ചോദ്യം: നമസ്കാരത്തിൽ ഒരേ റക്അത്തിൽ ഒന്നി ൽ കൂടുതൽ സൂറത്തുകൾ ഓതുന്നതിന് വിരോധമുണ്ടോ?
ഉത്തരം: ഇല്ല. നബി(സ)തങ്ങൾ ഒന്നിലധികം സൂറത്തുകൾ ഒരു റക്‌അത്തിൽ ചേർത്തി ഓതിയിരുന്നതായി സ്വഹീഹ് ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും റിപ്പോർട്ടു ചെയ്യപ്പെട്ട ഹദീസിലുണ്ട്. അപ്പോൾ അത് അനുവദനീയമാണെന്നു മാത്രമല്ല, സുന്നത്തും ലഭിക്കുന്നതാണ്. ഫതാവൽകുബ്റാ 1-225.