“മീസാൻ’, നന്മ തിൻമകൾ രേഖപ്പെടുത്തിയ റിക്കാർഡുകൾ തുക്കി
നോക്കുന്ന സംവിധാനമാണിത് വിചാരണാനന്തരം ജനങ്ങൾ മൂന്നായി തിരിക്കപ്പെ
ടും, തിരെ നന്മയില്ലാത്തവരാണ് ഒന്ന്. ഇവർ നരകത്തിലകപ്പെടുകയും
നരകം അവരെ വിഴുങ്ങുകയും ചെയ്യും. ഇനി ഒരിക്കലും അവർക്ക് വിജയമി
ല്ല. മറ്റൊരു വിഭാഗം തീര തിന്മ ചെയ്യാത്തവരാണ്. അവർ സ്വർഗത്തിലേക്ക്
ആനയിക്കപ്പെടും. മൂന്നാമത്തെ വിഭാഗം നന്മയും തിന്മയും കൂടികലർന്നവ
രാണ്. ഇവരായിരിക്കും ഭൂരിപക്ഷവും. ഇവരിൽ നിന്നും ശിക്ഷിക്കാനോ മാപ്പ്
ചെയ്യാനോ അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് ആയത് ബോധ്യപ്പെടുത്തിയ ശേഷ
മാണ് വിധി നടപ്പാക്കുക. ശിക്ഷ അല്ലാഹുവിന്റെ നീതിയാണെന്നും മാപ്പ്
അവന്റെ ഔദാര്യമാണെന്നും ഇവർ തിരിച്ചറിയണമല്ലോ. നന്മതിന്മകളുടെ
ഏടുകൾ ഇവിടെയാണ് പ്രത്യക്ഷപ്പെടുന്നത്. മിസാൻ സ്ഥാപിക്കപ്പെടുന്നു.
മനുഷ്യൻ തുറിച്ച് കണ്ണുകളുമായി ഏടുകൾകൊളെള്ള നോക്കുന്നു. അത്
“വലത് കൈയിൽ ലഭിക്കുമോ അഥവാ ഇടത് കരങ്ങളിലായിരിക്കുമോ?
അവൻ ഭീതി പൂണ്ട നയനങ്ങളോടെ മീസാനിന്റെ സൂചികൊള്ള നോക്കു
ന്നു. അത് തിന്മയുടെ ഭാഗത്തേക്ക് ചായുമോ? അഥവാ നന്മയുടെ ഭാഗ
ത്തായിരിക്കുമോ? ഉൽകണ്ഠാകുലമായ നിമിഷങ്ങൾ, പേടിപ്പെടുത്തുന്ന
നിർണായക സന്ദർഭം. ഇത് ഏത് മനുഷ്യനും പരിഭ്രമിച്ചു പോകുന്ന ഘട്ടമാ
ണ്.
ഹസൻ (റ) നിവേദനം, ആഇശ (റ)യുടെ മടിയിൽ തലവെച്ച് കിടക്കവെ
നബി (സ)ക്ക് ഉറക്കം ബാധിച്ചു. അപ്പോൾ ആഇശ (റ) പരലോക ജീവി
തത്തെ കുറിച്ച് ആലോചിച്ച് കരഞ്ഞു. കണ്ണുനീർ ഒലിച്ചിറങ്ങി. നബി
(സ)യുടെ കവിളിൽ അത് ഉറ്റി വീണപ്പോൾ അവിടുന്ന് ഉണർന്നു. നബി
(സ) ചോദിച്ചു. ആഇശാ എന്തിനാണ് കരയുന്നത്? അവർ പറഞ്ഞു. ഞാൻ
പരലോകത്തെ കുറിച്ചോർത്തു പോയി. അന്ത്യനാളിൽ അങ്ങ് ഭാര്യമാരെ
ഓർക്കുമോ? നബി (സ) പറഞ്ഞു. അല്ലാഹുവാണ്, മൂന്ന് സ്ഥലങ്ങളിൽ
ഒരാളും സ്വന്തം ശരീരത്തെ അല്ലാതെ ഓർക്കുകയില്ല. മീസാൻ സ്ഥാപിക്ക്
പ്പെട്ടാൽ, കർമ്മങ്ങൾ തുക്കപ്പെട്ടാൽ, മനുഷ്യൻ ഭീതിയോടെ നോക്കിക്കൊ
ണ്ടിരിക്കും. തന്റെ മീസാനിൽ നന്മയോ തിന്മയാ ഭാരം തുങ്ങുക? (രണ്ടാം ഘട്ടം )
നൽകപ്പെടുന്ന ഘട്ടമാണ്. അത് ഇടതു കൈയിൽ നൽകപ്പെ
ടുമാവാ വലത് കൈയിലായിരിക്കുമോ? മനുഷ്യൻ ആശങ്കയോടെനോക്കിയിരിക്കും സിറാത് പാലമാണ് മറ്റൊരു ഘട്ടം (അദാവൂർ)
മനസ്സിലായല്ലോ ഭയാനകത എടുകൾ, തലാസകൾ, സിറാത്ത് പാലം
എല്ലാം താണ്ടിവേണം സ്വർഗം പ്രാപിക്കാൻ ഈ ജീവിതമാണ് പരാലോകകൃഷിയിടമെന്ന് പ്രവാചകൻ അരുളിയിരിക്കുന്നു. ഇവിടെ നടുവളര കൃഷിയുടെ ഫലമാണ് അവിടെ വിളവെടുക്കുന്നത്. നമുക്ക് കൃഷിയുണ്ടോ. വിളവുണ്ടോ? ആലോചിക്കുക. ഒരു സ്വയം വിചാരണ എപ്പോഴും
നല്ല ഫലം ഉളവാക്കും.
നന്മ തിന്മകൾ തുലാസിൽ തൂക്കി കൃത്യപ്പെടുത്തുന്നതോടെ ഫല പ്രഖ്യപനം വന്നുതുടങ്ങും. എല്ലാവരും കേൾക്കും വിധം മലക്ക് വിളിച്ചു പറയും.
ഇന്ന വ്യക്തി വിജയിച്ചിരിക്കുന്നു. ഇനി ഒരിക്കലും അവൻ പരാജയപ്പെടുകയില്ല. തിന്മയാണ് മുന്തി നിൽക്കുന്നതെങ്കിൽ പ്രഖ്യാപനം മറിച്ചായിരിക്കും.
ഒരിക്കലും വിജയമില്ലാത്ത പരാജയത്തിന്റെ അന്തിമ പ്രഖ്യാപനമായിരിക്കും
അത്. വിജയികൾ സ്വർഗത്തിലേക്കും പരാജിതർ നരകത്തിലേക്കും ആന്
യിക്കപ്പെടും, “അല്ലാഹു പറയുന്നു. മീസാൻ നൻമകൊണ്ട് സമൃദ്ധമായവൻ
ത്യപ്തികരമായ ജീവിതത്തിലായിരിക്കും. മീസാനിൽ നൻമകുറത്തു
പോയാൽ അവന്റെ വാസ കേന്ദ്രം നരകമാണ്. (അൽഖാരിഅ:) അക്രമിക
ളുടെ ദൂഷ്ചെയ്തികൾ സംബന്ധിച്ച് അല്ലാഹു അശ്രദ്ധനാണെന്ന് നിങ്ങൾ
വിചാരിക്കരുത്. കണ്ണുകൾ തള്ളിപ്പോകുന്ന ഒരു ദിവസത്തിലേക്ക് അവരെ
അല്ലാഹു പിന്തിച്ചിടുകയാണ്. (ഇബാഹീം (44)