ചോദ്യം: യാത്രയുടെ സുന്നത്തുനിസ്കാരം വീട്ടിൽ വച്ചാണോ അതല്ല പള്ളിയിൽ വച്ചാണോ നിസ്കരിക്കേണ്ടത്? ഒരാൾക്ക് കുറെ വീടുകളുണ്ടെങ്കിൽ എല്ലായിടത്തു വച്ചും നിസ്‌കരിക്കേണ്ടതുണ്ടോ? യാത്രക്കു വേണ്ടിയല്ലാതെ വീട്ടിൽ നിന്നു പുറത്തിറങ്ങുമ്പോളെല്ലാം നിസ്കാരം സുന്നത്തുണ്ടെന്നു കേട്ടു. ശരിയാണോ?
ഉത്തരം: യാത്ര ഉദ്ദേശിക്കുമ്പോളുള്ള നമസ്കാരം തന്റെ താമസവീട്ടിൽ വച്ചാണ് നിർവ്വഹിക്കേണ്ടത്. അരികിൽ പള്ളിയുണ്ടെങ്കിലും അവിടെ വച്ചല്ല. യാത്രക്കു വേണ്ടിയല്ലാതെ വീട്ടിൽ നിന്നു പുറത്തിറങ്ങുമ്പോളും വീട്ടിൽ പ്രവേശിക്കുമ്പോളുമെല്ലാം പ്രത്യേകം നമസ്‌കാരം സുന്നത്തുണ്ട്. തുഹ്ഫ: 2-238. നമസ്‌കാരത്തിന്റെ ബറകത്ത് തൻ്റെ വീടിനും വീട്ടുകാർക്കും ലഭിക്കുന്നതിനു വേ ണ്ടിയാണ് വീട്ടിൽ വച്ചു നമസ്ക്‌കരിക്കുന്നത്. അപ്പോൾ പല ഭാര്യമാർക്ക് പല വീടുകളുള്ളയാൾ അവിടങ്ങളിൽ നിന്നെല്ലാം സുന്നത്തു നമസ്കാരം ആവർത്തിക്കൽ സുന്നത്താണെന്നു ഗ്രഹിക്കാം. ഹാശിയത്തുൽഈളാഹ് പേ: 45.