ചോദ്യം: 1: കണ്ണേറ് എന്ന് പറയുന്നത് മിഥ്യയാണെന്നും അതിന് യാതൊരു യാഥാർത്ഥ്യവുമില്ലെന്നും പറയുന്നത് ശരിയാണോ?
ഉത്തരം: ശരിയല്ല. ശൈഖ് സുഹൈർ ഹമവി (റ) പറയുന്നു. “കണ്ണേറ് ഫലിക്കുമെന്നത് ഖുർആൻ, സുന്നത്ത് കൊണ്ട് സ്ഥിരപ്പെ ട്ടതും ധാരാളം സംഭവങ്ങൾ അതിന് സാക്ഷി നിൽക്കുന്നതുമാണ്. അല്ലാഹു പറയുന്നു. ‘അവിശ്വാസികൾ അവരുടെ കണ്ണുകൾ കൊണ്ട് താങ്കളെ നോക്കാൻ അടുക്കുന്നവരാണ്.’ (സൂറഃ ഖലം 51) കണ്ണേറ് സംബന്ധിച്ചാണ് ഈ സൂക്തത്തിലെ പരാമർശമെന്ന് ഫർറാഅ് (റ) പ്രസ്താവിച്ചിട്ടുണ്ട്.” (ഹമവി(റ)യുടെ അൽ ഇൻസാൻ പേ: 225)(3)
ഇമാം ഖസ്ത്വല്ലാനി (റ) എഴുതുന്നു: “ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം മുസ്‌ലിം (റ), അഹ്‌മദുബ്‌നു ഹമ്പൽ (റ) എന്നിവർ നിവേദനം. നബി (സ്വ) പറഞ്ഞു: കണ്ണേറ് യാഥാർത്ഥ്യമാണ്. അല്ലാ ഹുവിന്റെ മുൻവിധിക്ക് വല്ലതും മുൻകടക്കുകയാണെങ്കിൽ കണ്ണേറ് മുൻകടക്കേണ്ടിയിരുന്നു.”
ഈ ഹദീസിൻ്റെ വ്യാഖ്യാനത്തിൽ ഇമാം ബൈളാവി (റ) പറ യുന്നു: “കണ്ണേറ് അത്രയും ഫലിക്കുമെന്നാണ് ഹദീസിൻ്റെ ഉദ്ദേ ശ്യം. അതുകൊണ്ട് തന്നെ കണ്ണേറ് ഫലിക്കുമെന്നത് സ്ഥിരപ്പെട്ട കാര്യമാണ്.” മാസൂരി (റ) പറയുന്നു. “അല്ലാഹുവിൻ്റെ ഉദ്ദേശ്യ പ്രകാരം കണ്ണേറ് ഫലിക്കുമെന്ന് മേൽ ഹദീസിൻ്റെ വെളിച്ചത്തിൽ ബഹു ഭൂരിപക്ഷം പണ്ഡിതരും പറഞ്ഞിട്ടുണ്ട്. എന്നാൽ പുത്തൻ വാദികളിൽ പെട്ട ഒരു വിഭാഗം ഇത് നിഷേധിക്കുന്നു. ഒരു ന്യായവും
ഈ നിഷേധത്തിന് അവർക്ക് അവതരിപ്പിക്കാനില്ല. നബി (സ്വ) ഒരു കാര്യം സംഭവിക്കുമെന്ന് പറഞ്ഞാൽ അത് നിഷേധിക്കുന്നതിൽ യാതൊരു ന്യായവുമില്ല. മർക്കട മുഷ്ഠിയും തർക്കവും മാത്രമാണാ നിഷേധം.” (അൽ മവാഹിബുല്ലദുന്നിയ്യഃ വാ: 7, പേ: 73(3) ഇമാം സുർഖാനി(റ)യുടെ വ്യഖ്യാനം സഹിതം)
കണ്ണേറ് യാഥാർത്ഥ്യമാണെന്ന ഹദീസ് ഇമാം ബുഖാരി(റ)യും മറ്റും ഉദ്ധരിച്ചിട്ടുണ്ട്. കണ്ണേറ് മനുഷ്യനെ ഖബ്റിൽ പ്രവേശിപ്പിക്കു മെന്ന് നബി (സ്വ) പറഞ്ഞതായി ജാബിറി(റ)ൽ നിന്ന് ഹാഫിള് അബൂ നുഐം (റ) ഹിൽയതുൽ ഔലിയാഅ് വാ: 7, പേ: 90ൽ ഉദ്ധരിച്ചിട്ടു ണ്ട്. ഈ ഹദീസ് അദ്ദുർറുൽ മൻസൂർ വാ: 6, പേ: 403 ലും താരീഖു ബഗ്ദാദ് വാ: 9, പേ: 244ലും കാണാം.
സഅ്ദുദ്ദീനുത്തഫ്താസാനി (റ) പറയുന്നു: കണ്ണേറ് ഫലിക്കു മെന്നത് ദൃഷ്ടിക്ക് വിധേയമാകും വിധം നടന്നതാണ്. അതുകൊണ്ട് തന്നെ അതിന് തെളിവിലേക്കാവശ്യമില്ല. കണ്ണേറ് യാഥാർത്ഥ്യമാ ണെന്ന് നബി (സ്വ) പ്രസ്താവിച്ചതാണ്. “അവിശ്വാസികൾ അവരുടെ കണ്ണുകൾ കൊണ്ട് തങ്ങളെ നോക്കാനടുക്കും” എന്ന സൂക്തം കണ്ണേ റിന്റെ കാര്യത്തിലാണവതരിച്ചതെന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും പറ ഞ്ഞിട്ടുണ്ട്.” തഹ്‌ദീബുൽ കലാം വാ: 2, പേ: 240 വ്യാഖ്യാന ഗ്രന്ഥ മായ തഖ്രീബുൽ മറാം സഹിതം നോക്കുക.)
ഇത്രയും വിശദീകരിച്ചതിൽ നിന്ന് കണ്ണേറിന് യാഥാർത്ഥ്യമു ണ്ടെന്നും അത് മിഥ്യയാണെന്ന വാദം ചില പുത്തനാശയക്കാരുടേ താണെന്നും വ്യക്തമായി.