ചോദ്യം: 2509
ഇരു ഹറമുകളിലെ ജമാഅത്തിൽ സ്ത്രീകൾ പങ്കെടുക്കുന്നതിന്റെ വിധിയെന്ത്?
മറുപടി:സ്ത്രീകൾ ഇതര പള്ളികളിലെ ജമാഅത്തിൽ പങ്കെടുക്കുന്നതിന്റെ വിധി തന്നെയാണ് ഇരു ഹറമുകളിലെ ജമാഅത്തിൽ പങ്കെടുക്കുന്നതിന്റെ വിധിയും. അഥവാ കണ്ടാൽ ആശിക്കപ്പെടുന്ന സ്ത്രീകൾക്കും സുഗന്ധ വസ്തുക്കൾ ഉപയോഗിക്കുകയോ ഭംഗി വസ്ത്രങ്ങൾ ധരിക്കുകയോ ചെയ്ത ആശിക്കപ്പെടാത്ത സ്ത്രീകൾക്കും പള്ളികളിലെ ജമാഅത്തിൽ പങ്കെടുക്കൽ കറാഹത്താണ്. കാര്യകർത്താവ്, ഭർത്താവ്, യജമാനൻ എന്നിവരുടെ അനുവാദം ഇല്ലാതിരിക്കുകയോ അവളിൽ നിന്നോ അവളുടെ മേലിലോ നാശം ഭയപ്പെടുകയോ ചെയ്താൽ പങ്കെടുക്കൽ ഹറാമാണ്. (തുഹ്ഫ 2/252, 253)