പരലോകത്തിന്റെ കവാടമെന്നാണ് ഖബർ വിശേഷിപ്പിക്കപ്പെടുന്നത്. അറ്റ
മില്ലാത്ത ഒരു ജിവിതത്തിന് ഇവിടെ ആരംഭം കുറിക്കപ്പെടുകയാണ്. വ്യക്തി
യുടെ വിജയപരാജയങ്ങളും ഏറെക്കുറേ ഇവിടെ വെച്ച് തന്നെ നിശ്ചയിക്ക
പെടാം. മയിത്ത് ഖബറിൽ വെക്കപ്പെടുന്നതാടെ ഖബ്റ് മരണപ്പെട്ട
വ്യക്തിയോട് സംസാരിക്കുമെന്ന് ഹദീസിൽ വന്നിരിക്കുന്നു. നബി(സ) പറ
യുന്നു. ഖബറിൽ വെക്കപ്പെടുമ്പോൾ അത് മയ്യത്തിനോട് പറയും മനുഷ്യാനിനക്ക് നാശം, എന്റെ കാര്യത്തിൽ നീ വഞ്ചിതനായിപ്പോയല്ലോ. നിനക്കറി
യാമായിരുന്നില്ല, ഞാൻ പരീക്ഷണത്തിന്റെയും ഇരുട്ടിന്റെയും ഏകാന്തത
യുടെയും ഭവനമാണെന്ന്. എന്റെ അരികിലൂടെ നി പലപ്പോഴും
അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നവനായിരുന്നല്ലോ, എന്നിട്ടും നി എങ്ങനെ
വഞ്ചിതനായിപ്പോയി? മയ്യിത്ത് സജജനങ്ങളിൽപെട്ട വ്യക്തിയാണെങ്കിൽ
അവന്റെ പക്ഷത്ത് നിന്ന് ഇപ്രകാരം മറുപടി നൽകപ്പെടും. ഇവൻ നല്ലത്
കൽപ്പിക്കുന്നവനും തിൻമ നിരോധിക്കുന്നവനുമായിരുന്നു. അപ്പോൾ
ഖബ്റിൽ നിന്ന് പ്രതികരണമുണ്ടാകും. എങ്കിൽ അവന് വേണ്ടി സുഖദായ
കമായ അവസ്ഥയിലേക്ക് ഞാൻ മാറിക്കൊള്ളാം. ഇതോടെ മയ്യിത്തിന്റെ
ശരീരം പ്രകാശമാനമാവുകയും അവന്റെ ആത്മാവ് അല്ലാഹുവിലേക്ക്
ഉയർത്തപ്പെടുകയും ചെയ്യുന്നു. (ത്വബ്റാനി)
ഖബ്ർ ജീവിതം അവിശ്വാസികൾക്കും പാപികൾക്കും ദുരിതപൂർണ്ണവും
സത്യവിശ്വാസികൾക്ക് സുഖദായകവുമായിരിക്കും. ഖബ്ർ ഒരു പക്ഷേ, സ്വർഗ
തോപ്പുകളിൽ ഒന്നോ അഥവാ നരകക്കുഴികളിൽ പെട്ട ഒരു കുഴിയാ ആയി
രിക്കുമെന്ന് നബി(സ) പറഞ്ഞിരിക്കുന്നു.
– ഖബ്റിലെ രക്ഷാശിക്ഷകൾ യാഥാർത്ഥ്യമാണെന്ന് . ഇമാം അബൂദാവൂദ് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം.
ബറാഅ്ബ ആസിബ് (റ) പറയുന്നു. ഞങ്ങൾ ഒരിക്കൽ നബി(സ)യുടെ
കൂടെ ഒരു ജനാസക്കൊപ്പം പുറപ്പെട്ടു. ഖബ്റിന് സമീപം ഇരുന്ന് കൊണ്ട്
മൂന്ന് പ്രാവശ്യം നബി(സ) പ്രാർത്ഥിച്ചു. അല്ലാഹുവെ, നിശ്ചയം ഞാൻ
നിന്നാട് ഖബ്റിലെ ശിക്ഷയെതൊട്ട് കാവൽ ചോദിക്കുന്നു. (അബൂദാവൂ
– ഖബ്റിലെ ജീവിതം പുനരുത്ഥാന നാൾ വരെ തുടരേണ്ടതാണ്. രക്ഷാ
ശിക്ഷകളും അത് വരെ തുടരും. മാത്രമല്ല, അത് വരാനിരിക്കുന്ന അന്തിമ
വിധിയിലേക്കുള്ള സൂചനകൂടിയാണ്. ഖബ്ർ ജീവിതം സുരക്ഷിതമായാൽ
ഭാവി പ്രതീക്ഷാനിർഭരമായിരിക്കുമെന്ന് ഹദീസിൽ വന്നിരിക്കുന്നു. ഖബറിൽ
മുൻകർ, നകീർ എന്നീ മലക്കുകളുടെ ചോദ്യവും അതിനെതുടർന്ന് ഉണ്ടോ
കുന്ന രക്ഷാശിക്ഷകളെക്കുറിച്ചും നബി(സ) വിവരിക്കുന്ന സൂദീർഘമായ
ഹദീസിന്റെ ആശയ സംഗ്രഹം ഇങ്ങനെ വായിക്കാം, നബി(സ)പറയുന്നു.
രണ്ട് മലക്കുകൾ ഖബർ വാസിയെ സമീപിക്കും. അവനെ എഴുന്നേൽപ്പിച്ചി
രുത്തി അവനോട് ചോദിക്കും. നിന്റെ റബ്ബ് ആരാണ്? അവൻ പറയും
എന്റെ രക്ഷിതാവ് അല്ലാഹുവാകുന്നു. നിന്റെ മതമേതാണ് ? എന്റെ മതം
ഇസ്ലാമാകുന്നു. (നബി(സ)യെകാണിച്ചുകൊണ്ട്) നിങ്ങളിൽ നിയോഗിക്ക
പ്പെട്ട ഈ മനുഷ്യനാരാണ്? അത് അല്ലാഹുവിന്റെ റസൂൽ (സ)ആകുന്നു.
ഈ വിവരം നിനക്കെങ്ങനെ ലഭിച്ചു?. ഞാൻ അല്ലാഹുവിന്റെ ഖുർആൻ
പാരായണം ചെയ്തു. അത് വിശ്വസിച്ചു. അംഗീകരിച്ചു. ഇതാണ് സത്യവി
ശ്വാസികളെ സൂദ്യമായ ഉത്തരം കൊണ്ട് അല്ലാഹു ഉറപ്പിച്ചുനിർത്തുമെന്ന്
ഖുർആൻ പറഞ്ഞതിന്റെ പൊരുൾ, ഉടനെ ഉപരിലോകത്ത് നിന്ന് ഒരു അശ
രീരി വിളിച്ചുപറയുന്നു. എന്റെ അടിമ സത്യം പറഞ്ഞിരിക്കുന്നു. അവന് സ്വർഗീ
യവിരിപ്പുകൾ വിരിച്ച് കൊടുക്കൂ സ്വർഗീയ വസ്ത്രങ്ങൾ ധരിപ്പിക്കൂ
സ്വർഗീയ കവാടങ്ങൾ അവന് വേണ്ടി തുറന്ന് വെച്ചക്കൂ അങ്ങനെ ഖബറി
ലേക്ക് സ്വർഗകവാടങ്ങൾ തുറക്കപ്പെടും. അതിന്റെ സുഗന്ധവും പരിമളവ
ഖബ്റിലേക്ക് വന്ന് കൊണ്ടിരിക്കും. ഖബ്ർ കണ്ടെത്താദൂരത്തേക്ക് വിശാലമ
മാക്കപ്പെടും.
അവിശ്വാസിയായ മനുഷ്യന്റെ മരണത്തെ സംബന്ധിച്ച് നബി(സ) പയുകയുണ്ടായി. ആത്മാവ് ശരീരത്തിലേക്ക് മടങ്ങിയ ശേഷം മലക്കുകൾ
അവനെ സമീപിക്കുന്നു. അവനെ എഴുന്നേൽപ്പിച്ചിരുത്തിയ ശേഷം അവർ
ചോദിക്കുന്നു, നിന്റെ റബ്ബാരാണ്? ഹാ, ഹാ എനിക്കറിയില്ല. നിന്റെ മതമ
താണ്? ഹാ ഹാ എനിക്കറിയില്ല, നിങ്ങളിൽ നിയോഗിതനായ ഈ വ്യക്തി
ആരാണ്? ഹാ,ഫാ എനിക്കറിയില്ല. ഉപരിയിൽ നിന്ന് വിളിച്ചു പറയപ്പെടും,
ഇവൻ കളവ് പറഞ്ഞിരിക്കുന്നു. അവന് നരകീയ വിരിപ്പുകൾ വിരിച്ചുകൊടു
ക്കൂ.നരകിയ വസ്ത്രങ്ങൾ ധരിപ്പിക്കൂ നരകകാവടങ്ങൾ അവന് വണ്ടി
തുറന്ന് വെക്കൂ. നരകത്തിന്റെ ചൂടും ദുർഗന്ധവും ഖബ്റിലേക്ക് വന്നുകൊ
ണ്ടിരിക്കും. വാരിയെല്ലുകൾ നുറുങ്ങിപ്പോകുന്ന വിധം ഖബ്റ് ഇടുങ്ങും.
തുടർന്ന് അന്ധനും ബധിരനുമായ ഒരു മലക്കിനെ ഇവനെ ശിക്ഷിക്കുന്നതി
നായി ചുമതലപ്പെടുത്തുന്നു. ഇരുമ്പ് ദണ്ഡുമായാണ് അദ്ദേഹത്തിന്റെ വരി
വ്. പ്രസ്തുത ദണ്ഡ് കൊണ്ട് പർവ്വതത്തിൽ അടിക്കപ്പെട്ടാൽ അത് മണ്ണായിമാ
റും. അവിശ്വാസിയായ പാപിയെ ആ ദണ്ഡ് കൊണ്ട് തലക്ക് അടിക്കും. മനു
ഷ്യരും ജിന്നുകളുമൊഴികെയുള്ള പ്രപഞ്ചമാകെ കേൾക്കും വിധമായിരിക്കും
അടി. ഇതോടെ മനുഷ്യൻ പൊടിയായിപ്പോകും. വീണ്ടും വീണ്ടും ഈ ശിക്ഷ
ആവർത്തിച്ചുകൊണ്ടേയിരിക്കും. (അഹ്മദ്, അബൂദാവൂദ്).
ഖബ്റിലെ ചോദ്യവും തുടർന്നുള്ള രക്ഷാശിക്ഷകളും അവിശ്വാസികളെ
മാത്രം ബാധിക്കുന്നതല്ല. പാപികളായ വിശ്വാസികളും ഖബ്റ് ശിക്ഷ അനു
ഭവിക്കേണ്ടിവരുമെന്ന് ഹദീസിൽ വന്നിരിക്കുന്നു. അബൂഹുറൈറ(റ) നിവ
ദനം ചെയ്യുന്ന ഹിദീസിൽ ഇങ്ങനെ കാണാം. നബി(സ) പറയുന്നു. “മയ്യിത്ത്
ഖബറിലേക്കെത്തുന്നതോടെ അവൻ ഖബറിൽ പരിഭ്രമമോ ഭയമോ ഇല്ലാതെ
എഴുന്നേറ്റിരിക്കും. അവനോട് ചോദിക്കപ്പെടും. നീ ഏത് മതത്തിലായിരുന്നു?
അവൻ പറയും, ഞാൻ ഇസ്ലാമിലായിരുന്നു. (നബി(സ)യെ ചൂണ്ടി) ഈ
വ്യക്തി ആരായിരുന്നു ? അവൻ പറയും, അത് അല്ലാഹുവിന്റെ റസൂലായ
മുഹമ്മദ്(സ)യാകുന്നു. അല്ലാഹുവിൽ നിന്നുള്ള തെളിവുകളുമായി അവർ
ഞങ്ങളെ സമീപിച്ചു. ഞങ്ങൾ അവരെ വിശ്വസിച്ചംഗീകരിച്ചു. നീ അല്ലാഹു
വിനെ കണ്ടിട്ടുണ്ടോ? അല്ലാഹുവിനെ (ഭൗതികജീവിതത്തിൽ) കാണുക.
അസാധ്യമാണ്. ഉടനെ, നരകത്തിലേക്ക് ഒരു കവാടം തുറക്കപ്പെടുന്നു. സത്യ
വിശ്വാസി നരകത്തിലേക്ക് നോക്കുമ്പോൾ, അവിടെ നരകവാസികൾ തിള
ചു മറിയുന്ന ഭീകരമായ ദൃശ്യങ്ങൾ കാണുന്നു. അവനോട് ഇപ്രകാരം പറയ
പ്പെടും. അല്ലാഹു നിന്നെ രക്ഷിച്ച ഭയാനകമായ ഇടം നീ ശ്രദ്ധിക്കു. ഉടനെ
സ്വർഗത്തിലേക്ക് ഒരു വാതിൽ തുറക്കപ്പെടും. അവൻ സ്വർഗീയാഢംബര
ങ്ങളും അതിന്റെ കമനിയതയും നോക്കിനിൽക്കവെ പറയപ്പെടും. സത്യവി
ശ്വാസത്തിന് പകരമായി നിനക്ക് തയാർ ചെയ്യപ്പെട്ട വാസസ്ഥലമാണിത്. നി
സത്യത്തിൽ അടിയുറച്ച് നിൽക്കുകയും അതിലായി മരണപ്പെടുകയും ചെയ്തി
ല്ലോ. നബി(സ) തുടരുന്നു,
എന്നാൽ ദോഷിയായ മനുഷ്യൻ ഭയചകിതനായാണ് ഖബ്റിൽ ഇരിക്കു
ന്നത് അവനോട് ഇപ്രകാരം ചോദിക്കപ്പെടും, നീ ഏത് മതത്തിലായിരുന്നു
അവൻ പറയും, എനിക്കറിയില്ല. (നബി(സ)യെ ചൂണ്ടി) ഈ മനുഷ്യനാ
രാണ് ? ജനങ്ങളെന്താ പറയുന്നത് കേട്ടു ഞാനും അത് പറഞ്ഞിരുന്നു.
ഉടനെ സ്വർഗീയ കവാടം തുറക്കപ്പെടും. സ്വർഗത്തിന്റെ കമനീയതയും
ആഢംബരങ്ങളും നോക്കിയിരിക്കവെ അവനാട് പറയപ്പെടും, നോക്കൂ
അല്ലഹു നിന്നിൽ നിന്ന് തിരിച്ചു വിട്ട (അനുഗ്രഹങ്ങളാണിത് (സകൃതങ്ങൾ
ചെയ്തിരുന്നെങ്കിൽ ഇതായിരുന്നു നിന്റെ വാസസ്ഥലം )തുടർന്ന് നരകത്തി
ലക്ക് ഒരു വാതിൽ തുറക്കപ്പെടും. അവൻ നരകത്തിലേക്ക് നോക്കും, അപ്പോ
ൾ അവിടെ നരകവാസികൾ പരസ്പരം കൂടിക്കുഴഞ്ഞ് തീയിൽ തിളച്ചുമറി
യുകയാണ്. അവനോട് പറയപ്പെടും. ഇനി ഇതാണ് നിന്റെ വാസസ്ഥലം
നീ സംശയവുമായി ജീവിച്ചു. അങ്ങിനെതന്നെ മരണം വരിച്ചു(ഇബ്നുമാജ)
ഖബറ് ശിക്ഷയിൽ നിന്ന് സത്യവിശ്വാസികൾ കാവൽ ചോദിക്കണം.
നബി(സ) അങ്ങനെ ചെയ്തിരുന്നു. ഇത് പരലോകത്തെ ആദ്യകേന്ദ്രമാണ്.
ഇവിടെയുള്ള ജയ പരാജയങ്ങൾ പിന്നീടുളള കേന്ദ്രങ്ങളിൽ പ്രതിഫലിക്കും.
ജാഗ്രതയോടെ ജീവിക്കുക. ഖബ്റ് ജീവിതം, ചോദ്യം, ഉത്തരം, രക്ഷ, ശിക്ഷ
ഒന്നും വിസ്മരിക്കാതെ ജീവിക്കുക. അല്ലാഹു നമുക്ക് ഇരുലോകവിജയം
നൽകുമാറാകട്ടെ, ആമീൻ.