയും ചെയ്യും (തഅ്ത്വീർ 158).

ഏഴു വസ്തുക്കളെകൊണ്ട് അല്ലാഹു സത്യം ചെയ്ത് പറയുന്ന പുണ്യ സൂറത്താണിത്. ളുഹാ നിസ്കാരത്തിൽ ചൊല്ലൽ പ്രത്യേക പുണ്യമുള്ള ഈ സൂറത്ത് നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലക ളിലും അഭിമാനം നിലനിർത്തുകയും അപമാനത്തിൽ നിന്ന് സംര ക്ഷണം നൽകുകയും ചെയ്യും. സൂറതുൽ ഖദ്റിനു ശേഷം അവതരിച്ച ഈ അധ്യായത്തിലെ പതിനഞ്ച് ആയത്തും മക്കയിൽ അവതരിച്ച താണ്.നാഫിഅ്(റ), ഇബ്നു കസീർ(റ) തുടങ്ങിയവർ പറയുന്നു. സൂറ തുശംസ് സ്വപ്നം കാണുന്നവൻ നീതിമാനായ ഭരണാധികാരിയോ ടൊപ്പം ഒരു നാട്ടിൽ താമസിക്കാനിടയാവും. അതോടൊപ്പം എല്ലാ വിഷയങ്ങളിലും സഹായവും വിജയ സൗഭാഗ്യവുമുണ്ടാവും (ത അതീർ: 158).

سورة الليل

ഇരുപത്തൊന്ന് ചെറിയ സൂക്തങ്ങളുള്ള ഈ സൂറത്ത് അബൂബ ക്കർ സ്വിദ്ദീഖ്(റ)വിന്റെ ദാനധർമിഷ്ഠ സ്വഭാവത്തെ പ്രകീർത്തിച്ചു അവ തരിച്ചതാണ്. സൂറതുലും സൂറതു ശംസും മിബിന്റെ അൽപം മുമ്പ് പാരായണം ചെയ്യുന്നതിലൂടെ അഭിമാനം, സാമർത്ഥ്യം എന്നിവ അനന്തരമായി ലഭിക്കുമെന്ന് പ്രാമാണിക ഗ്രന്ഥങ്ങളിൽ രേഖപ്പെടു ത്തിയിട്ടുണ്ട്. സൂറത്തുൽ അഅ്ലായുടെ ശേഷം അവതരിച്ച ഈ സൂറത്ത് ഹിജ്റയുടെ മുമ്പാണ് അവതരിച്ചത്.

ഇതിനു കസീർ (റ) പറയുന്നു. സൂറതുല്ലേൽ സ്വപ്നം കാണു അവനു ഭക്ഷണ സമ്പാദ്യത്തിൽ പരിമിതിയുള്ളവനാണെന്നാണ് വ്യാഖ്യാനം. അതോടൊപ്പം രാത്രിയിൽ സുന്നത്ത് നിസ്കാരം ധാരാ ളമായി നിർവഹിക്കുന്നവനുമായിരിക്കും (തഅത്വീർ 158).

സൂറതു വത്തീനിനു ശേഷം അവതരിച്ച ഈ അധ്യായത്തിൽ നാല് സൂക്തങ്ങളടങ്ങിയതും ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ടതു മാണ്.

ഈ സൂറത്തും തൊട്ടു മുമ്പുള്ള സൂറതുൽ ഫിലും തമ്മിൽ അഭേദ്യ ബന്ധമായതിനാൽ ഉബയ്യുബ്നു കഅ്ബ്(റ) രണ്ട് സൂറത്തിന്റെയും ഇടയിൽ ബിസ്മി നൽകപ്പെടാതെയാണ് എഴുതപ്പെട്ടിരിക്കുന്നത് (ഹാ ശിയതുസ്വാവി 4/336).

അബുൽ ഹസനിൽ ഖസ്വീനി(റ) പറയുന്നു: ഒരാൾ യാത്ര പുറ പ്പെടുമ്പോൾ ശത്രു, വന്യജീവി തുടങ്ങിയവ ഭയപ്പെടുന്നുവെങ്കിൽ സൂറ തുൽ ഖുറൈശ് ഓതുക. അത് എല്ലാ വിഷയങ്ങളിൽ നിന്നും നിർഭയ ത്വമാണ്.

ശൈഖ് അബ്ദുൽ ഗനിന്നാബൽ സി(റ) പറയുന്നു: സൂറതു ഖുറൈശ് (ലിഈലാഫി) സ്വപ്നം കണ്ടാൽ ഹജ്ജ് ചെയ്യാനവസരമു ണ്ടാവും. അവൻ ഉദ്ദേശിച്ച യാത്രയിൽ ഏറെ സാമ്പത്തിക ലാഭവുമു ണ്ടാവുകയും ചെയ്യുന്നതാണ് (തഅ്ത്വീർ 159)

ഈ സൂറത്തിലെ പകുതി മക്കയിലും പകുതി മദീനയിലുമാണ് അവതരിച്ചത്. സൂറതുദ്ദീൻ എന്ന പേരിലും ഈ സൂറത്ത് അറിയപ്പെ ടുന്നു (സ്വാവി 4/337),

സൂറതുത്തകാസുറിനു ശേഷം അവതരിച്ച ഈ അധ്യായത്തിൽ

ഏഴ് ആയത്തുകളുണ്ട്.

ശൈഖ് നാബസി(റ) പറയുന്നു. സകാത്ത് വേണ്ടവിധത്തിൽ നൽകാത്തവൻ, നന്മയായ പ്രവർത്തനങ്ങൾക്ക് വിഘാതം നിൽക്കുന്ന വൻ എന്നിവർക്ക് താക്കീതായി പ്രസ്തുത സൂറത്ത് സ്വപ്നത്തിൽകാണാം. അതോടൊപ്പം ജനങ്ങളുടെ തൃപ്തി, ജനോപകാരം, അയൽവാസികളെ പരിഗണിക്കൽ എന്നീ നന്മകളുള്ള ഹൃദയങ്ങളും ഈ സ്വപ്നം ദർശിക്കാനിടയുണ്ട് (തഅത്വീർ :159).

സൂറതന്നഹ്ർ (ബലി) എന്ന് പേരുള്ള ഈ അധ്യായം ഖുർആ നിലെ ഏറ്റവും ചെറിയ അധ്യായമാണ്. സൂറതുൽ ആദിയാതിന്റെ ശേഷം അവതരിച്ച ഈ അധ്യായം മൂന്ന് സൂക്തങ്ങളടങ്ങിയതും ഹിജ്റ യുടെ മുമ്പ് അവതരിക്കപ്പെട്ട മക്കിയ്യയിലുൾപ്പെട്ടതുമാണ്.

ശൈഖ് നാബൽ സി(റ) പറയുന്നു: സൂറതുൽ കൗസർ സ്വപ്നം കാണുന്നവൻ പരലോക ചിന്തയുള്ളവനോട് സഹവാസമുള്ളവനും ശത്രുവിൽ നിന്നും സംരക്ഷണമുള്ളവനുമാണ്. ഉള്ഹിയ്യത്ത് വർധിപ്പി ക്കുന്നവനും ഇത് കാണാൻ ഏറെ സാധ്യതയുണ്ട്. ഇരുലോകത്തും നന്മ വർധിക്കാനും പ്രസ്തുത സ്വപ്നം കാരണമാവുന്നു(തത്വിർ:159).

കുറിപ്പ്: ഖുർആൻ പാരായണത്തിനിടയിൽ തെറ്റുകൾ വരുത്തുന്ന ഒട്ടേറെ പേരെ കാണാം. ഈ അധ്യായത്തിൽ മൂന്ന് ആയത്തുകൾ മാത്രമാണുള്ളതെങ്കിലും പലരും ഒന്നാമത്തെ ആയത്തിലെ .. എന്ന അക്ഷരത്തെ ആയും രണ്ടാം ആയത്തിലെ .. എന്ന അക്ഷരത്തെ ആയും തെറ്റായിട്ടാണ് പറയാറുള്ളത്. ഖുർആൻ തെറ്റായി ഓതുന്ന വരെ ഖുർആൻ ശപിക്കുന്നതാണെന്ന ഹദീസ് നമുക്ക് ഗുണപാഠമാക ട്ടെ. കൂടുതൽ പഠനത്തിന് ഷറഫ് പബ്ലിക്കേഷൻ പുറത്തിറക്കിയ ‘ഖുർ ആൻ തജ്വീദ് വിജ്ഞാന പുനരുദ്ധാരണം’ കാണുക.

ഹിജ്റയുടെ മുമ്പ് അവതരിച്ച ഈ അധ്യായം ആറ് സൂക്തങ്ങളാണ്. ഖുർആനിന്റെ നാലിലൊന്ന് (റൂബ്ൽ ഖുർആൻ) എന്ന പേരില റിയപ്പെടുന്ന ഈ സൂക്തത്തിനു നിരവധി മഹത്വങ്ങളുണ്ട്.

ഇബ്നു അബ്ബാസ്(റ) പറയുന്നു: ഇബ്ലീസിനു ഏറ്റവും ദേഷ്യ മുള്ള അധ്യായമാണിത്. കാരണം, ഇതിൽ തൗഹീദും (ഏകത്വം) ശിർക്കിൽ നിന്നും മോചനവുമുണ്ട് (സ്വാവി; 4/340).

അനസ്(റ)വിൽ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: സൂറതുൽ കാഫിറൂന ഖുർആനിന്റെ നാലിലൊന്നാണ് (ഖുർതുബി: 20/153). ശൈഖ് നാബൽ സി(റ) പറയുന്നു. സൂറതുൽ കാഫിറൂന പാരാ

യണം സ്വപ്നം കണ്ടാൽ അവർ കപടർ, സത്യനിഷേധികൾ എന്നിവ

രോട് സമരപോരാട്ടം നടത്തുന്നവനാണെന്നാണ് വ്യാഖ്യാനം (ത

അത്വീർ 159).

സൂറതുത്തൗദീ (വിടവാങ്ങൽ അധ്യായം) എന്ന പേരിലും ഈ അധ്യായം അറിയപ്പെടുന്നു. ഖുർആനിന്റെ നാലിലൊന്ന് എന്നറിയ പ്പെടുന്ന മറ്റൊരു സൂറത്താണിത്.

ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം ചെയ്ത പ്രസ്തുത ഹദീസ് ഇമാം തിർമുദി(റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൂറതുന്നബഇന്റെ ശേഷം അവതരിച്ച ഈ സൂറത്തിൽ മൂന്ന് സൂക്തങ്ങളാണുള്ളത്.

ശൈഖ് അബ്ദുൽ ഗനിയ്യു ന്നാ ബൽസി(റ) പറയുന്നു. സൂറതുന്നസ്ർ ഭരണാധികാരി സ്വപ്നം കണ്ടാൽ അവന്റെ ആധിപത്യം വിശാലമാവും.

ഭരണാധികാരികളല്ലാത്ത സത്യവിശ്വാസികൾ സ്വപ്നം കണ്ടാൽ

ശത്രുക്കളുടെ മേൽ വിജയം സ്ഥാപിക്കപ്പെടുകയും നബി(സ്വ)യോടൊപ്പമുണ്ടായിരുന്ന സാക്ഷികളുടെ കൂടെ സ്വർഗത്തിൽ പ്രവേശിക്കു

കയും ചെയ്യും (തഅ്ത്വീർ 159).

സൂറതു അബീലഹബ് എന്നീ പേരിലും അറിയപ്പെടുന്ന ഈ അധ്യായം ഹിജ്റയുടെ മുന് അവതരിക്കപ്പെട്ട അഞ്ച് സൂക്തങ്ങളും ങ്ങിയതാണ്. സൂറതുൽ ഫാതിഹയുടെ ശേഷം അവതരിച്ച ഈ അധ്യാ യത്തിൽ നബി(സ്വ)യുടെ പിതൃവ്യൻ അബൂലഹബിന്റെ പരാജയ ത്തെയും നാശത്തെയും വിവരിക്കുന്നുണ്ട്.

ശൈഖ് അബ്ദുൽ ഗനിന്നാബി(റ) പറയുന്നു. സൂറതുൽ മസദ് (തബ്ബത് യദാ) പാരായണം ചെയ്യുന്നത് സ്വപ്നം കണ്ടാൽ അവന്റെ സമ്പത്തിനെ അല്ലാഹു ഇഷ്ടപ്പെടാത്ത മാർഗത്തിൽ ചിലവ ഴിക്കുന്നുവെന്നാണർത്ഥം. സമ്പത്തില്ലാത്തവനാണ് സ്വപ്നം കണ്ടതെ ങ്കിൽ അവൻ പരദൂഷണ സ്വഭാവമുള്ളവനാണ് (തഅ്ത്വീർ 160)

ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട ഈ അധ്യായം നാല് സൂക്ത ങ്ങളാണ്. ഖുർആനിന്റെ മൂന്നിലൊന്നായി അറിയപ്പെടുന്ന അധ്യായ മാണ് സൂറതുൽ ഇഖ്ലാസ്, ഫാതിഹയെപ്പോലെ ഇരുപത് പേരുകളി ലറിയപ്പെടുന്ന ഈ പുണ്യ അധ്യായം ദിനംപ്രതി അമ്പത് തവണ പാരായണം ചെയ്താൽ അമ്പത് വർഷത്തെ ചെറുപാപങ്ങളെ പൊറു

ക്കപ്പെടുമെന്നാണ് നബി(സ്വ) പറഞ്ഞത് (ഹാശിയത്തുസ്വാവി, 4/346), നബി(സ്വ) പറഞ്ഞു: ഒരാൾ ഇല്ലാസ് ഒരു തവണ ഓതിയാൽ അവന്റെ മേലിലും രണ്ട് പ്രാവശ്യമോതിയാൽ അവന്റെ കുടുംബത്തിന്റെ മേലിലും ബറകത് നൽകപ്പെടും (സ്വാവി, 4/346),

സൂറതുന്നാസിനു ശേഷം അവതരിച്ച ഈ അധ്യായം നാല് സൂക്തങ്ങളടങ്ങിയതും ഹിജ്റയുടെ മുമ്പ് ഇറങ്ങിയ മക്കിയ്യ സൂറത്തി ലുൾപ്പെട്ടതുമാണ്.

ജരീർ(റ) നിവേദനം ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: ഒരാൾ വീട്ടിൽ പ്രവേശിക്കുമ്പോൾ സൂറതുൽ ഇഖ്ലാസ് പാരായണം ചെയ്താൽ പ്രസ്തുത വീട്ടുകാർക്കും അയൽവാസികൾക്കും ദാരിദ്ര്യം ഇല്ലാതെയാവും (ത്വബ്ബാനി).

ശൈഖ് നാബൽ സി(റ) പറയുന്നു. സൂറത്തുൽ ഇഖലാസ് പാരാ മണം ചെയ്യുന്നത് സ്വപ്നം കണ്ടാൽ ഭാവിയിലെ നന്മ, അക്രമികളിൽ നിന്നും സംരക്ഷണം എന്നിവ നൽകപ്പെടും. രോഗികളും മരണാവ സ്ഥയിലുമെത്തിയവർ അപ്രകാരം കണ്ടാൽ വിയോഗത്തെയാണ് സൂചി പ്പിക്കുന്നത് (തഅത്വീൽ :159).

നബി(സ്വ) പറഞ്ഞു: എന്റെ മേൽ രണ്ട് സൂറത്ത് അവതരിക്കപ്പെ ട്ടു. അതുപോലെയുള്ളത് മറ്റൊരിക്കലും ഇറക്കപ്പെട്ടിട്ടില്ല. പ്രസ്തുത സൂറത്തുകൾ അല്ലാഹുവിന് ഏറെ പ്രിയമുള്ളതും ഇഷ്ടമുള്ളതുമാ ണ്. സൂറതുൽ ഫലഖ്, സൂറതുന്നാസ് എന്നിവയാണത് (ഹാശിയതു സ്വാവി: 4/348).

കണ്ണേറ് ബാധിക്കാതിരിക്കാനും ഈ രണ്ട് സൂറത്തുകളെ മാത്രം അവലംബിച്ചാൽ മതിയെന്നാണ് പ്രവാചക പാഠം. നബി(സ്വ) എല്ലായ ്പോഴും മനുഷ്യന്റെയും ജിന്നുകളുടെയും കണ്ണേറിൽ നിന്നും അഭയം തേടിയിരുന്നു. എന്നാൽ സൂറതുൽ ഫലഖും നാസും അവതരിച്ചപ്പോൾ അത് രണ്ടിനെയും മാത്രം പിന്തുടരുകയും മറ്റുള്ളവ ഉപേക്ഷിക്കുകയും ചെയ്തു (സ്വാവി: 4/348),

എല്ലാ പ്രയാസ വിഷമതകളിൽ നിന്നും മോചനം നൽകി സംതൃപ്ത ജീവിതത്തിനു വഴിയൊരുക്കാൻ സൂറതുൽ ഫലഖിനു പ്രത്യേക സിദ്ധിയുണ്ട്. അബ്ദുല്ലാഹിബ്നു ഹബീബ്(റ) നിവേദനം ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: ഒരാൾ സൂറതുൽ ഇഖ്ലാസ്, ഫലഖ്, ‘നാസ്’ എന്നിവ മൂന്ന് തവണ പ്രഭാത സമയത്തും വൈകുന്നേരവും
പാരായണം ചെയ്താൽ എല്ലാ കാര്യങ്ങൾക്കും നിനക്ക് അത് മതി (നസാഈ).

ശൈഖ് അബ്ദുൽ ഗനിന്നാബൽ സി(റ) പറയുന്നു: സൂറതുൽ ഫലഖ് ഓതുന്നത് കണ്ടാൽ അവന്റെ പ്രസിദ്ധി വർധിക്കും. പ്രാർത്ഥ നക്കുത്തരം നൽകപ്പെടും. അസൂയക്കാർ, ഉപദ്രവ ജീവികൾ, ജിന്നുക ളുടെ ശല്യം എന്നിവയിൽ നിന്നും സംരക്ഷിക്കപ്പെടുകയും ചെയ്യും (തഅത്വീർ : 159).

ഉഖ്ബതുബ്നു ആമിറിൽ ജൂഹാനിയ്യ (റ)വിൽ നിന്ന് നിവേദനം, നബി(സ്വ) പറഞ്ഞു: എനിക്ക് ചില ആയത്തുകളെ ഇറക്കപ്പെട്ടു. അതു പോലെയുള്ള മറ്റൊരു ആയത്തുകളെയും ഇതുവരെ കണ്ടിട്ടില്ല (തിർമുദി , ഖുർതുബി : 20/178).

ഹിജ്റ ഏഴാം വർഷം നബി(സ്വ)ക്ക് സിഹ്ർ ബാധിച്ചപ്പോൾ അതിനെ നിഷ്ഫലമാക്കാൻ വേണ്ടി ഇറക്കപ്പെട്ട വിശിഷ്ട അധ്യായമാണ് സൂറതുന്നാസ്. അതിനാൽ കണ്ണേറിനെയും മരണത്തെയും പ്രതി രോധിക്കാൻ ഈ അധ്യായത്തിനുള്ള വിശേഷഗുണം ഏറെയാണ്. സൂറതുൽ ഫലഖും നാസും പതിനൊന്ന് ആയതുകളാണുള്ളത്. നബി( സ്വ)ക്ക് സിഹ്ർ ചെയ്തിരുന്ന വസ്തുവിൽ പതിനൊന്ന് കെട്ടുകളു ണ്ടായിരുന്നതിനാൽ അതിനെ നിഷ്ഫലമാക്കാൻ പതിനൊന്ന് ആയ തുകളവതരിച്ചുവെന്നാണ് ഖുർആൻ വ്യാഖ്യാതാക്കളുടെ വ്യാഖ്യാനം.

ശൈഖ് നാബൽസി(റ) പറയുന്നു: ഒരാൾ സൂറതുന്നാസ് പാരായണം ചെയ്യുന്നത് കണ്ടാൽ അവനു ശത്രുക്കളുടെ മേൽ അതിജയിക്കും (തഅത്വീർ : 159).

References   [ + ]

1. يقول سورة البقرة وقال ينبغى أن يقال السورةَ التي يُذكر فيها البقرة كما قال صلى الله عليه وسلم السورةَ التي يُذكر فيها البقرة فسطاط القرآن فتعلموها فإن تعلمها بركة وتركها حسرة
2. الكتاب: تفسير أبي السعود = إرشاد العقل السليم إلى مزايا الكتاب الكريمالمؤلف: أبو السعود العمادي محمد بن محمد بن مصطفى (ت ٩٨٢هـ