ചോദ്യം: 2: കൃഷി, വീട് തുടങ്ങിയവക്ക് കണ്ണേറ് ഏൽക്കാതി രിക്കുന്നതിന് വേണ്ടി ചില രൂപങ്ങളുണ്ടാക്കി നാട്ടുന്നതിൻ്റെ ഇസ്‌ലാമിക മാനമെന്ത്?

 

ഉത്തരം: കണ്ണേറുകാരൻ്റെ പ്രഥമ ദൃഷ്ട്‌ടിയിൽ പതിയുന്നതി നാണ് കണ്ണേറ് ഏൽക്കുക എന്ന് പറയുന്നത്. ഇത് പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ വീട്, കൃഷി എന്നിവയി ലേക്ക് ദൃഷ്ടി പതിയുന്നതിന് മുമ്പ് മേൽ രൂപത്തിലേക്ക് പതിഞ്ഞാൽ വീടിനേയും കൃഷിയേയും അത് ബാധിക്കുകയില്ല. എങ്കിലും ശരീ അത്ത് നിഷിദ്ധമാക്കിയ മനുഷ്യരുടെയോ മറ്റ് ജീവികളുടെയോ രൂപം പോലെയുള്ളവ ഉണ്ടാക്കിവെക്കുന്നത് ഹറാമാണ്.

ജനങ്ങൾ കൃഷിയിൽ കൊഴുപിടിപ്പിക്കപ്പെട്ട മരക്കഷ്ണ‌ങ്ങൾ വെച്ചിരുന്നതായി യഹ്യബ്നു മുഹമ്മദി(റ)ൽ നിന്നുദ്ധരിക്കപ്പെട്ട ഹദീ സിൽ വന്നിട്ടുണ്ടെന്ന് ഇമാം ഇബ്നു മൻളൂർ (റ) ലിസാനുൽ അറബ് വാ: 2, പേ: 369ൽ ഉദ്ധരിച്ചിട്ടുണ്ട്. ഇപ്രകാരം ഇബ്‌നുൽ അസീറിന്റെ നിഹായ വാ: 1, പേ: 299ലും കാണാം.

 

ഈ വിശദീകരണത്തിൽ നിന്ന് കണ്ണേറ് ഫലിക്കാതിരിക്കാൻ കൃഷികളിലും മറ്റും ജനങ്ങൾ മുൻകാലം മുതൽ തന്നെ ചില വസ്തു ക്കൾ വെച്ച് പോന്നിരുന്നത് കൊണ്ട് അത് ശറഇൽ വിലക്കപ്പെട്ടത ല്ലെന്ന് വ്യക്ത

മായി.