ത്വാരിക് ബിൻ ശിഹാബ്(റ)വിൽ നിന്ന് ജമാഅത്തായി ജുമുഅ നിസ്കാരം എല്ലാ മുസ്ലിമിനും നിർബന്ധ ബാധ്യതയാകുന്നു. നാലു വിഭാഗത്തിനൊഴികെ അടിമ, സ്ത്രീ, കുട്ടി, രോഗി. (അബൂദാവൂദ് )
അബിൽ ജഅ്ദ് (റ)വിൽ നിന്ന് നിസ്സാരമായി കണക്കാക്കി മൂന്ന് ജുമുഅ: ഉപേക്ഷിച്ചവന്റെ ഹൃദയത്തെ അല്ലാഹു മുദ്ര വെക്കുന്നതാ ണ്. (അഹ്മദ്, ഹാകിം).
ഉസാമതുബിൻ സൈദ്(റ)വിൽ നിന്ന് കാരണമില്ലാതെ മൂന്ന് ജുമുഅ ഉപേക്ഷിച്ച ആളെ കപടവിശ്വാസികളിൽ രേഖപ്പെടുത്തുന്നതാണ്. (ത്വബറാനി),
അബൂസഈദ്(റ)വിൽ നിന്ന് “നിങ്ങൾക്ക് ജുമുഅ നിർബന്ധ മാക്കിയിരിക്കുന്നു. ഈ സ്ഥലത്തും ഈ സമയത്തും ഈ മാസ ത്തിലും ഈ വർഷത്തിലും, അന്ത്യദിനം വരെയാകുന്നു ഇത്. നീതി മാനോ അക്രമിയോ ആയ ഭരണാധികാരിയാകട്ടെ, ആരാവട്ടെ, കാരണം കൂടാതെ ജുമുഅ ഉപേക്ഷിച്ചാൽ അവന്റെ കാര്യങ്ങൾ അല്ലാ ഹു ശരിപ്പെടുത്തുകയില്ല. അവന്റെ കാര്യങ്ങളിൽ അല്ലാഹു ബാറകത്ത് ചെയ്യുകയുമില്ല. അറിയുക, അവന് മറ്റു നിസ്കാരമോ ഹജ്ജോ ഇല്ല. മറ്റുള്ള നന്മയോ ദാനമോ ഇല്ല (ത്വബ്റാനി).