ജുമുഅക്കു ശേഷം സംസാരിക്കുന്ന തിനും തെറ്റിയിരിക്കുന്നതിനും മുമ്പു ഫാതിഹ, ഇഖലാസ്, മുഅവ്വിദതി എന്നിവ ഏഴു പ്രാവശ്യം ഓതൽ സുന്നത്ത്. ഇത് ഓതുന്നവനു മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ പാപങ്ങൾ പൊറുക്കപ്പെടുകയും വിശ്വാസി കളുടെ എണ്ണമനുസരിച്ചു പ്രതി ഫലം നൽകപ്പെടുകയും ചെയ്യും എന്ന ഹദീസാണിതിനാധാരം. (ഫ.മുഈൻ. 15). സംസാരത്തിന്റെ വിവക്ഷ അന്യവും അനാവശ്യവുമായ സംസാരമാണ്. (ഹാശിയത്തുന്നിഹായ 1:550) അപ്പോൾ സലാം വീട്ടിയ ഉടനെ മുഅദ്ദിൻ അൽഫാതിഹ എന്ന് ഉച്ചത്തിൽ പറയു ന്നതു കുഴപ്പമില്ല. എന്നാൽ ജുമുഅ കഴിഞ്ഞു മയ്യിത്തു നിസ്കാരം,പ്രസംഗം എന്നിവയ്ക്കും ശേഷമാണു ഫാതിഹ ഓതുന്നതെങ്കിൽ പ്രസ്തുത പ്രതിഫലം ലഭിക്കുകയില്ല. (ശർവാനി. 2:464)