ഇന്ത്യയുടെ ആത്മീയ ചക്രവര്‍ത്തി ഖാജാ മുഈനുദ്ദീന്‍ ഛിശ്തി അന്ത്യവിശ്രമം കൊള്ളുന്ന ഇന്ത്യയിലെ പ്രധാന സിയാറത്ത് കേന്ദ്രമാണ് അജ്മീര്‍ ശരീഫ്. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരില്‍ നിന്ന് 135 കി.മീ ദൂരം സഞ്ചരിച്ചാല്‍ അജ്മീരിലെത്താം. മഷാശൃ1141-ല്‍ സിജിസ്ഥാനില്‍ ജനിച്ച ഖാജ റസൂല്‍ (സ്വ) യുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഛിശ്തിയ്യ ത്വരീഖത്തിന്റെ ശൈഖായ മഹാന്‍ 1192 ലാണ് അജ്മീരിലെത്തിയത്. അന്ന് അജ്മീര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പൃഥിരാജിന്റെ ഭരണത്തിലായിരുന്നു. പിന്നീട് സുല്‍ത്താന്‍ മുഹമ്മദ് ഗോറി അക്രമണം നടത്തുകയും ക്രൂരനായ പൃഥിരാജില്‍ നിന്ന് രാജ്യം പിടിച്ചെടുക്കുകയും ചെയ്തു. ഖാജ (റ)യുടെ ആത്മീയ സാന്നിധ്യം മനസ്സിലാക്കി ധാരാളം ആളുകള്‍ അവിടുത്തെ ശിഷ്യത്വം സ്വീകരിച്ചു. അവിടുത്തെ സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റവും പ്രവര്‍ത്തനവും കാരണം ആയിരക്കണക്കിനാളുകള്‍ ഇസ്‌ലാം സ്വീകരിച്ച് സത്യമാര്‍ഗ്ഗത്തിലേക്ക് കടന്നു വന്നു.1236-ലാണ് മഹാനവര്‍കള്‍ വഫാത്തായത്. ജീവിതത്തിലെന്നപോലെ മരണശേഷവും അദ്ദേഹം പാവപ്പെട്ടവര്‍ക്കുംബുദ്ദിമുട്ടനുഭവിക്കുന്നവര്‍ക്കും ആശ്രയമാണ്. മുകള്‍ ഭരണാധികാരികളും ഡല്‍ഹി സുല്‍ത്താന്‍മാരും അനുഗ്രഹം തേടി ദര്‍ഗ ശരീഫിലെത്താറുണ്ടായിരുന്നു. മേവാറിലെ ഉദയ്‌സിംഗിനെ പാരാജയപ്പെടുത്താന്‍ കഴിഞ്ഞതിന് നന്ദി സൂചകമായി അക്ബര്‍ നല്‍കിയ വലിയ വെങ്കല പാത്രമാണ് ഇന്നും ഉറൂസ് ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും ദര്‍ഗ ശരീഫില്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രാഷ്ട്ര തലവന്‍മാരടക്കമുള്ളവര്‍ മഹാന്റെ ആത്മീയ ചൈതന്യം തുടിക്കുന്ന ഹള്‌റത്തിലെത്തുന്നു. ആഗ്രഹ സഫലീകരണത്തിനും രോഗശമനത്തിനുമായി വിവിധ സ്ഥലങ്ങളില്‍നിന്നും ദിനേന പതിനായിരങ്ങളെത്തുന്നു.
ഡല്‍ഹിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖുത്വുബുദ്ദീന്‍ ബഖ്തിയാര്‍ കാകി, രാജസ്ഥാനിലെ നാഗൂരിലുള്ള സൂഫി ഹമീദുദ്ദീന്‍ നാഗൂരി എന്നിവര്‍ ഖാജയുടെ പ്രധാന ശിഷ്യന്‍മാരാണ്. റജബ് ഒന്ന് മുതല്‍ നാല് കൂടിയ ദിവസങ്ങളിലാണ് അജ്മീര്‍ ശരീഫില്‍ ഉറൂസ് നടക്കുന്നത്