വാസ്തവമാകുക എന്നാണ്‌ ഭാഷാപരമായി ഈ പതത്തിന്റെ അർത്തം. ‘നിർഭയം’ എന്നാണ്‌ എന്നർത്ഥം വരുന്ന ‘അം ന്‌’ امن എന്ന് ധാതുവിൽ നിന്ന് നിഷ്പന്നമായതാണ്‌ ‘ഈമാൻ’ എന്ന അറബീപദം. ഇതനുസരിച്ച്‌ ‘നിർഭയത്വം’ നൽകുക എന്നാണ്‌ ഈ പതത്തിന്റെ അർത്ഥം. ഏതൊരു വ്യക്തിയിൽ ഈമാൻ പുലർത്തുന്നുവോ ആ വ്യക്തി പറയുന്ന മുഴുവൻ കാര്യത്തിലും അദ്ധേഹത്തെ വാസ്തവ മാക്കലും കളവിലേക്ക്‌ ചേർക്കുന്നതിനെ തൊട്ട്‌ നിർദ്ദ്ംഭയത്വം കൊടുക്കലുമാണ്‌ ഈമാൻ.

              നബി(സ) അല്ലാഹുവിൽ നിന്ന് കൊണ്ടുവന്നതാണെന്ന് അനിഷേധ്യമായി സ്തിരപ്പെട്ട കാര്യങ്ങളിലെല്ലാം നബി (സ്വ) യെ വാസ്തവമാക്കുന്നതിനും കളവാക്കലിനെ തൊട്ട്‌ നിർഭയത്വം നൽകുന്നതിനുമാണ്‌ സാങ്കേതികമായി  ഈമാൻ എന്ന് പറയുന്നത്‌.
ശർഹുൽ അഖാ ഇദ്‌: പേജ്‌ 125,126
അതായത്‌ ഈമാനിന്റെ അടിത്തറ തന്നെ നബി(സ്വ) യിൽ ദൃഢമായി വിശ്വസിക്കലാണ്‌. ഉദൃത ഹദീസിൽ ഈമാൻ കാര്യങ്ങളായി പരിചയപ്പെടുത്തിയതെല്ലാം ഈമാനായി പരിഗണിക്കപ്പെടുന്നത്‌ അവ നബി(സ്വ) യിൽ നിന്ന് നമുക്ക്‌ ലഭിച്ചു എന്ന അടിസ്താനത്തിലാണ്‌. അതു കൊണ്ടു തന്നെ, പ്രസ്തുത കാര്യങ്ങൾ ഒരാൾ ബുദ്ധിപരമായി സ്ഥാപിക്കുകയും നബി (സ്വ) വഴിയല്ലാതെ അവ ദൃഢമായി വിശ്വസിക്കുകയും ചെയ്താൽ ഈമാൻ കാര്യങ്ങളായി അവ പരിഗണിക്കപ്പെടുകയില്ല.
അല്ലാഹുവിലും  മലക്കുകളിലും മറ്റുമുള്ള വിശ്വാസം അദൃശ്യ കാര്യങ്ങളിലുള്ള വിശ്വാസമായത്‌ കൊണ്ടാണ്‌ മുത്തഖീങ്ങളുടെ ഗുണ വിശേഷങ്ങൾ വിവരിച്ച സ്ഥലത്ത്‌ അദൃഷ്യകാര്യങ്ങളിൽ വിശ്വസിക്കുന്നവരാണ്‌ അവരെന്ന് അല്ലാഹു പ്രസ്താവിച്ചത്‌. (അൽ ബഖറ 3) അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസം യഥാർത്ഥ്യമാവണമെങ്കിൽ അവ ലഭിക്കുന്നത്‌ അല്ലാഹു നിയോഗിച്ച വ്യക്തികൾ മുഖേനെ തന്നെയാവണം. അതുകൊണ്ടുതന്നെയാണ്‌ വിമർശനങ്ങൾക്ക്‌ പഴുതു കൊടുക്കാത്ത്‌ വിധം വിശുദ്ധ ജീവിധം നയിച്ചവരും തികച്ചും അമാനുഷിക ശക്തിയാൽ പിൻബലം നൽകപ്പെട്ടവരുമായ പ്രവാചക ശൃങ്കലയെ അല്ലാഹു നിയോഗിച്ചത്‌. ഓരോ ജനതയും അവരവരുടെ പ്രവാചകന്മാർ മുഖേന അറിഞ്ഞു വിശ്വസിച്ചവ മാത്രമെ ഈമാൻ കാര്യങ്ങളായി പരിഗണിക്കുകയുള്ളൂ. അപ്പോൾ അന്ത്യ പ്രവാചകർ മുഹമ്മദ്‌ നബി (സ്വ) മുഴുവൻ കാര്യങ്ങളെയും ഉറച്ചു വിശ്വസിക്കുമ്പോയാണ്‌ ഒരു വ്യക്തി യഥാർത്ഥ മു അ് മുനായി ഗണിക്കപ്പെടുന്നത്‌. അനിഷേധ്യമാം വിധം നബി(സ്വ) യിലൂടെ സ്ഥിരപ്പെട്ട ഏതെങ്കിലുമൊരു കാര്യം നിഷേധിച്ചാൽ അവൻ മു അ് മിനാവുകയില്ല.
ശഹാദതു കലിമയിലെ പ്രഥമ വാചകം തൗഹീദിന്റെ വാചകമായി പരിഗണിക്കപ്പെടണമെങ്കിൽ ‘അശ്‌ ഹദു അന്ന മുഹമ്മെദറസൂലുല്ലാഹ്‌’ എന്ന രണ്ടാം വാചകം കൂടി ഉണ്ടാവേണ്ടത്‌ അനിവാര്യമാണ്‌. അതുകൊണ്ടാണ്‌ അബ്ദുൽഖൈസ്‌ (റ) വിന്റെ നിവേദക സങ്കം നബി(സ്വ)യെ സമ്മീപിച്ചപ്പോൾ തൗഹീദിൽ അടിയുറച്ച്‌ വിശ്വസിക്ക്സൻ അവരോടാജ്ഞാപിച്ച ശേഷം അവിടുന്ന് ഇപ്രകാരം ചോദിച്ചത്‌: തൗഹീദിലുള്ള വിശ്വാസം എന്താണെന്ന് നിങ്ങൾക്കറിയുമോ? അവർ പറഞ്ഞു അല്ലാഹുവും അവന്റെ റസൂലുമാണ്‌ കൂടുതൽ അറിയുന്നവർ. നബി (സ്വ) പറഞ്ഞു: അല്ലാഹുല്ലാതെ ആരാധനക്ക്‌ അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദുൻ സ്വല്ലല്ലാഹു അലൈഹിവസല്ലം അല്ലാഹുവിന്റെ റസൂലാണെന്നും മനസ്സിൽ ഉറപ്പിച്ച്‌ പറയലാകുന്നു. ( ബുഖാരി: ഹദീസ്‌ നമ്പർ 53)
ചുരുക്കത്തിൽ സാങ്കേതികമായി പറയുന്ന ഈമാനിന്റെ അസ്ഥിവാരം തന്നെ നബി(സ്വ) യിലുള്ള ഉറച്ച വിശ്വാസമാണ്‌. ഈ വിശ്വാസം അടിച്ചേൽപ്പിക്കുക സാധ്യമല്ല. പ്രത്യുത നിസ്പക്ഷ ബുദ്ധിക്കു ബോധ്യപ്പെടുക തന്നെ വേണം. നബി(സ്വ) യുടെ ശൈശവം,കൗമാരം, യൗവ്വനം എന്നീ ദിശകളിലൊക്കെയും അവിടുത്തെ ജീവിതവിശുദ്ധി ഏവർക്കും ബോദ്യപ്പെടും വിധം തുറന്ന പുസ്തകമായിരുന്നു. നബി(സ്വ) അവർക്കിടയിൽ അന്തേവാസിയോ അപരിചിതനോ ആയിരുന്നില്ല. അതിനാൽ തന്നെ വിശ്വസ്തൻ എന്നർത്ഥം വരുന്ന `അൽ അമീൻ´ എന്ന നാമം അവർ നബി (സ്വ) ക്കു നൽകി. ശേഷം നബി(സ്വ)ക്ക്‌ അല്ലാഹുവിൽ നിന്നുള്ള ഇലാഹീ സന്ദേശമ്ലഭിച്ച്‌ അവിടുത്തെ ജനതയെ സമുദ്ധരിക്കുകയും സംസ്കാര സമ്പന്നരാക്കുകയും ചെയ്തു സമൂഹത്തിന്റെ ഉത്തമ മാദൃകയാക്കുകയും ചെയ്യുന്നതിനു വേണ്ടി ആ സന്ദേഷവുമായി അവരെ സമീപിച്ചപ്പോൾ നിഷ്പക്ഷ മതികളായ കുറച്ചാളുകൾ ഉറച്ചു വിശ്വസിക്കുകയും നബി(സ്വ)യെ അനുകരിക്കുകയും ചെയ്തു. ഭൂരിപക്ഷം വരുന്ന ജനങ്ങൾക്ക്‌ നബി(സ്വ) യുടെ പരിശുദ്ധിയും വിശ്വസ്തതയും നേരത്തെ ബോധ്യപ്പെട്ടിരുന്നുവെങ്കിലും തങ്ങളുടെ പൂർവ്വികന്മാർ കാലങ്ങളായി വെച്ചു പുലർത്തി പോന്നിരുന്ന വിശ്വാസാചാരങ്ങൾക്കു വിരുദ്ധമായി എന്ന ഏക കാരണത്താൽ നബി(സ്വ)യെ അവർ തെയ്യാറായില്ല.

           ഇമാം തഫ്താസാനി (റ) പറയുന്നു “അല്ലാഹുവിന്റെ വചനമായ വിശുദ്ധ ഖുർ ആനിനെ നബി (സ്വ) അവർക്ക്‌ വിവരിച്ചു കൊടുത്തു.സാഹിത്യ സാമ്രാട്ടുകളെ റസൂൽ(സ്വ) വെല്ലു വിളിച്ചു. ഖുർ ആനിൽ നിന്നുള്ള ഏറ്റവും ചെറിയ സൂറത്തിനു സമാനമായ ഒന്നു പോലും അവർക്ക്‌ കൊണ്ടുവരാൻ സാധിച്ചില്ല. ജീവന്ത്യജിക്കാൻ വരെ സന്നദ്ധരായി കൊണ്ട്‌ അവർ ഇതിനായി അവിശ്രമ പരിശ്രമം തന്നെ നടത്തി. കഴിയാതെ വന്നപ്പോഴാണ്‌ അക്ഷരം കൊണ്ടുള്ള പ്രതികരണം വേണ്ടെന്നു വെച്ച്‌ ആയുധം കൊണ്ടേറ്റുമുട്ടാൻ അവർ തുനിഞ്ഞത്‌”. ശർഹുൽ അഖാ ഇദ്‌: പേജ്‌ 134

              നബി(സ്വ) യുടെ വ്യക്തി ജീവിതത്തിലെ അപാകതകളോ അവിശ്വാസ്യതയോ നിമിത്തമായിരുന്നില്ല ഇത്‌. മറിച്ച്‌ നൂറ്റാണ്ടുകൾ പയക്കമുള്ള തങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾക്ക്‌ വിരുദ്ധമായ വിശ്വാസാചാരങ്ങളാണ്‌ നബി (സ്വ) പ്രജരിപ്പിച്ചത്‌. തന്മൂലമാണ്‌ അവർ നബി (സ്വ) യുടെ ആദർശ സംഹിത നിരാകരിച്ചത്‌. നേരത്തെ തന്നെ നബി(സ്വ)യുടെ ജീവിത സംശുദ്ധതയും സത്യ സന്ധതയുംബോദ്യപ്പെട്ട്‌ നിഷ്പക്ഷ മതികളെല്ലാം നബി(സ്വ)യെ സമ്പൂർണ്ണമായി ഉൾകൊള്ളുകയും അംഗീകരിക്കുകയും അനുഗരിക്കുകയും ചെയ്തു. ഈ നിലപാട്‌ സ്വീകരിക്കുന്ന ഇരു വിഭാഗങ്ങൾ എല്ലാകാലത്തുമുണ്ടാകും. അതു കൊണ്ടാണ്‌ എല്ലാ കാലത്തുമുള്ള ജനങ്ങൾ വിശ്വാസി, അവിശ്വാസി എന്നിങ്ങനെ രണ്ടായി വേർത്തിരിയുന്നത്‌.