ഇമാം ബുഖാരി മുസ്ലിം റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം.
അബൂസഇ ദുൽഖുദ്‌രി (റ) പറയുന്നു: നബി (സ) ഒരു ചെറു സൈന്യമായി ഞങ്ങളെ ഒരു ജനതയിലേക്ക് നിയോഗിച്ചു.അതിൽ 30 വാഹനക്കാരാണുണ്ടായിരുന്നത്.ഞങ്ങൾ ഇടക്കൊരു അറബി ഗോത്രത്തിലിറങ്ങി താവളമടിച്ചു.അവരുടെ ആതിഥ്യത്തിന്നായി ഞങ്ങൾ അവരോട പേക്ഷിച്ചു അവരതു സ്വീകരിച്ചില്ല. ആ സന്ദർഭത്തിലവരുടെ ഗോത്ര നേതാവിനെ ഒരു തേളുകുത്തി. ഉടനെ അവർ ങ്ങളളെ സമീപിച്ച് ചോദിച്ചു – ‘തേൾ വിഷമിറക്കാൻ മന്ത്രമറിയുന്ന ആരെങ്കിലും നിങ്ങളുടെ കൂടേയുണ്ടോ? ഞാൻ പറഞ്ഞു: ‘ ഉണ്ട് ഞാൻ തന്നെ. പക്ഷെ ഞാനതു ചെയ്തു തരേണമെങ്കിൽ നിങ്ങൾ ഞങ്ങൾക്കെന്തെങ്കിലും തരാതെ പറ്റില്ല’

അവർ പറഞ്ഞു – തരാം’മുമ്പത് ആട്’ ഞാനപ്പോൾ ഫാതിഹ 7വട്ടം മന്ത്രിച്ചു കൊടുത്തു. അവർ ഞങ്ങൾക്കു ആടു തന്നപ്പോൾ ഞങ്ങൾക്ക് സംശയം ഈ പ്രതിഫലം വാങ്ങാൻ പാടുണ്ടോ? ഞങ്ങൾ നബി(സ)യുടെ സന്നിധിയിൽ എത്തുന്നതു വരെ അതിൽ നിന്നു ഒന്നും എടുത്തില്ല

നബി(സ)കാര്യങ്ങൾ പറഞ്ഞു: അവിടുന്ന് പറഞ്ഞു -‘അതൊരു മന്ത്രമാണെന്നു നിനക്കു അറിയില്ലേ? അടുകളെ നിങ്ങൾ പങ്കുവെക്കുക. എനിക്കും ഒരു പങ്കു തരു…….