നബി(സ്വ) പറയുന്നു:
*أحبوا العرب لثلاث لأني عربي، والقرءان عربي، وكلام أهل الجنة عربي* (رواه الطبراني في الكبير والحاكم في المستدرك والبيهقي في شعب الإيمان عن ابن عباس )
മൂന്നു കാരണങ്ങളാൾ നിങ്ങൾ അറബികളെ സ്നേഹിക്കണം. ഒന്ന്: ഞാൻ അറബിയാണ് .രണ്ട്: ഖുർആൻ അറബിയാണ്. മൂന്ന് സ്വർഗ നിവാസികളുടെ സംസാരം അറബിയാണ്.
( തിരുനബി(സ്വ)യുമായി ബന്ധപ്പെട്ട ഏതു കാര്യത്തെയും സ്നേഹിക്കപ്പെടേണ്ടതാണ്. നരകത്തെ ഭാഷ അറബിയല്ല (മിർഖാത്ത്)
عن أبي هريرة مرفوعا *(أحبوا العرب وبقاءهم فإن بقاءهم نور في الإسلام وإن فناءهم ظلمة في الإسلام)*
നബി(സ്വ) പറയുന്നു: നിങ്ങൾ അറബികളെയും അവരുടെ നിലനിൽപ്പിനെയും സ്നേഹിക്കുക .അവരുടെ നിലനിൽപ്പ് ഇസ് ലാമിൽ പ്രകാശമാണ്. അവരുടെ നാശം ഇസ് ലാമിൽ ഇരുട്ടാണ്.
للدراقطني عن ابن عمر رفعه *(حب العرب إيمان وبغضهم نفاق)*
നബി(സ്വ) പറയുന്നു: അറബികളെ സ്നേഹിക്കൽ ഈമാനും അവരോടുള്ള ദേശ്യം കാപട്യവുമാണ്.
അറബികളിൽ നിന്നുള്ള നല്ലവരെ സ്നേഹിക്കുകയാണ് ഈ ഹദീസിൻ്റെ ഉദ്ദേശ്യമെന്നും കാഫിർ , മുനാഫിഖുകളെയെല്ലന്നും ഈ ഹദീസുകൾ വിവരിച്ച് മുഹദ്ദിസീങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.( ഫൈളുൽ ഖദീർ , തയ്സീർ )
*അറബ് ഭാഷയുടെ തുടക്കം*
കൃത്യമായ നൂറ്റാണ്ട് പറയുക അസാധ്യമാണെങ്കിലും നാലാം നൂറ്റാണ്ടുമുതല്‍ അറബ് ഭാഷ ലോകത്ത് സജീവമായിരുന്നു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഡാര്‍ക്കേജ് യുഗം (ഇരുണ്ട കാലഘട്ടം) എന്ന് ചരിത്രം വിശേഷിപ്പിച്ച നാലാം നൂറ്റാണ്ടിലും അഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിലും അറബ് സാഹിത്യത്തില്‍ രചനകള്‍ നടന്നിട്ടുണ്ട്. ‘മുഅല്ലഖ’കള്‍ എന്നറിയപ്പെടുന്ന അറേബ്യന്‍ കവിതാ സമാഹരങ്ങള്‍ രചിക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണ്.
പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ നിയോഗത്തോടുകൂടിയാണ് അറബ് ഭാഷയ്ക്ക് കൂടുതല്‍ പ്രചാരം കടന്നുവന്നത്. എഴുത്തും വായനയും രൂപാന്തരപ്പെട്ടതും മുഹമ്മദ് നബി (സ്വ)യുടെ നിയോഗാനന്തരമാണ്.
*അറബ് ഭാഷയുടെ വളര്‍ച്ച*
അഞ്ച് ഘട്ടങ്ങളിലൂടെയാണ് അറബ് ഭാഷയുടെ വളര്‍ച്ച
1. ജാഹിലിയ്യ കാലഘട്ടം
2. ഇസ്‌ലാമിക കാലഘട്ടം
3. അബ്ബാസിയ്യാ കാലഘട്ടം
4. തുര്‍ക്കി കാലഘട്ടം
5. ആധുനിക കാലഘട്ടം
ജാഹിലിയ്യ കാലഘട്ടത്തില്‍ അറബ് കവിതകളില്‍ ധാരാളം രചനകള്‍ നടന്നു. മുഅല്ലഖകള്‍ എന്ന പേരിലാണ് അവ അറിയപ്പെട്ടത്. മുഹമ്മദ് നബിയുടെ നിയോഗത്തോടെ ഇസ്‌ലാമിക ഘട്ടം വരികയും ഖുര്‍ആനും, പ്രവാചക വചനങ്ങളും ഉള്‍പ്പെടെ അറബ് സാഹിത്യത്തില്‍ വലിയ വളര്‍ച്ച കൈവരിക്കുകയും ചെയ്തു.
അറേബ്യന്‍ സാഹിത്യത്തിലെ സുവര്‍ണ്ണകാലഘട്ടമായിട്ടാണ് അബ്ബാസിയ്യ കാലഘട്ടത്തെ വിശേഷിപ്പിക്കുന്നത്. കവിത, ചരിത്രം, ഭൂമി ശാസ്ത്രം തുടങ്ങിയ സാഹിത്യ മേഖലകള്‍ വികാസം കൈവരിച്ചു. പ്രസിദ്ധമായ പ്രവാചക പ്രകീര്‍ത്തനകാവ്യം ‘ഖസീദത്തുല്‍ ബുര്‍ദ’ രചിക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണ്. യാത്രാ വിവരണങ്ങളും, രാജ്യവിവരണങ്ങളും സാമൂഹ്യശാസ്ത്ര ചുറ്റുപാടുകളുടെ രചനകള്‍ക്കും ഗദ്യ രചനക്കും തുടക്കം കുറിച്ചത് തുര്‍ക്കികാലഘട്ടത്തിലാണ്. ഉപന്യാസം, ചെറുകഥ എന്നിവയുടെയും മറ്റുമുള്ള വികാസമാണ് ആധുനിക കാലഘട്ടത്തില്‍ കാണാനാവുന്നത്.
*അറബി ഭാഷയുടെ പ്രത്യേകതകള്‍*
ഇരുപട്ടിയെട്ട് അക്ഷരങ്ങള്‍ മാത്രമുള്ള അറബ് ഭാഷ വലത്ത് നിന്നു ഇടത്തോട്ടാണ് എഴുതുന്നത്. അകാരവും, ഇകാരവും, ഉകാരവും ഓരോ അക്ഷരത്തിനും പ്രത്യേകമായി തല്‍കപ്പെടുന്നു. പദ സമ്പത്തുകളാല്‍ ധന്യമാണ് അറബ് ഭാഷ. വലിയ ആശയങ്ങളെ ചെറിയ പദങ്ങളിലൂടെ പറയാന്‍ സാധിക്കുന്നു. പര്യായ പദങ്ങളോടൊപ്പം തന്നെ ഒരാശയത്തിന്റെ വിവിധ ഘട്ടങ്ങളെ വിവിധ പദങ്ങളെ കൊണ്ട് പരിചയപ്പെടുത്താന്‍ സാധിക്കുന്നു.
*ആദം നബി(അ)മിൻ്റെ ഭാഷ*
*ﻭﻗﺪ ﻛﺎﻥ ﺳﻴﺪﻧﺎ ﺁﺩﻡ ﻋﻠﻴﻪ اﻟﺼﻼﺓ ﻭاﻟﺴﻼﻡ ﻻ ﻳﺘﻜﻠﻢ في الجنة ﺇﻻ بالعرب ﻓﻠﻤﺎ ﺃﻫﺒﻂ ﺇﻟﻰ اﻷﺭﺽ ﺗﻜﻠﻢ ﺑﻐﻴﺮﻩ*
ആദം നബി(അ) സ്വർഗത്തിൽ വെച്ച് സംസാരിച്ചത് അറബ് ഭാഷയാണ്. എന്നാൽ ഭൂമിയിലേക്ക് ഇറങ്ങി വന്ന ശേഷം മറ്റു ഭാഷയാണ് സംസാരിച്ചത് (ഫൈളുൽ ഖദീർ: 1/178)