ചോദ്യം: നമ്മുടെ നാടുകളിൽ നികാഹിനു ശേഷം വരൻ മഹർ വധുവിൻ്റെ രക്ഷിതാവിനാണല്ലോ നൽകാ റുള്ളത്. മഹർ വധുവിനല്ലേ നൽകേണ്ടത്? ഇപ്പോൾ ചില സ്ഥലങ്ങളിൽ വധുവിനു തന്നെ കൈമാറുന്ന രീതിയു ണ്ട്. അത് പ്രോത്സാഹിപ്പിക്കു കയല്ലേ വേണ്ടത്? ജാസ്‌മിൻ പട്ടാമ്പി

 

ഉത്തരം: മഹ്ർ വധുവിന് അവകാശപ്പെട്ടതാണ്. അത് അവളുടെ ധനമാണ്. നമ്മുടെ നാടുകളിൽ നിക്കാഹിനു ശേ ഷം വധുവിന്റെ അവകാശമായ മഹ്ർ അവൾക്ക് കൈമാറാൻ വേണ്ടി രക്ഷിതാവിനെ ഏൽപ്പി ക്കുകയും രക്ഷിതാവ് അവൾ ക്ക് നൽകുകയും ചെയ്യുന്ന പതിവുണ്ട്. അതിൽ തെറ്റില്ല. എന്നാൽ നിക്കാഹിനു ശേഷം മഹ്ർ വരൻ വധുവിന് നേരിട്ട് കൈമാറുകയും ചെയ്യാവുന്ന താണ്. അതിന് വിരോധമില്ല. അവർ ഭാര്യഭർത്താക്കളാണ് ല്ലോ. അതേസമയം, അന്യ രായ സ്ത്രീപുരുഷന്മാരുടെ സാന്നിധ്യത്തിൽ അവരൊക്കെ കാണുന്ന വിധം വരൻ വധുവി ന് മഹ്ർ കൈമാറൽ ശരിയല്ല. അത് പ്രോത്സാഹിപ്പിക്കേണ്ടതല്ല.